Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുടി വളര്‍ത്തും ജ്യൂസുകള്‍
എത്ര മോഡേണാണെന്നു പറഞ്ഞാലും ഭംഗിയുള്ള, നല്ല മുടി കൊതിയ്ക്കാത്ത സ്ത്രീയും പുരുഷനമുണ്ടാകില്ല. ഇതിനായി പല വഴികളും പയറ്റുന്നവരുമുണ്ട്.
മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ പലതുണ്ട്. മുടിപ്പുറത്തു മാത്രമുള്ള സംരക്ഷണം മാത്രം പോരാ, വൈറ്റമിനുകളും മറ്റു പോഷകങ്ങളും മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
മുടി വളരാന്‍ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്. ഇവ കുടിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും. ഇവയില്‍ ചിലതു കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതുമെല്ലാം ഒരുപോലെ നല്ലതാണ്. ഇത്തരം ചില ജ്യൂസുകളെക്കുറിച്ചറിയൂ, അകാലനരയകറ്റാന് ഹെര്‍ബല്‍ വഴികള്‍

കറ്റാര്‍വാഴ
കറ്റാര്‍വാഴ ജ്യൂസ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകള്‍ മുടിവേരുകളെ കരുത്തുള്ളതാക്കും.

കിവി
വൈറ്റമിന്‍ ഇ, സി എന്നിവയടങ്ങിയ കിവി ജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

സവാള
സവാള ജ്യൂസ് മുടിയില്‍ പുരട്ടുന്നതാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുക. ഇത് താരന് ഒഴിവാക്കാനും നല്ലതാണ്.

ചീരയുടെ ജ്യൂസ്
ചീരയുടെ ജ്യൂസ് കുടിയ്ക്കുന്നത് അയേണ്‍, മിനറലുകള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ സഹായിക്കും. ഇത് മുടിയില്‍ പുരട്ടുന്നത് ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റാനും നല്ലതാണ്.

വെളുത്തുള്ളി
തിളയ്ക്കുന്ന വെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിടുക. ഇൗ വെള്ളം ഊറ്റി തണുത്ത ശേഷം അല്പം വെളിച്ചെണ്ണ കലര്‍ത്താം. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളായാം.

പേരയ്ക്കാജ്യൂസ്
പേരയ്ക്കാജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. പേരയ്ക്കയുടെ പള്‍പ്പും ഇലയും ഒരുമിച്ചു തിളപ്പിയ്ക്കുക. ഇത് തണുത്ത ശേഷം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം.

മല്ലിയില
മല്ലിയില മിക്സിയിലരച്ച് കട്ടിയുള്ള മിശ്രിതമാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. മുടി വളരാന്‍ മാത്രമല്ല, പല മുടിപ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍ ജ്യൂസ് അരച്ചു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

ക്യാരറ്റ് ജ്യൂസ്
വൈറ്റമിന്‍ സി അടങ്ങിയ ക്യാരറ്റ് ജ്യൂസ് മുടി വളരാനും മുടിയ്ക്കു കരുത്തു നല്‍കാനും ഏറെ നല്ലതാണ്.

സ്ട്രോബെറി ജ്യൂസ്
സ്ട്രോബെറി ജ്യൂസ് കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ നല്ലതാണ്.

നെല്ലിക്കാജ്യൂസ്
വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും തലയില്‍ പുരട്ടുന്നതുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ.്



Click it and Unblock the Notifications
