Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
ഗ്രീന്‍ ടീയുടെ പ്രസക്തി കൂടി വരുന്ന കാലഘട്ടമാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗ്രീന്‍ ടീ ഏറെ സഹായകമംണ്.
മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു ഉപാധിയാണ് ഗ്രീന്‍ ടീ. എങ്ങനെയാണ് ഗ്രീന്‍ ടീ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതെന്നറിയൂ.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
ഗ്രീന്‍ ടീയില്‍ പഥനോള്‍ അഥവാ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്കുന്നു.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
ഗ്രീന്‍ ടീയില്‍ ഇജിസിജി അഥവാ എപിഗലോക്യാച്ചിന് അഥവാ ഗ്യാലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിയ്ക്കുള്ള പ്രധാന കാരണം. ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്സ് അടങ്ങിയിട്ടുണ്ട്. ഇത് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണിനെ തടയുന്നു.

ഉപയോഗിയ്ക്കേണ്ട വിധം
മുടി സാധാരണ വെള്ളം കൊണ്ടു കഴുകുക. ഇതിനു ശേഷം തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്.

ഉപയോഗിയ്ക്കേണ്ട വിധം
ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുക. ആരോഗ്യത്തിനു മാത്രമല്ല, മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയാനുമെല്ലാം ഇത് ഗുണം ചെയ്യും.

ഉപയോഗിയ്ക്കേണ്ട വിധം
ഗ്രീന്‍ ടീ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കാം. ഇതും നല്ലതാണ്.

ഉപയോഗിയ്ക്കേണ്ട വിധം
അല്പം ഗ്രീന്‍ ടീ എടുത്ത് ശിരോചര്‍മത്തില്‍ അഞ്ചുപത്തു മിനിറ്റു വീതം എന്നും മസാജ് ചെയ്യുക.

ഉപയോഗിയ്ക്കേണ്ട വിധം
ഷാംപൂ, കണ്ടീഷണര്‍ എന്നിവയിലെ കെമിക്കലുകള്‍ മുടികൊഴിച്ചിലിന് ഇടയാക്കും. ഇവയുപയോഗിച്ച ശേഷം ഗ്രീന്‍ ടീ കൊണ്ടു മുടി കഴുകുന്നത് നല്ലതാണ്.

ഉപയോഗിയ്ക്കേണ്ട വിധം
ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇതുപയോഗിയ്ക്കാം. കൃത്രിമ ഹെയര്‍ പായ്ക്കുകളിലെ കെമിക്കലുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?



Click it and Unblock the Notifications
