Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?
ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും തടുക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയുന്നതിന്റെ കാര്യവും ഇതു തന്നെയാണ്.
ഏതിനും രണ്ടു വശമുണ്ടെന്നു പറയുന്നതു പോലെത്തന്നെ ഗ്രീന്‍ ടീയ്ക്കും ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്. കൂടുതല്‍ അളവില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരത്തില്‍ കഫീന്‍ അളവ് വര്‍ദ്ധിയ്ക്കുവാന്‍ ഇട വരുത്തും. അളവു കൂടുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയ്ക്കുകയും ചെയ്യും.
ഗ്രീന്‍ ടീയുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായ അളവില്‍ കൃത്യമായി കുടിയ്ക്കുക തന്നെ വേണം. ഏതെല്ലാം രീതിയിലാണ് ആരോഗ്യകരമായി ഗ്രീന്‍ ടീ കുടിയ്ക്കേണ്ടതെന്നു നോക്കൂ,

പുതുമയുള്ള ഗ്രീന്‍ ടീ
പുതുമയുള്ള ഗ്രീന്‍ ടീ ഉപയോഗിക്കുകയെന്നത് വളരെ പ്രധാനമാണ്. പഴക്കമേറിയാല്‍ ഇതിന്റെ ഗുണങ്ങള്‍ ഇല്ലാതാകും.

ചൂട്
ഗ്രീന്‍ ടീയ്ക്ക് പാകത്തിനു ചൂടു വേണം. കൂടിയ ചൂടില്‍ ഇത് കുടിയ്ക്കരുത്. വല്ലാതെ തണുത്തു പോവുകയുമരുത്.

പാകത്തിനു മാത്രം തിള
ഇത് കൂടുതല്‍ തിളപ്പിക്കരുത്. തിളപ്പിച്ച വെള്ളത്തില്‍ ഇത് ചേര്‍ക്കുക. അല്ലെങ്കില്‍ പാകത്തിനു മാത്രം തിളപ്പിയ്ക്കുക. ഇത് ഗ്രീന്‍ ടീയുടെ ഗുണത്തിനും സ്വാദിനും വളരെ അത്യാവശ്യമാണ്.

പഞ്ചസാര
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുകയാണ് നല്ലത്. ഇത് ചായയുടെ ഗുണം നശിപ്പിയ്ക്കും. മധുരം വേണമെന്നുള്ളവര്‍ തേന്‍ ചേര്‍ക്കുക.

പാകത്തിനുള്ള കടുപ്പം
വല്ലാതെ കടുപ്പമേറിയതോ തീരെ നേര്‍ത്തതോ ആയ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇതിന് പാകത്തിനുള്ള കടുപ്പം വളരെ പ്രധാനം.

വൈറ്റമിനുകള്‍
ഗ്രീന്‍ ടീയ്ക്കൊപ്പം മറ്റു വൈറ്റമിനുകള്‍ ഉപയോഗിക്കരുത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാക്കിയേക്കും.

അളവ്
ഗ്രീന്‍ ടീയുടെ അളവ് അധികമാകാതെ നോക്കുക. അധികം കുടിയ്ക്കുന്നത് ഇരുമ്പിന്റെ കുറവിനും വയറ്റില്‍ കൂടുതല്‍ ആസിഡ് ഉല്പാദിപ്പിക്കാനുമെല്ലാം ഇട വരുത്തും.

ഭക്ഷണം
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ പിന്‍പോ ആയി ഗ്രീന്‍ ടീ കുടിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കുന്നത് അമിതഭക്ഷണം ഒഴിവാക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
