Latest Updates
-
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിക്കണമെങ്കില്‍...
മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ ഇപ്പോഴുള്ള തലമുറകള്‍ വരെ സമ്മതിയ്ക്കുന്ന ഒന്നാണ് കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്ന കാര്യം. ഇതിന് ആരോഗ്യവശങ്ങളും ഏറെയുണ്ട്.
ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കുമെന്നാണ് വിശ്വാസം. കുങ്കുമപ്പൂ ചേര്‍ന്ന ഫേസ് പായ്ക്കുകള്‍ ചില ബ്യൂട്ടി പാര്ലറുകളിലെങ്കിലും ഉപയോഗിയ്ക്കുന്നുമുണ്ട്.
വിലയിലെന്ന പോലെ ഗുണത്തിനും മുന്‍പനായ കുങ്കുമപ്പൂവിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കുകയും വേണം.
കുങ്കുമപ്പൂ ഏതെല്ലാം വിധത്തില്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുമെന്നറിയൂ,

കുങ്കുമപ്പൂ പാലില്‍
കുങ്കുമപ്പൂ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ചര്‍മനിറം വര്്ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്. ഗര്‍ഭിണികള്‍ ഇങ്ങനെ ചെയ്താല്‍ കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കുമെന്നു പറയും.

കുങ്കുമപ്പൂ പാല്പ്പാടയില്
കുങ്കുമപ്പൂ പാല്പ്പാടയില് കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിളക്കവും നിറവും വര്‍ദ്ധിയ്ക്കും.

മഞ്ഞള്‍പ്പൊടിയും കുങ്കുമപ്പൂവും
മഞ്ഞള്‍പ്പൊടിയും കുങ്കുമപ്പൂവും പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഇത് മുഖത്തിന് നിറം നല്‍കും. വടുകളും കലകളുമെല്ലാ്ം മാറാനും ഇത് നല്ലതാണ്.

കുങ്കുമപ്പൂ ഭക്ഷണത്തില്‍
കുങ്കുമപ്പൂ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ഭക്ഷണത്തിന്റെ നിറവും രുചിയും കൂട്ടുമെന്നു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും സഹായിക്കും.

ബാത്ത്ടബ്ബിലെ വെള്ളത്തില്‍
ബാത്ത്ടബ്ബിലെ വെള്ളത്തില്‍ അല്പം കുങ്കുമപ്പൂ ചേര്‍ത്ത് ഇതില്‍ അല്പനേരം കിടക്കുന്നതു നല്ലതാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണിത്.

കുങ്കുമപ്പൂ, പഞ്ചസാര, വെളിച്ചെണ്ണ
കുങ്കുമപ്പൂ, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി നല്ലൊരു സ്ക്രബറായി ഉപയോഗിക്കാം. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യുമെന്നു മാത്രമല്ല, ചര്‍മത്തിന് നിറവും നല്‍കും.

പനിനീരില്‍ കുങ്കുമപ്പൂ
പനിനീരില്‍ കുങ്കുമപ്പൂ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

ചന്ദനവും കുങ്കുമപ്പൂവും
ചന്ദനവും കുങ്കുമപ്പൂവും പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാംം. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. ചന്ദനം ചര്‍മത്തിന് കുളിര്‍മ നല്‍കുകയും ചെയ്യും.

കുങ്കുമപ്പൂ, പാല്, തേന്‍
കുങ്കുമപ്പൂ, പാല്, തേന്‍ എ്ന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മൃദുവും നിറവുമുള്ളതായ ചര്‍മം നല്‍കും.

കുങ്കുമപ്പൂ, ചെറുനാരങ്ങ
കുങ്കുമപ്പൂ, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്. കുങ്കുമപ്പൂവിന്്റെ ഗുണവും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടും ചര്‍മത്തിന് നിറം നല്‍കും.



Click it and Unblock the Notifications