Latest Updates
-
ബുധാദിത്യ രാജയോഗം: സാമ്പത്തിക ഇടപാടുകൾക്ക് സുവർണ്ണാവസരം, ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആഘോഷങ്ങൾക്കിടയിൽ മെഹന്ദി ഇടുന്നവരാണോ? കടും കറുപ്പ് നിറം നൽകുന്ന 'ബ്ലാക്ക് ഹെന്ന'യിലെ ഈ അപകടം അറിയാതെ പോകരുത് -
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്!
ഈ രാത്രി ശീലങ്ങളാണ് മുടിയുടെ അന്തകന്‍
മുടി കൊഴിച്ചില്‍ കഷണ്ടി, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മുടിയെ സംബന്ധിച്ച് നമ്മളെ അലട്ടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ നമ്മളിലുണ്ടാവാന് കാരണം നമ്മുടെ ചില ശീലങ്ങളാണ്. പകല്‍ സമയത്തേക്കാള്‍ ദ്രോഹം നമ്മള് രാത്രി കാലങ്ങളില്‍ മുടിയോട് ചെയ്യുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട് ഇവിടെ
പലപ്പോഴും നമ്മുടെ രാത്രി ശീലങ്ങള്‍ തന്നെയാണ് മുടിയുടെ വില്ലന്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നമ്മള് ചെയ്യുന്ന പല ശീലങ്ങളും അനാരോഗ്യമുള്ള മുടിയെയാണ് നമുക്ക് സമ്മാനിയ്ക്കുന്നത്. എന്തൊക്ക രാത്രി ശീലങ്ങളാണ് മുടിയോട് ചെയ്യുന്നതില്‍ നിന്ന് നമ്മള് വിലക്കേണ്ടത് എന്ന് നോക്കാം.

നനഞ്ഞ മുടിയുമായി ഉറക്കം
കുളി കഴിഞ്ഞ ഉടനേ ഉറങ്ങന് പോകുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. മുടിയിലെ നനവ് തലയിണയില്‍ പറ്റുകയും ഇത് മുടിയെ കൂടുതല്‍ പ്രശ്നത്തിലാക്കുകയും ചെയ്തു.

ഉറക്കത്തിനു മുന്‍പുള്ള ചീകല്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പലരും ചെയ്യുന്നതാണ് തല ചീകുന്നത്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകും.

മുടി കെട്ടി വച്ച് ഉറങ്ങുന്നത്
മുടി കെട്ടി വെച്ച് ഉറങ്ങാന്‍ പോകുന്നത് നല്ലതാണ്. എന്നാല്‍ പോണിടെയ്ല് കെട്ടിവച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആലോചിക്കുക. ഇത് മുറുക്കെ കെട്ടുന്നത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

ബാന്‍ഡ് മുറുക്കിയിടുന്നത്
ബാന്‍ഡ് തലയില്‍ മുറുക്കിയിടുന്നതും മുടിയ്ക്ക് ദോഷകരമായി ബാധിയ്ക്കും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പാണ് പലരും മുടി മുറുക്കി കെട്ടിവെയ്ക്കാറുള്ളത്.

ഹെയര്പ്രോഡക്ട്സ് ഉപയോഗിക്കുന്നത്
പലരും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മുടി കളര്‍ ചെയ്യുകയോ മുടിയില്‍ പല തരത്തിലുള്ള എണ്ണ തേയ്ക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മുടിയ്ക്ക് വളരെയധികം ദോഷകരമാണ് എന്നതാണ് സത്യം.

തലയിണകവറുകള്‍
കോട്ടണ്‍ തലയിണകവറുകള്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് പരുപരുത്തതും കാഠിന്യമേറിയതും ആണ്. ഇത് മുടിയ്ക്ക് വളരെയധികം ദോഷം ചെയ്യുന്നു.

തലയിണകവര്‍ കഴുകാതിരുന്നാല്‍
ചിലരുടെ ശീലമാണ് ഇത്, പലപ്പോഴും കാലങ്ങളായി ഉപയോഗിക്കുന്ന കവര്‍ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇതൊരിക്കലും കഴുകുകയില്ല. ഇതുമൂലവും മുടിയ്ക്ക് പല തരത്തിലുള്ള പ്രശ്നങ്ങലും ഉണ്ടാവുന്നു.



Click it and Unblock the Notifications