Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്‍
നമ്മളില്‍ ഏറെപ്പേരും മുത്തശ്ശിമാര്‍ ഉണ്ടാക്കി തന്നിരുന്ന പലഹാരങ്ങളുടെ രുചി ഓര്മ്മിച്ചിരിക്കുന്നവരാണെങ്കിലും തലയില്‍ എണ്ണ തേക്കാന്‍ അവര്‍ പഠിപ്പിച്ചത് മറന്നുപോയിട്ടുണ്ടാവും. മുടി വളരാനുള്ള ഒരു കഷ്ടപ്പാടേ?
തലയില്‍ എണ്ണ തേക്കുന്നത് ദീര്‍ഘകാലയളവില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്ന് പലര്‍ക്കും അറിയില്ല. തല നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകും. അത്തരം ചില ഗുണങ്ങള്‍ അറിയുക.

അകാലനര തടയാം
എണ്ണ പതിവായി തലയില്‍ തേച്ചാല്‍ അകാലനര തടയാനാവും. അത് മാത്രമല്ല പതിവായി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കും.

മലിനീകരണത്തില്‍ നിന്ന് തടയുന്നു
തലയില്‍ പതിവായി എണ്ണ തേച്ചാല്‍ മുടിയെ മലിനീകരണത്തില്‍ നിന്ന് തടയാനാവുമെന്ന് പലര്‍ക്കും അറിയില്ല. മുഖം കഴുകുന്നത് പോലെ ഇടയ്ക്കിടക്ക് തല കഴുകുന്നത് പ്രായോഗികമല്ലല്ലോ. എണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും.

മുടിയുടെ വരള്‍ച്ച തടയുന്നു
പതിവായി സ്പാ ചെയ്യുന്നത് വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുമെങ്കിലും പതിവായി എണ്ണ തേയ്ക്കുന്നത് ദീര്‍ഘകാലത്തേയ്ക്ക് മുടിക്ക് പോഷണം നല്‍കും. കൂടാതെ എണ്ണ ഒരു കൂളന്റായും പ്രവര്‍ത്തിക്കും. ഇത് കടുത്ത ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കും. നിങ്ങളുടെ മുടി തികച്ചും വരണ്ടതാണെങ്കില്‍ എണ്ണ തേച്ച ശേഷം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ടൗവ്വല് തലയ്ക്ക് ചുറ്റുമായി കെട്ടുക. ഇത് എണ്ണ തലയോട്ടിയിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കും.

തലമുടി മൃദുവായി നിലനിര്‍ത്തുന്നു
തലമുടി മൃദുവായി നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ദിവസവും അല്ലെങ്കില്‍ ഇടക്കിടെയെങ്കിലും എണ്ണ തേക്കുന്നത്. തലയില്‍ എണ്ണ തേയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ തകരാറായ മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മൃദുലതയും നല്‍കും.

താരനെ തടയുന്നു
താരനെ തടയാന്‍ എണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്. തലമുടിയില്‍ വരള്‍ച്ച ഉണ്ടാവുമ്പോഴാണ് താരന്റെ അതിപ്രസരം കൊണ്ട് നമ്മള് ബുദ്ധിമുട്ടുന്നതും. അതുകൊണ്ട് തന്നെ താരനെ തടുക്കാന്‍ ദിവസവും എണ്ണ തേയ്ക്കാം.

മുടിയ്ക്ക് തിളക്കം നല്കുന്നു
മുടിയ്ക്ക് തിളക്കം നല്കുന്ന കാര്യത്തിലും എണ്ണ മിടുക്കനാണ്. പലപ്പോഴും എണ്ണ തേയ്ക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ മുടിയ്ക്ക് സ്വാഭാവികമായ തിളക്കം വേണം എന്ന് ആഗ്രഹിക്കുന്നവര്‍ എണ്ണ തേയ്ക്കുന്നത് നല്ലതാണ്.

മുടിയ്ക്ക് ബലം നല്കുന്നു
മുടിയുടെ വേരുകള്‍ക്കും മുടിയിഴകള്‍ക്കും ബലം നല്കുന്ന കാര്യത്തിലും എണ്ണ മിടുക്കനാണ്. അതുകൊണ്ട് തന്നെ മുടിയ്ക്ക് തിളക്കം നല്‍കുന്നതോടൊപ്പം ബലം നല്‍കുന്നതിനും എണ്ണ മിടുക്കനാണ് എന്നത് തന്നെ കാര്യം.



Click it and Unblock the Notifications
