Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഷണ്ടിയില്‍ മുടി മുളക്കാന്‍ ആയുര്‍വേദം
ആയുര്‍വേദം പൊതുവെ പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖയാണെന്നാണ് പറയുക. തികച്ചും പ്രകൃതിദത്ത മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ.
ആയുര്‍വേദത്തില്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി പ്രശ്നങ്ങള്‍ക്കും മരുന്നുണ്ട്.
ആയുര്‍വേദം കഷണ്ടിയില്‍ മുടി വളരാന്‍ പോലും ചില വഴികള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് ഫലം നല്‍കുമെന്നാണ് പറയുന്നത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഉലുവ
ഉലുവയിലെ വൈറ്റമിന്‍ ബി6, മിനറലുകള്‍, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം മുടി വളരാന്‍ സഹായകമാണ്. ഉലുവ കുതിര്‍ത്തരച്ച് കഷണ്ടിയുള്ള, അല്ലെങ്കില്‍ മുടി പോയ ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്യുന്നതു ഗുണം നല്‍കും.

തൈം ഓയില്‍
തൈം ഓയിലാണ് മറ്റൊരു വഴി. ഇതിലെ തൈമോള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. താരന് പരിഹാരവും. തൈം ഓയില്‍ അല്പം കൈകളിലാക്കി ഇരുകൈകളും കൂട്ടിത്തിരുമ്മി ചൂടാക്കുക. ഇത് തലയില്‍ മുടി പോയിടത്തു തേച്ചു പിടിപ്പിച്ച് മസാജ് ചെയ്യാം. പിന്നീട് ചീപ്പുപയോഗിച്ചു ചീകാം.

കുങ്കുമപ്പൂ
ഒരു നുള്ള് കുങ്കുമപ്പൂ നാലു ടീസ്പൂണ്‍ പാല്, 1 ടേബിള്‍ സ്പൂണ്‍ അതിമധുരം എന്നിവയില്‍ കലര്‍ത്തുക. ഇത് കഷണ്ടിയുള്ള ഭാഗങ്ങളില്‍ രാത്രി കിടക്കാന്‍ നേരം പുരട്ടുക. രാവിലെ കഴുകിക്കളയാം.

റാഡിഷ്
വൈറ്റമിന്‍ എ, സി, കെ എന്നിവയടങ്ങിയ റാഡിഷ് ജ്യൂസാണ് മറ്റൊന്ന്. ഇത് മുടിവേരുകള്‍ക്ക് ജീവനും ഉറപ്പും നല്‍കും. ഇതിന്റെ ജ്യൂസെടുത്തു മുടിയില്ലാത്ത ഭാഗത്തു പുരട്ടി അല്പം ചൂടനുഭവപ്പെടുന്നതുവരെ മസാജ് ചെയ്യുക.

കര്‍പ്പൂരതൈലം
രാത്രി കിടക്കും മുന്‍പ് കര്‍പ്പൂരതൈലം തലയില്‍ തേച്ചു മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്കു പറ്റിയ മറ്റൊരു മരുന്നാണ്.

ചെമ്പരത്തിപ്പൂ
ചെമ്പരത്തിപ്പൂ അരച്ച് ഇതില്‍ ഏതാനും തുള്ളി ഒലീവ് ഓയില്‍ ചേര്‍ത്ത് തലയോടില്‍ ചേര്‍ത്തു പിടിപ്പിയ്ക്കാം. ഇതും കഷണ്ടിയില്‍ മുടി വളരാന്‍ നല്ലതാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ ആയുര്‍വേദ വഴികള്‍



Click it and Unblock the Notifications
