Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നരച്ച മുടി കറുപ്പിയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ചെറുപ്പക്കാരുടെ മുടി പോലും നരയ്ക്കുന്നത് ഇന്നത്ത കാലത്ത് സര്‍വസാധാരണമാണ്. പാരമ്പര്യം മുതല്‍ സ്ട്രെസ് അടക്കമുള്ള പ്രശ്നങ്ങള്‍ ഇതിന് പ്രധാന കാരണവുമാണ്.
നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും. ആയുര്‍വേദ വഴികള്‍ പൊതുവെ ദോഷം ചെയ്യാത്തവയുമാണ്.
നരച്ച മുടിയ്ക്ക് വീണ്ടും കറുപ്പു നല്‍കാനുളള ചില ആയുര്‍വേദ വഴികളെക്കുറിച്ചറിയൂ,

നരച്ച മുടി കറുപ്പിയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
ചെറുനാരങ്ങാനീര്, നെല്ലിക്കാപ്പൊടി എന്നിവ വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുളള ഒരു വഴിയാണ്. നാലു ടീസ്പൂണ്‍ നെല്ലിക്കാപ്പൊടിയില് ഒരു ചെറുനാരങ്ങയുടെ നീരാണ് ചേര്‍ക്കേണ്ടത്. ഇത് മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിയ്ക്കാതെ കഴുകണം. നാലു ദിവസത്തിലൊരിക്കല്‍ ഇതു ചെയ്യണം. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഗുണമുണ്ടാകും.

ഓര്‍ഗാനിക് ഹെന്ന പൗഡര്‍, നെല്ലിക്കാപ്പൊടി
ഓര്‍ഗാനിക് ഹെന്ന പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവ മിശ്രിതമാക്കി ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണം ചെയ്യും. ഒന്നര മണിക്കൂര്‍ ഇത് തലയില്‍ വയ്ക്കുക.

ത്രിഫല പൗഡര്‍
ത്രിഫല പൗഡര്‍ കിടക്കുന്നതിനു മുന്‍പ് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കി കഴിയ്ക്കുക. ഇത് നരച്ച മുടി വീണ്ടും കറുക്കാനും മുടിനര ഒഴിവാക്കാനുമെല്ലാം മികച്ചതാണ്.

ഭൃംഗരാജതൈലം
ഒരു ടീസ്പൂണ്‍ ഭൃംഗരാജതൈലം, ഒരു ടീസ്പൂണ്‍ ആംവ്ല ഓയില്‍ എന്നിവ കലര്‍ത്തി മുടിയില്‍ മസാജ് ചെയ്യുന്നതു ഗുണം ചെയ്യും. ഇവ ആയുര്വേദഷോപ്പുകളില് ലഭിയ്ക്കും. കിടക്കുന്നതിനു മുന്‍പ് ഇത് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് നല്ലത്.

ഷിക്കാക്കായ് പൗഡര്‍, നെല്ലിക്കാപ്പൊടി
ഷിക്കാക്കായ് പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി മിശ്രിതമാക്കി രാത്രി മുഴുവന്‍ വയ്ക്കുക. ഇത് രാവിലെ തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്ലെങ്കില്‍ വെള്ളമാക്കി തലയിലൊഴിച്ചു കഴുകാം.

ആവണക്കെണ്ണ
ആവണക്കെണ്ണ ആയുര്‍വേദ പ്രകാരം മുടിനര ഒഴിവാക്കാനുള്ള എളുപ്പ വഴിയാണ്. ഇത് കിടക്കുന്നതിനു മുന്‍പ് തലയില്‍ പുരട്ടി മസാജ് ചെയ്യണം. ആഴ്ചയില്‍ രണ്ടു ദിവസം ചെയ്യുക.

കട്ടന്‍ചായ
കട്ടന്‍ചായ നരച്ച മുടി വീണ്ടും കറുക്കാനുള്ള ഒരു വഴിയാണ്. നാലു ടീസ്പൂണ്‍ തേയിലപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിലൊഴിച്ചു തിളപ്പിയ്ക്കുക. ഇത് അരിച്ചെടുത്ത് തണുക്കുമ്പോള്‍ മുടിയില്‍ പുരട്ടാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം.

കറുത്ത എള്ള്
കറുത്ത എള്ള് മുടിയ്ക്കു കറുപ്പു നല്കാന് നല്ലതാണ്. ഇത് തൈരിലിട്ട് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇത് കുതിര്‍ത്ത് അരച്ച് നെല്ലിക്ക ഓയിലില്‍ ചേര്‍ത്തു തലയില്‍ പുരട്ടാം. ഇത് ആഴ്ചയില്‍ ഒരു തവണ വീതം കുറച്ചാഴ്ചകള്‍ അടുപ്പിച്ചു ചെയ്യണം.

ക്യാരറ്റ് ജ്യൂസ്
ക്യാരറ്റ് ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് നരച്ച മുടി കറുക്കാന്‍ നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.

സവാള
സവാള അരച്ചതും സവാള നീരുമെല്ലാം നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
