Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വരണ്ട മുടി മിനുസമുളളതാക്കാം
നിങ്ങളുടെ തലമുടി ചകിരി പോലെ പരുക്കനാണോ. സൂര്യപ്രകാശവും, എയര്‍ കണ്ടീഷണറുമൊക്കെ നിങ്ങളുടെ മുടിയുടെ വരള്‍ച്ചക്ക് കാരണമാകുന്നുണ്ടാവും.
ഫലപ്രദവും അതോടൊപ്പം ലളിതവുമായ ചില വീട്ടുചികിത്സകള്‍ വഴി ആരോഗ്യമുള്ള തിളക്കവും മിനുസവുമാര്‍ന്ന മുടി സാധ്യമാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കുക. വെളിച്ചെണ്ണ, ഇങ്ങനെയും ചില ഉപയോഗങ്ങള്‍

ജലാംശം
വരണ്ട മുടിയില്‍ ശക്തമായ മോയ്സചറൈസിങ്ങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ചെറിയ തോതിലുള്ള ജലാംശം ലഭിക്കുന്നതിന് ഒരു ടിന്നിന്റെ പകുതിയോ, കാല്‍ഭാഗമോ തേങ്ങാപ്പാല്‍ മുടിയുടെ അഗ്രത്തില്‍ നിന്ന് പകുതി ഭാഗം വരെ തേയ്ക്കുക. മുടിയുടെ വേരുകളില്‍ ഇത് തേയ്ക്കരുത്. ഷാംപൂ തേയ്ക്കുന്നതിന് മുമ്പ് ഏതാനും മിനുട്ട് ഇത് കുതിരാന്‍ അനുവദിക്കുക. ഇത് വഴി മുടിയിഴകള്‍ക്ക് മൃദുലതയും തിളക്കവും വീണ്ടെടുക്കാനാകും.

വിനാഗിരിയും ഒലിവ് ഓയിലും
മാസത്തിലൊരിക്കല്‍ ഷാംപൂവിന് പകരം ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഉപയോഗിക്കുന്നത് സ്റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ അടിഞ്ഞ് കൂടിയതും, മാലിന്യങ്ങളും, നഗരങ്ങളിലെ ഖനജലത്തിലെ അവശിഷ്ടങ്ങളും അകറ്റാന്‍ സഹായിക്കും. ഇത് തലയോട്ടിക്ക് ഉന്മേഷവും പകരും. ഒലിവ് ഓയില്‍(ഒരു ടീസ്പൂണ്‍) യോഗര്‍ട്ടുമായി(രണ്ട് ടീസ്പൂണ്‍) ചേര്‍ത്ത് ഒരു കണ്ടീഷണര്‍ നിര്‍മ്മിക്കാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം നിലനിര്‍ത്തുകയും മുടിയിഴകള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യും.

പഴങ്ങള്‍
നാരങ്ങയും ആപ്പിള്‍ ജ്യൂസും കഴുകിയ മുടിക്ക് തിളക്കം നല്‍കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഷാംപൂവും, കണ്ടീഷനിങ്ങും കഴിഞ്ഞ ശേഷം ഇത് മുടിയില്‍ തേച്ച് ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ ജ്യൂസിലെ അസിഡിറ്റി മുടി നിവര്‍ത്തുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബിയര്‍
ബിയര്‍ തലമുടിക്ക് ഏറെ ഗുണകരമാണ്. സിലിക്ക മുടിക്ക് വളര്‍ച്ചയും തിളക്കവും, അകമേ നിന്ന് കരുത്തും നല്കുമ്പോള് പഞ്ചസാരയും പ്രോട്ടീനും ചേര്‍ന്ന മിശ്രിതം ഇടതൂര്‍ന്ന, മൃദുവായ മുടി നല്‍കും.

പാലുത്പന്നങ്ങള്‍
പ്രകൃതിദത്ത യോഗര്‍ട്ട്, മുട്ട എന്നിവ ഉപയോഗിക്കുന്നത് മികച്ച ഒരു ക്ലെന്സറെന്നതിനൊപ്പം പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ യോഗര്‍ട്ട്(പഞ്ചസാരയോ പ്രിസര്‍വേറ്റീവ്സോ ചേര്‍ക്കാത്തത്) എടുത്ത് മുടിയിലുടനീളം തേയ്ക്കുക. ഒരു ടൗവ്വല് ഉപയോഗിച്ച് മുടി പൊതിഞ്ഞ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകുക. ഇതിന് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിക്കാം.

ചായ
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ അകറ്റാനും ചമോമൈല്‍ ടീ ഉപയോഗിക്കാം. 100 മില്ലി ചായ രണ്ട് ടീ ബാഗുകളുപയോഗിച്ച് നിര്‍മ്മിച്ച് അത് തണുക്കാന്‍ അനുവദിക്കുക. ഷാപൂവും കണ്ടീഷനിങ്ങും നടത്തിയ മുടിയില്‍ ഇത് തേച്ച ശേഷം കഴുകുക. മുടി വളര്‍ച്ച ശക്തിപ്പെടുത്താനും, മുടി കൊഴിച്ചില്‍ തടയാനും ഗ്രീന്‍ ടീ സഹായിക്കുമ്പോള്‍ ബ്ലാക്ക് ടീ മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കും.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കും മൃദുത്വം നല്‍കും.



Click it and Unblock the Notifications