Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
വെളിച്ചെണ്ണ, ഇങ്ങനെയും ചില ഉപയോഗങ്ങള്‍
വെളിച്ചെണ്ണ തലയില്‍ തേയ്ക്കാനും പാചകത്തിനുമൊക്കെ ഉത്തമമാണ്. എന്നാല്‍ നിങ്ങള്‍ ഇതുവരെ സങ്കല്പിക്കുക പോലും ചെയ്യാത്ത ആവശ്യങ്ങള്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കാനാവും.
അനുദിന ജീവിതത്തില്‍ ഉപകാരപ്പെടുന്ന അത്തരം ആറ് ഉപയോഗങ്ങള്‍ മനസിലാക്കുക.

മൗത്ത്വാഷ്
വെളിച്ചെണ്ണ ഒരു മൗത്ത് വാഷായി ഉപയോഗിക്കാമെന്ന് ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വിപണിയില്‍ ലഭ്യമായ മൗത്ത് വാഷുകള്‍ ആല്‍ക്കഹോളും ഫ്ലുവോറൈഡ്സും നിറഞ്ഞതാണ്. ഇവ ആരോഗ്യത്തിന് ഏറെ ദോഷമുണ്ടാക്കും. വായില്‍ വെളിച്ചെണ്ണ കൊണ്ട് കുലുക്കുഴിഞ്ഞാല്‍ ദിവസം മുഴുവനും വായ ബാക്ടീരിയ മുക്തമായി സംരക്ഷിക്കാനാവും.

ഷേവിങ്ങ് ക്രീം
വെളിച്ചെണ്ണ ഷേവിങ്ങ് ക്രീം ആയി ഉപയോഗിക്കാമെന്ന് നിങ്ങള്‍ക്ക് അറിയാമോ? മുഖം നനച്ച ശേഷം വെളിച്ചെണ്ണ തേയ്ക്കുക. തുടര്‍ന്ന് ഷേവ് ചെയ്യാം. ഇത് രോമം നീക്കം ചെയ്യുക മാത്രമല്ല നീറ്റലുണ്ടാകുന്നത് തടയുകയും ചെയ്യും.

പ്രകൃതിദത്ത ഡിയോഡൊറന്റ്
വെളിച്ചെണ്ണ ഉപയോഗിച്ച് വിയര്‍പ്പ് നാറ്റം അകറ്റാനാവും. ഏറെ വിയര്‍പ്പുള്ള ശരീര ഭാഗങ്ങളില്‍ രാവിലെ വെളിച്ചെണ്ണ തേക്കുക. ഇത് വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് ദിവസം മുഴുവന്‍ സംരക്ഷിക്കും. ആറ് സ്പൂണ്‍ വെളിച്ചെണ്ണ, കാല്‍കപ്പ് ബേക്കിംഗ് സോഡ, കാല് കപ്പ് കൂവപ്പൊടി, ഏതാനും തുള്ളി പുതിന ഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് കുപ്പിയില്‍ ഭദ്രമായി അടച്ച് ഡിയോഡൊറന്റായി ഉപയോഗിക്കാം.

ബാത്ത്റൂം ക്ലീനര്‍
വെളിച്ചെണ്ണ ഉപയോഗിച്ച് ബാത്ത്റൂമിലെ ടാപ്പുകളും, ഷവറും വൃത്തിയാക്കാം. ഇത് സ്വഭാവികമായ തിളക്കം മടക്കി നല്‍കും.

ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുക
ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂള്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി ചര്‍മ്മത്തില്‍ ചുളിവുകളുള്ള ഭാഗത്ത് തേയ്ക്കുക. ഇത് തേച്ച് രാത്രി മുഴുവനും ഇരിക്കാന്‍ അനുവദിക്കുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യും.

ഡയപ്പര്‍ ക്രീം
ഡയപ്പര്‍ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ തിണര്പ്പുകളുണ്ടാക്കും. ഈ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ അവരുടെ ചര്‍മ്മം വരളാന്‍ അനുവദിക്കരുത്. വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടുന്നത് തിണര്പ്പുകളുണ്ടാകുന്നത് തടയും.



Click it and Unblock the Notifications
