Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്ക്കു കഷണ്ടി വരാതിരിയ്ക്കാന്...
ഇപ്പോഴത്തെ യുവാക്കളുടെ പോലും പേടിസ്വപ്നമാണ് കഷണ്ടി. പണ്ട് പ്രായമേറുന്തോറുമാണ് ഇതുണ്ടാകാറെങ്കിലും ഇപ്പോള് ചെറുപ്പക്കാരില് പോലും ഇത് സര്വ്വസാധാരണമാണ്.
കഷണ്ടിയുടെ അടിസ്ഥാന കാരണം മുടി കൊഴിയുന്നതു തന്നെയാണ്. സ്ട്രെസ് തുടങ്ങി ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള് വരെ ഇതിനൊരു കാരണമായി പറയാം.
കഷണ്ടി നിങ്ങളെ കീഴ്പ്പെടുത്താതിരിയ്ക്കാന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നമ്മുടെ മുടി വളരെ മൃദുലമാണ്. അതുകൊണ്ട് മുടി കൈകാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധ വേണം.സാധാരണ കുളി കഴിഞ്ഞ് വെള്ളം കളയാനായി നാം മുടി അമര്ത്തി തോര്ത്താറുണ്ട്. അത് മുടിക്ക് നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോള് പുതുതായി വളര്ന്നു വരുന്ന മുടി മുരടിച്ചു പോകും. മൃദുവായ ടവലുപയോഗിച്ച് വെള്ളം കളയുന്നതാണ് നല്ലത്.
നീളം കുറഞ്ഞ മുടി കൈകാര്യം ചെയ്യാനും കുളി കഴിഞ്ഞാന് ഉണങ്ങാനും എളുപ്പമാണ്. അതുകൊണ്ട് മുടി വെട്ടിയൊതുക്കി വയ്ക്കാന് ശ്രമിക്കുക. നീളം കുറഞ്ഞ മുടിയില് പുതിയ സ്റ്റൈലുകള് പരീക്ഷിക്കാനും എളുപ്പമാണ്.

മുടിസംരക്ഷണത്തിന് സ്വാഭാവികരീതികളാണ് ഏറ്റവും ഫലപ്രദം. വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിയുന്നത് തടയും. മിനോക്സിഡില് അടങ്ങിയ ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് മുടികൊഴിച്ചില് തടയുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ഹെര്ണിയ: അറിയേണ്ട 8 കാര്യങ്ങള്

നനഞ്ഞ മുടി കഴിവതും ചീപ്പുപയോഗിച്ച് ചീകരുത്. ഇങ്ങനെ ചെയ്താല് മുടി പൊട്ടിപ്പോകാന് സാധ്യതയുണ്ട്. ഈറന് മുടി കൈകൊണ്ടുതന്നെ ആദ്യം ഒതുക്കാവുന്നതേയുള്ളൂ.

നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങള് നടത്താത്തതാണ് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് നല്ലത്. എളുപ്പം പൊട്ടിപ്പോകുന്ന മുടിയാണ് നിങ്ങളുടേതെങ്കില് ഒരിക്കലും കൃത്രിമമാര്ഗങ്ങള് ഉപയോഗിക്കരുത്.
മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില് രാസവസ്തുക്കള് അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്ച്ച തന്നെ മുരടിച്ചുപോകും.



Click it and Unblock the Notifications

