Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഹെര്‍ണിയ: അറിയേണ്ട 8 കാര്യങ്ങള്‍
ഹെര്‍ണിയ എന്താണെന്ന് പോലും നമുക്ക് പലര്‍ക്കും അറിയില്ല. കൊഴുപ്പിന്റെയും മറ്റും അമിതവളര്ച്ചയായാണ് പലരും ഇതിനെ കാണുന്നത്. ആന്തരികാവയവങ്ങള്‍ ശരീരത്തിന് പുറത്തേക്ക് തള്ളിനില്ക്കുന്ന അവസ്ഥയാണ് ഹെര്‍ണിയ എന്ന് അറിയപ്പെടുന്നത്. പേശികളുടെ ബലക്കുറവ് മൂലമാണ് പ്രധാനമായും ഇത് ഉണ്ടാകുന്നത്.
മിക്കപ്പോഴും ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍ അറിയാന്‍ കഴിയില്ല. ഇതുമൂലം മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ലെന്ന് വരാം. എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമാകാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ചിലരില്‍ ഹെര്‍ണിയ ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റു പല ഘടകങ്ങളും ഹെര്‍ണിയക്ക് കാരണമാകാറുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. അത്തരം ചില ഘടകങ്ങളാണ് ഇവിടെ പറയുന്നത്.

1. കേടുപറ്റിയ കോശങ്ങള്‍
പരിക്കുകളെ തുടര്‍ന്ന് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ പലപ്പോഴും ഹെര്‍ണിയക്ക് കാരണമാകാറുണ്ട്. കേടുവന്ന കോശഭാഗങ്ങളിലൂടെ ആന്തരികാവയവങ്ങള്‍ക്ക് അനായാസം പുറത്തേക്ക് തള്ളിവരും.

2. പ്രായാധിക്യം
പ്രായമാകുന്തോറും ഹെര്‍ണിയ വരാനുള്ള സാധ്യത കൂടിവരും. പ്രായമേറുമ്പോള്‍ പേശികളുടെ (അടിവയറിലേത് ഉള്‍പ്പെടെ) ബലം കുറയും. ഇതോടെ ആന്തരികാവയവങ്ങള്‍ എളുപ്പത്തില്‍ പുറത്തേക്ക് തള്ളുകയും ഹെര്‍ണിയ ഉണ്ടാവുകയും ചെയ്യും.

3. ലിംഗം
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹെര്‍ണിയ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാര്ക്ക് അടിവയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് സാധാരണയായി ഹെര്‍ണിയ ഉണ്ടാകുന്നത്. പുരുഷന്മാരില് ഈ ഭാഗത്തെ പേശികള്‍ക്ക് ബലം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

4. ശസ്ത്രക്രിയ
ശസ്ത്രക്രിയക്ക് വിധേയരാകുന്നവരില്‍ ഹെര്‍ണിയ കണ്ടുവരുന്നുണ്ട്. അടിവയര്‍ ഓപ്പറേഷന് വിധേയരാകുന്ന സ്ത്രീകളിലാണ് ഈ രീതിയിലുള്ള ഹെര്‍ണിയ കൂടുതലും ഉണ്ടാകുന്നത്. ഇന്‍സിഷണല്‍ ഹെര്‍ണിയ എന്ന് അറിയപ്പെടുന്ന ഇത് കൂടുതലും ബാധിക്കുന്നത് അമിതവണ്ണമുള്ള സ്ത്രീകളെയാണ്.

5. ജന്മനായുള്ള വൈകല്യം
പൊക്കിളിന് സമീപം മുഴച്ച് നില്‍ക്കുന്നത് ഒരുതരം ഹെര്‍ണിയയാണ്. ജനിച്ച് അധികം വൈകാതെ ഇത് പ്രത്യക്ഷപ്പെടും. അടിവയറിന്റെ ഭിത്തിയില്‍ ജന്മനായുണ്ടാകുന്ന വൈകല്യമാണ് ഇത്തരം ഹെര്‍ണിയക്ക് പ്രധാന കാരണം.

6. മലബന്ധം
ദീര്‍ഘകാലമായി മലബന്ധം അനുഭവപ്പെടുന്നവര്‍ക്ക് ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലവിസ്സര്‍ജ്ജന സമയത്ത് കൂടുതല്‍ ബലം കൊടുക്കുമ്പോള്‍ അടിവയറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ഇത് ഹെര്‍ണിയക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്.

7. പാരമ്പര്യം
പേശികളുടെ ബലക്ഷയം പാരമ്പര്യമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കള്‍ ഹെര്‍ണിയ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.

8. അമിതവണ്ണം
അമിതമായി കൊഴുപ്പ് അടിയുന്നത് കാലക്രമേണ അടിവയറിലെ പേശികളുടെ ശക്തി ക്ഷയിപ്പിക്കും. ഈ ബലക്ഷയം ഹെര്‍ണിയക്ക് കാരണമാവുകയും ചെയ്യും.



Click it and Unblock the Notifications
