Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയഴക് കൂട്ടാന്‍ കറിവേപ്പില
നിരവധി ഇന്ത്യന്‍ വിഭവങ്ങളിലെ ഒരു ചേരുവയാണ് കറിവേപ്പില. എന്നാല്‍ ഇത് കൂടുതലായും ഉപയോഗിക്കുന്നത് കറികളിലാണ്. അതിനാലാണ് ഇവയ്ക്ക് കറിവേപ്പില എന്ന പേര് വന്നത്. 'മധുര വേപ്പില'2 എന്നും ഇവയെ വിളിക്കാറുണ്ട്. ഇന്ത്യയില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധം കൂടിയാണിത്. ഇവ വിഭവങ്ങള്‍ക്ക് സുഗന്ധവും രുചിയും പകരുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും നല്‍കും.
അതിസാരം തടയാനും, ദഹനത്തിനും, ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാനുമൊക്കെ കറിവേപ്പില ഉത്തമമാണ്. ഇവയ്ക്ക് പുറമേ തലമുടിക്കും ഇത് ഗുണകരമാണ്. തലമുടിക്ക് നല്ല വളര്‍ച്ചയും, തിളക്കവും നല്കാന് കറിവേപ്പില സഹായിക്കും.
കേശസംരക്ഷണത്തിന് കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് മനസിലാക്കുക.

1. മുടിവേരുകളുടെ കേട് മാറ്റുന്നു - രാസവസ്തുക്കളുടെ ഉപയോഗം, മുടി ചൂടാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുടിയുടെ വേരുകള്‍ക്ക് കേട് വരുത്തുകയും മുടിവളര്‍ച്ച തടയുകയും ചെയ്യും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേക്കുന്നത് മുടിവേരുകളുടെ തകരാര്‍ പരിഹരിക്കും. ഇവ മുടിനാരുകളുടെ കരുത്ത് വീണ്ടെടുക്കാനും സഹായിക്കും. കയ്പ് രുചി സഹിക്കാനാവുമെങ്കില്‍ നേരിട്ടും കഴിക്കാം. തലമുടിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള പ്രഥമ ശുശ്രൂഷയായി കറിവേപ്പില ഉപയോഗിക്കാം. മുടിയുടെ വേരുകള്‍ ശക്തിപ്പെടുമ്പോള്‍ മുടിവളര്‍ച്ച വേഗത്തിലാകും.
2. മുടികൊഴിച്ചില്‍ കുറയ്ക്കാം - കറിവേപ്പിലയില്‍ പ്രോട്ടീനും ബീറ്റ-കരോട്ടിനും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിവളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കും. മുടിവളര്‍ച്ചക്ക് പതിവായി കറിവേപ്പില കഴിക്കേണ്ടത് ആവശ്യമാണ്. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ തലയോട്ടിയില്‍ നനവ് നല്‍കും. തലയോട്ടിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, താരന് തടയാനും ഇത് സഹായിക്കും.
കറിവേപ്പില മുടിവളര്ച്ചക്കായി എങ്ങനെ ഉപയോഗിക്കാം?
1. ഹെയര്‍ ടോണിക് - ഫ്രഷായ കുറച്ച് കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും എടുക്കുക. വെളിച്ചെണ്ണ മുടിവളര്‍ച്ചക്ക് ഉത്തമമാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്താല്‍ അത് മുടിവളര്‍ച്ചക്ക് ഗുണം ചെയ്യും. കറുത്ത മട്ട് രൂപപ്പെടുന്നത് വരെ അവ തിളപ്പിക്കുക. തണുത്തതിന് ശേഷം ഇത് തലയില്‍ തേയ്ക്കുക. ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ട് തവണ വീതം ഇത് തേച്ചാല്‍ പതിനഞ്ച് ദിവസത്തിനകം ഫലം കാണാനാവും. ഈ ടോണിക് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല മുടി നരയ്ക്കുന്നത് തടയുകയും ചെയ്യും.

2. ഹെയര്‍ മാസ്ക് - അല്പം കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി യോഗര്‍ട്ടുമായി ചേര്‍ത്ത് തലമുടിയില്‍ തേയ്ക്കുക. 20-25 മിനുട്ടിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. എല്ലാ ആഴ്ചയും മുടങ്ങാതെ ഇത് തേയ്ക്കുന്നത് മുടിവളര്‍ച്ച ശക്തിപ്പെടുത്തും. ഇത് കൂടാതെ മുടിക്ക് തിളക്കവും, മദുത്വവും, കരുത്തും നല്‍കും.
3. കറിവേപ്പില ചായ - കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും തലമുടിയുടെ ആരോഗ്യത്തിന് കറിവേപ്പില ഉപയോഗിച്ചുള്ള ചായ നല്ലതാണ്. അല്പം കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് അതിലേക്ക് അല്പം പഞ്ചസാരയും ചേര്‍ക്കുക. ഇത് ഒരാഴ്ചത്തേക്ക് ദിവസവും കുടിക്കുന്നത് മുടിക്ക് വളര്‍ച്ചയും, തിളക്കവും, മൃദുലതയും നല്‍കുകയും നര തടയുകയും ചെയ്യും. മികച്ച ദഹനം സാധ്യമാക്കുന്നത് വഴി തലമുടി സംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാനുമാകും. മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്സ്



Click it and Unblock the Notifications
