Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സവാള കറിയ്ക്കു മാത്രമല്ല, മുടിയ്ക്കും
സവാള ഭക്ഷണസാധനങ്ങളില്‍ സാധാരണ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റ മണം പലര്‍ക്കും അസഹ്യമാണ്. എന്നാല്‍ ഇത് മുടിയില്‍ പ്രയോഗിച്ചാലോ. ഗുണങ്ങള്‍ ഒന്നല്ല, പലതാണ്.
മുടികൊഴിച്ചിലിനുള്ള ന്ല്ലൊന്നാന്തരം ഉപാധിയാണ് സവാള തലയില്‍ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകളെപ്പറ്റിയും ഇവയുടെ ഗുണത്തെ പറ്റിയും അറിഞ്ഞിരിക്കൂ.
സവാള മിക്സിയില്‍ അടിച്ചോ ചതച്ചോ ഇതിന്റെ ജ്യൂസെടുക്കുക. മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വയ്ക്കുക. അല്പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് തലയോട് പെട്ടെന്ന് വലിച്ചെടുക്കും. അല്പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.

സവാളയുടെ നീരില്‍ അല്പം തേന്‍ ചേര്‍ത്ത് തലയോടിലും മുടിയിലും പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ സവാളയുടെ മണവും അല്പം കുറയും. തേനാകട്ടെ, മുടിയ്ക്ക് നല്ല കണ്ടീഷണറാണ്. ഇത് പിന്നീട് കഴുകിക്കളയാം.
സവാളയും ബിയറും ചേര്‍ത്ത് നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കുണ്ടാക്കാം. സവാള അരച്ചതില്‍ അല്പം വെളിച്ചെണ്ണ ചേര്‍ക്കുക. ഇതില്‍ അല്പം ബിയര്‍ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി തലയോടിലും മുടിയിലും തേച്ചു പിടിപ്പിക്കാം. മുടിയുടെ തിളക്കത്തിനും മുടി വളരാനും ഇത് നല്ലൊരു വഴി തന്നെയാണ്.
ബിയറിനെ പോലെ റം സവാളയില്‍ ചേര്‍്ത്തും മുടിയ്ക്കു ചേരും മിശ്രിതമുണ്ടാക്കാം. റമ്മില്‍ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് സവാള എടുത്തു മാറ്റി റം മുടിയില്‍ തേയ്ക്കാം.
മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും മാത്രമല്ല, മുടിയ്ക്ക് ആരോഗ്യം നല്‍കാനും സവാള ഉപയോഗിച്ചുള്ള ഇത്തരം മിശ്രിതങ്ങള്‍ സഹായിക്കും.



Click it and Unblock the Notifications
