Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വരണ്ട മുടിയ്ക്ക് പരിഹാരമുണ്ട്
വരണ്ട മുടിയുള്ളവര്‍ക്ക് മുടിസംരക്ഷണം ഒരു പ്രശ്നം തന്നെയാണ്. ഭംഗിയും മൃദുത്വവും ഇത്തരം മുടിയില്‍ നില നിര്‍ത്താന്‍ പ്രയാസമാണെന്നതു മാത്രമല്ല, പെട്ടെന്ന് പൊട്ടിപ്പോകാനും സാധ്യത കൂടുതലാണ്. ഇത്തരം മുടിയ്ക്ക്് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.

വരണ്ട മുടിയുള്ളവര്‍ കഴിവതും ഷാംപൂ ചെയ്യുന്നത് കുറയ്ക്കുക. ഷാംപൂ ചെയ്യുകയാണെങ്കില്‍ അധികം വീര്യമില്ലാത്തത് ഉപയോഗിക്കുക. ഷാംപൂ ചെയ്ത ശേഷം കണ്ടീഷണറും ഉപയോഗിക്കണം. ചൂടുള്ള എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.
വരണ്ട മുടിയുള്ളവര്‍ ഒരു കാരണവശാലും ചൂടുവെള്ളത്തില്‍ മുടി നനയ്ക്കരുത്. ഇത് മുടി കൂടുതല്‍ വരണ്ടുപോകാന്‍ കാരണമാകും. വരണ്ട മുടിയുള്ളവര്‍ മാത്രമല്ലാ, ചൂടുവെള്ളത്തില്‍ കഴുകുന്നത് ഏതുതരം മുടിയുള്ളവര്‍ക്കും നല്ലതല്ല.
വരണ്ട മുടിയുള്ളവര്‍ മുടിയില്‍ കളര്‍ ചെയ്യുക, സ്ട്രെയ്റ്റനിംഗ് ചെയ്യുക, അയേണ്‍ ചെയ്യുക എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ മുടിയില്‍ നടത്താതിരിക്കുകയാണ് നല്ലത്. ഇവയെല്ലാം മുടി കൂടുതല്‍ വരണ്ടതാകാന്‍ ഇട വരുത്തും.
വരണ്ട മുടിത്തുമ്പ് ഇടയ്ക്ക് മുറിയ്ക്കുന്നത് മുടിയ്ക്ക് നല്ലതാണ്. അതുപോലെ ബിയര്‍, മുട്ടയുടെ വെള്ള തുടങ്ങിയവ വരണ്ട മുടിയ്ക്ക് നല്ലതാണ്.



Click it and Unblock the Notifications
