Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
കേശസംരക്ഷണത്തിന് ആയുര്‍വേദം

ഹോര്‍മോണ്‍ പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് മുടികൊഴിച്ചിലിനുള്ള കാരണമായി പ്രധാനമായും ആയുര്‍വേദം പറയുന്നത്. പ്രധാനമായും ഭക്ഷണത്തിലെ അപര്യാപ്തത. താരന്, മറ്റ് മുടി പ്രശ്നങ്ങള്‍ എന്നിവ മുടികൊഴിച്ചിലിനുള്ള രണ്ടാം കാരണങ്ങളായേ ആയുര്‍വേദത്തില്‍ കണക്കാക്കുന്നുള്ളൂ.
ശരീരത്തിലെ പിത്തദോഷം മുടികൊഴിച്ചിലിന് ഇടയാക്കുമെന്ന് ആയുര്‍വേദം പറയുന്നു. കൂടുതല്‍ മസാല കലര്‍ന്ന ഭക്ഷണം, കൂടുതല്‍ ചൂടുള്ള ഭക്ഷണം, കാപ്പി, മദ്യം, പുകവലി, മാംസഭക്ഷണം എന്നിവ പിത്തദോഷത്തിന് ഇട വരുത്തും. ഇവ പരോക്ഷമായി മുടികൊഴിച്ചിലുമുണ്ടാക്കും.
അസുഖങ്ങള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, സ്ട്രെസ്, ചില മരുന്നുകള്‍, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയ കാരണങ്ങളും മുടി കൊഴിച്ചിലിന് ഇടയാക്കും.
പ്രോട്ടീന്‍, ഇരുമ്പു സമൃദ്ധമായ ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയുമെന്ന് ആയുര്‍വേദം പറയുന്നു. പച്ചക്കറി, പഴങ്ങള്‍, ഇലവര്ഗങ്ങള്, സാലഡ് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തണം. നെല്ലിക്ക, ഷിക്കാക്കായ് തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകണം. ആഴ്ചയില്‍ മൂന്നു തവണ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യണം.
നീലിഭൃംഗാദി, കുന്തളകാന്തി, കയ്യ്യുണ്യാദി തൈലങ്ങള്‍ ആയുര്‍വേദത്തില്‍ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എണ്ണകളാണ്.
ചീര, ലെറ്റൂസ, ക്യാരറ്റ് എന്നിവയുടെ ജ്യൂസ് കുടിയ്ക്കുന്നതും മല്ലയില അരച്ചു തലയില്‍ പുരട്ടുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ മുടികൊഴിച്ചില്‍ ഒഴിവാക്കും. ഉലുവ, ചെറുപയര്‍ എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ ഒഴിവാക്കും.



Click it and Unblock the Notifications
