Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി കഴിച്ചിൽ അലട്ടുന്നുവോ? ഈ പൊടിയിട്ട് എണ്ണ ഉപയോഗിക്കൂ
മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് നിരവധി വ്യക്തികൾ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ല ആഹാരം കഴിക്കുന്നതിന്റെ കൂടെ തന്നെ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതിൽ ഒന്നാണ് ഹെയർ ഓയിൽ മസാജ്. പുറത്ത് കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഓയിലിനേക്കാൾ ഏറ്റവും ഫലപ്രദമാണ് വീട്ടിൽ തന്നെ തയ്യാറാക്കുന്ന എണ്ണ. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു എണ്ണക്കൂട്ട് പരിചയപ്പെടാം.

ചീവയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ എണ്ണയ്ക്ക് ഒട്ടനവധി ഗുണങ്ങളും ഉണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ ഉള്ള് വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പരമ്പരാഗത ആയുർവേദ എണ്ണക്കൂട്ടാണ് പരിചയപ്പെടാൻ പോകുന്നത്. ഇതിനുവേണ്ട ചേരുവകൾ എന്തെല്ലാം എന്നും, ഇവയുടെ ഗുണങ്ങൾ എന്തെല്ലാം എന്നും നോക്കാം.
ചേരുവകൾ
1 കപ്പ്- ചീവയ്ക്ക പൊടി
1 ലിറ്റർ- വെളിച്ചെണ്ണ
കാൽകപ്പ്- എള്ളെണ്ണ
10-12 എണ്ണ- ഉലുവ
തയ്യാറാക്കേണ്ട വിധം
- ഒരു പാത്രത്തിൽ ചീവയ്ക്ക പൊടിയും വെളിച്ചെണ്ണയും എള്ള് എണ്ണയും ഉലുവയും മിക്സ് ചെയ്യുക.
- അടുപ്പിൽ വെച്ച് കുറഞ്ഞ തീയിൽ മിശ്രിതം ചൂടാക്കുക. പൊടി പൂർണ്ണമായും ഈ കൂട്ടിൽ ചേർന്ന്, മിശ്രിതം തവിട്ട് നിറമാകുന്നതുവരെ നിരന്തരം ഇളക്കുക.
- മിശ്രിതം നിറം മാറിവരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം തണുപ്പിക്കാൻ വെയ്ക്കുക.
- എണ്ണ തണുത്ത് കഴിയുമ്പോൾ ഒരു ചീസ് ക്ലോത്ത് അല്ലെങ്കിൽ അരിപ്പയിലൂടെ മിശ്രിതം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.
- ഈ ഹെയർ ഓയിൽ വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുക.
Also Read: മുടി വളരാന്‍ വീട്ടില്‍ തയ്യാറാക്കാം സവാളകൊണ്ടൊരു ഷാംപൂ
ഗുണങ്ങൾ
ഈ ഹെയർ ഓയിൽ പതിവാക്കിയാൽ ഇവ മുടിയെ വേരിൽ നിന്നും ശക്തിപ്പെടുത്തുകയും, തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചീവയ്ക്കയിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്നു.കൂടാതെ, മുടിയ്ക്ക് ആവശ്യമായ പോഷണം നൽകുകയും മുടിയെ മൃദുവും സിൽക്കിയുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ചീവയ്ക്ക എണ്ണയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് മുടിയെ അകാല നരയിൽ നിന്നും സംരക്ഷിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ഹെയർ ഓയിൽ ഡബിൾ ബോയിൽ ചെയ്തതിനുശേഷം തലയോട്ടിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ചെറുതായി മസ്ജാ ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോൾ തല ഷാംപൂ വാഷ് ചെയ്യുക. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
