Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുടി വളരാന്‍ വീട്ടില്‍ തയ്യാറാക്കാം സവാളകൊണ്ടൊരു ഷാംപൂ
മുടിയുടെ ആരോഗ്യത്തിന് സവാള വളരെ നല്ലതാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതിനും, മുടി വളരുന്നതിനും സവാള വളരെയധികം സഹായിക്കുന്നു. മുടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും, മുടി വളരാനും, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കാനും സവാള സഹായിക്കുന്നുണ്ട്. തലയില്‍ നിന്നും താരന് അകറ്റാനും സവാള നല്ലതുതന്നെ. ഈ സവാള ഉപയോഗിച്ച് നല്ല ഒന്നാന്തരം ഷാംപൂ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്നും. ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ചേരുവകള്‍
1 എണ്ണം- വലിയ സവാള അരിഞ്ഞത്
1 കപ്പ് -വെള്ളം
1/2 കപ്പ് -സള്‍ഫേറ്റ് ഫ്രീ ഷാംപൂ ബേയ്സ്
1 ടേബിള്‍സ്പൂണ്‍ - വെളിച്ചെണ്ണ
1 ടീസ്പൂണ്‍ -ഒലീവ് ഓയില്‍
1 ടീസ്പൂണ്‍ -തേന്‍
10 തുള്ളി - ടീ ട്രീ ഓയില്‍
തയ്യാറാക്കേണ്ട വിധം
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ക്കുക. അതിനുശേഷം, ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേര്‍ക്കുക. സവാള നല്ലതുപോലെ മൃദുവാകുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം തീ അണയ്ക്കുക. തണുക്കാന്‍ അനുവദിക്കുക.
ഒരു ചീസ് ക്ലോത്ത് അല്ലെങ്കില്‍ വൃത്തിയുള്ളതും, വളരെ ചെറിയ ദ്വാരമുള്ളതുമായ അരിപ്പയിലൂടെ ഈ വെള്ളം അരിച്ച് മാറ്റി വെയ്ക്കുക. ഇതേ സമയം മറ്റൊരു പാത്രത്തില്‍ ഷാംപൂ ബേയ്സും അതുപോലെ, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും മിക്സ് ആകുന്നതുവരെ ഇളക്കി കൊടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവാള നീര് ചെറിയ രീതിയില്‍ ചേര്‍ത്ത് കൊടുക്കുക. കട്ടകള്‍ ഇല്ലാതിരിരിക്കാന് ഇളക്കി കൊടുക്കാന്‍ മറക്കരുത്. അതിനുശേഷം, ടീ ട്രീ ഓയിലും ചേര്‍ത്ത് ഒരു വൃത്തിയുള്ള കുപ്പിയില്‍ ഈ മിശ്രിതം സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ ഷാംപൂ പതിവായി മുടി കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. ഈ ഷാംപൂ പുരട്ടിയതിന് ശേഷം കുറച്ച് സമയം തല മസാജ് ചെയ്യണ്ം. അതിനുശേഷം മുടി കഴുകാവുന്നതാണ്. ഷാംപൂ ഉപയോഗിച്ച് കഴിയുമ്പോള്‍ കണ്ടീഷനിംഗ് ചെയ്യാന്‍ മറക്കരുത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ അകലാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഷാംപൂ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അതുപോലെ, ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. ചിലരില്‍ സവാള അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. ചര്‍മ്മ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
