Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചര്‍മ്മത്തിലെ ചുളിവും മുറുക്കവും കുറയ്ക്കുന്ന ഫേസ് യോഗ
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് പലരും ചിന്തിക്കുന്നത് പ്രായത്തെ എപ്രകാരം കുറയ്ക്കാം എന്നതാണ്. അതിനായി എന്തൊക്കെ ചെയ്യണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ ഉള്ള മാര്‍ഗ്ഗം എന്നതാണ്. പലപ്പോഴും പ്രായത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് യോഗ. ഇതില്‍ ഫേസ് യോഗ ചെയ്യുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. അത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു,
പ്രായത്തെ കുറയ്ക്കുന്നതോടൊപ്പം പ്രായാധിക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍, ചര്‍മ്മത്തിന്റെ മുറുക്കം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയും വളരെയധികം സഹായിക്കുന്നു. ആരോഗ്യ സംക്ഷണത്തിന്റെ കാര്യത്തില്‍ എന്ന പോലെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും യോഗ മികച്ചതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഫേസ് യോഗചര്മ്മത്തിന് നല്‍കുന്നതെന്ന് നോക്കാം.

ഫേഷ്യല്യോഗ
ഫേഷ്യല്‍ യോഗ കൃത്യമായി മാത്രം ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇത് മുഖത്തെ ചുളിവുകള്‍ പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഭാവിയില്‍ ചുളിവുകള്‍ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ചെയ്യുന്നത് കൃത്യമായി അല്ലെങ്കില്‍ അത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വീഡിയോകള്‍ നോക്കി ചെയ്യുന്നതിനേക്കാള്‍ എപ്പോഴും കൃത്യമായി ചെയ്യുന്നതിന് ഒരു ഇന്സ്ട്രക്റ്ററുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വിപരീത ഫലങ്ങള്‍ നല്കുന്നു.
എപ്രകാരം പ്രവര്‍ത്തിക്കുന്നു
ഫേഷ്യല്‍ യോഗ ചെയ്യുന്നത് എപ്രകാരമാണ് ചര്‍മ്മത്തില്‍ മാറ്റവും മാനസികമായി ഊര്‍ജ്ജവും നല്‍കുന്നതെന്ന് നോക്കാം. ഇത് ചെയ്യുന്നത് വഴി പലപ്പോഴും നിങ്ങളുടെ മുഖത്തെ പേശികള്‍ക്ക് ഇറുക്കവും വ്യായാമവും രക്തയോട്ടവും വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചുളിവുകളും മറ്റും കുറയ്ക്കുകയും ചെയ്യും. പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്ന തരത്തിലേക്കാണ് എത്തുക.
ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍
ഫേഷ്യല്‍ യോഗ ചെയ്യുമ്പോള്‍ എപ്പോഴും അല്പം മോയ്സ്ചുറൈസര്‍ അല്ലെങ്കില്‍ ഓയില്‍ എന്നിവ കരുതാവുന്നതാണ്.ഇത് നിങ്ങളുടെ ചര്‍മ്മത്തിന് കൂടുതല്‍ മികച്ച ഫലങ്ങള്‍ നല്കുന്നു. മാത്രമല്ല ശുദ്ധമായ വെളിച്ചെണ്ണ പോലുള്ളവയെങ്കില്‍ അത് ആരോഗ്യകരമായിരിക്കും. അത് കൂടാതെ ഓലീവ് ഓയില്‍ മറ്റ് ആയുര്‍വ്വേദ എണ്ണകള്‍ എന്നിവയും ഇതിനായി ഉപയോഗിക്കാം. ചുളിവുകള്‍ നീക്കുന്നതോടൊപ്പം ഇത് മുഖത്തേക്കുള്ള രക്തപ്രവാഹത്തേയും ഇരട്ടിയാക്കും. .ഇത് വഴി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിക്കും. കൂടാതെ ദിനവും അഞ്ച് മിനിറ്റെങ്കിലും ഇത് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
വാര്‍ദ്ധക്യത്തെ പ്രതിരോധിക്കും
പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാവുകയും ചര്‍മ്മത്തിലെ ചുളിവുകളും മുറുക്കവും എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നതിന് ഫേഷ്യല്‍ യോഗ ചെയ്യാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നവരില്‍ പ്രായത്തെ കുറക്കുന്നതിനും പ്രായാധിക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പലഅസ്വസ്ഥതകളും കരുവാളിപ്പും ഇല്ലാതാവുകയും ചെയ്യുന്നു. ഇത് ദിനവും അഞ്ച് മിനിറ്റെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണത്തിലും ശ്രദ്ധിക്കണം
യോഗയോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രായത്തെ നമുക്ക് നിലക്ക് നിര്‍ത്താന്‍ സാധിക്കും. ഇത് നിങ്ങളുടെ ചര്മ്മത്തിന്റേതായ പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചര്‍മ്മസംരക്ഷണത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം പ്രായത്തെ തടുത്ത് നിര്‍ത്തുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
