Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇളകി വരുന്ന താരനെ പൂര്‍ണമായും ഇളക്കി മാറ്റുന്ന സൂപ്പര്‍ ഹെയര്‍പാക്ക്
കേശ സംരക്ഷണം എന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളില്‍ ഒരു തലവേദന തന്നെയായി മാറുന്നു. താരനാണ് ഇതിലെ ഏറ്റവും പ്രശ്നക്കാരനായ ഒന്ന്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ കഷ്ടപ്പെടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെ ഹെയര്‍പാക്ക് ആണ് ഇതിനെ പ്രതിരോധിക്കുന്നതിനായി നാം ഉപയോഗിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എത്ര വേഗം പരിഹാരം കാണാം എന്നത്.
എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉപോഗിക്കേണ്ടത്. അതിനായി വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയര്‍മാസ്കുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എളുപ്പത്തില്‍ ലഭ്യമാവുന്ന ഇത്തരം ഹെയര്‍മാസ്കുകള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്.

Most read: ഇനി ഷാമ്പൂ വാങ്ങേണ്ട: മുടിയുടെ ആരോഗ്യം കാക്കും മുട്ട കൊണ്ടുള്ള ഹോംമേഡ് ഷാമ്പൂ
വെളിച്ചെണ്ണ, നാരങ്ങ മാസ്ക്
വെളിച്ചെണ്ണ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ നാരങ്ങ നീര് തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഈ ഹെയര്‍മാസ്ക് ഉണ്ടാക്കുന്നതിന് വേണ്ടി ആദ്യം രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തൈരും തേനും മാസ്ക്
തൈരില്‍ താരന് കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പ്രോബയോട്ടിക്സ് ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. തേനില്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതില്‍ അരക്കപ്പ് തൈര് കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
കറ്റാര്‍ വാഴയും ടീ ട്രീ ഓയില്‍ മാസ്ക്കും
കറ്റാര്‍ വാഴ തലയോട്ടിക്ക് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിനും മാറ്റങ്ങള്‍ നല്കുന്ന തരത്തിലേക്ക് കറ്റാര്‍വാഴ മാറുന്നു. അതേസമയം ടീ ട്രീ ഓയിലിന് ആന്റിഫംഗല്‍ ഗുണങ്ങളുള്ളതിനാല്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ അഞ്ച് തുള്ളി ടീ ട്രീ ഓയിലുമായി കലര്‍ത്തി തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.
ബേക്കിംഗ് സോഡയും ഒലിവ് ഓയില്‍ മാസ്കും
ബേക്കിംഗ് സോഡ തലയോട്ടിയിലെ താരനെ പൂര്‍ണമായും പുറംതള്ളാന്‍ സഹായിക്കുന്നു, ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം തന്നെ ഇത് നിങ്ങളുടെ തലയില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. കൂടാതെ ഒലിവ് ഓയില്‍ തലയോട്ടിക്ക് ഈര്‍പ്പം നല്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയില്‍ മിക്സ് ചെയ്തതിന് ശേഷം ഇത് 15 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഉലുവ മാസ്ക്
താരനെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങളാണ് ഉലുവയിലുള്ളത് എന്ന് നമുക്കറിയാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അടുത്ത ദിവസം രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടാവുന്നതാണ്. ഇത് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ അതോടൊപ്പം താരനും പോവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
