Latest Updates
-
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം!
ഇനി ഷാമ്പൂ വാങ്ങേണ്ട: മുടിയുടെ ആരോഗ്യം കാക്കും മുട്ട കൊണ്ടുള്ള ഹോംമേഡ് ഷാമ്പൂ
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്. മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് മുടിക്കുണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ നാം എന്ത് ഉപയോഗിക്കണം എന്നുള്ളത്. പലപ്പോഴും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുട്ട എപ്രകാരം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മുട്ട കൊണ്ട് നല്ല കിടിലന്‍ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന കാര്യം തിരിച്ചറിയണം. പലപ്പോഴും അത് മുടിയില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരും എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുട്ടഷാമ്പൂ എങ്ങനെ തയ്യാറാക്കാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

മുടി പൊട്ടുന്നതിന് പരിഹാരം
മുടി പൊട്ടുന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക മുട്ട ഉപയോഗിക്കാവുന്നതാണ്. കാരണം മുട്ടയിലെ പ്രോട്ടീന്‍, പ്രത്യേകിച്ച് കെരാറ്റിന്‍, മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും പൊട്ടുന്നത് കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മികച്ചതാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വരെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് മുട്ട. ഇത് മുടിക്ക് ആവശ്യമായ വിറ്റാമിന്‍ ബി നല്കുന്നു. ഇത് വഴി തലയോട്ടിയുടെ മൊത്തത്തലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുട്ട. മുടി വളരാന്‍ ബയോട്ടിന്‍ വളരെയധികം സഹായിക്കുന്നു.
താരന് പ്രതിരോധിക്കാം
താരന് എന്ന പ്രശ്നം പലരേയും ആത്മവിശ്വാസക്കുറവിലേക്ക് എത്തിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മുട്ടയിലെ ഫാറ്റി ആസിഡുകള്‍. ഇത് തലയോട്ടിക്ക് ആവശ്യമായ ഈര്‍പ്പവും പോഷണവും നല്കുന്നു. അത് കൂടാതെ വരള്‍ച്ചയേയും താരനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മുട്ട.
മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കാം
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് മുട്ട. ഇത് മുടിക്ക് മിനുസവും ആരോഗ്യവും കരുത്തും നല്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവയെല്ലാം മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മുടിക്ക് സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മുട്ട ഷാമ്പൂ തയ്യാറാക്കാം
മുട്ട ഷാമ്പൂ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. അതിനായി ആവശ്യമുള്ള ചേരുവകള്‍
1 മുട്ട
1 ടേബിള്‍ സ്പൂണ്‍ എണ്ണ, അത് ഒലിവോ വെളിച്ചെണ്ണയോ ആകാം
1 ടേബിള്‍ സ്പൂണ്‍ തേന്‍
റോസ്മേരി ഓയില്‍ ഒരു തുള്ളി
തയ്യാറാക്കുന്ന രീതി
മുട്ട പൊട്ടിച്ച് ഒരു പാത്രത്തില്‍ നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് വെളിച്ചെണ്ണയും ഒലീവി ഓയിലും മിക്സ് ചെയ്യുക. അല്പം റോസ് മേരി ഓയിലും മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയില്‍ നല്ലതുപോലെ മൃദുവായി മസാജ് ചെയ്ത ശേഷം ഏകദേശം 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് മുടി കഴുകേണ്ടതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications