Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ശൈത്യകാലത്ത് പാദങ്ങള്‍ക്കും വേണം കരുതല്‍; ഈ 6 കാര്യങ്ങളിലൂടെ നല്‍കാം സംരക്ഷണം

മിക്കവരും ശൈത്യകാലത്തെ ഇഷ്ടപ്പെടുന്നു. ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കാന്‍ മിക്കവരും കൊതിക്കുന്നു. എന്നാല്‍ തുണുപ്പു നിറഞ്ഞ കാലാവസ്ഥ അതിന്റേതായ പ്രശ്നങ്ങളും വരുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തെ, പ്രത്യേകിച്ച് പാദങ്ങളെ ബാധിക്കുന്നു.
ശൈത്യകാലത്ത് പാദങ്ങള്‍ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വേദനയ്ക്കും രക്തസ്രാവത്തിനും കാരണമായേക്കാം. ശൈത്യകാലത്ത് ചര്‍മ്മവും പാദങ്ങളും വരണ്ടതായി മാറുന്നു. ഇത് ഒടുവില്‍ പാദങ്ങള്‍ വിണ്ടുകീറുന്നതിലേക്കും നയിക്കുന്നു. ശൈത്യകാലത്ത് നിങ്ങള്‍ നിങ്ങളുടെ പാദങ്ങളെ പരിപാലിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും വേണം. ശൈത്യകാലത്ത് നിങ്ങളുടെ പാദങ്ങള്‍ വേണ്ടവിധം സംരക്ഷിക്കാനായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.
ചൂടുവെള്ളത്തില്‍ കഴുകുക
ചെറുചൂടുള്ള വെള്ളം നിറച്ച ഒരു പാത്രത്തില്‍ നിങ്ങളുടെ പാദങ്ങള്‍ മുക്കിവയ്ക്കുക. നിങ്ങളുടെ പാദങ്ങള്‍ കുതിര്‍ക്കുമ്പോള്‍ വൃത്തിയാക്കാന്‍ അല്പം ഷവര്‍ ജെല്‍ കൂടെ ചേര്‍ക്കുക. കുളിക്കുമ്പോള്‍ ഇത് ചെയ്യുന്നതാണ് നല്ലത്. 10 മിനിറ്റ് ചൂടുവെള്ളത്തില്‍ നിങ്ങളുടെ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കുന്നു.
പാദം സ്ക്രബ് ചെയ്യുക
നിങ്ങളുടെ പാദസംരക്ഷണത്തിനായുള്ള വഴിയാണ് സ്ക്രബ്. അല്പം ഒലീവ് ഓയില്‍ എടുത്ത് അല്പം പഞ്ചസാര കലര്‍ത്തുക. ഇതിലേക്ക് ഏതാനും തുള്ളി പുതിന അല്ലെങ്കില്‍ ടീ ട്രീ അവശ്യ എണ്ണയും ചേര്‍ക്കാം. ഇത് നിങ്ങളുടെ പാദങ്ങളില്‍ പുരട്ടി വൃത്താകൃതിയിലുള്ള ചലനങ്ങളില്‍ പാദങ്ങള്‍ സ്ക്രബ് ചെയ്യുക. പഞ്ചസാര നിങ്ങളുടെ പാദങ്ങളിലെ നിര്‍ജ്ജീവ ചര്‍മ്മം നീക്കം ചെയ്യും. ഒലീവ് ഓയില്‍ ചര്‍മ്മത്തെ മൃദുവും ഈര്പ്പമുള്ളതുമാക്കും.
ഫൂട്ട് മാസ്ക്
നിങ്ങളുടെ കാലിലെ മൃതചര്‍മ്മങ്ങള്‍ അകറ്റിയ ശേഷം, പാദങ്ങള്‍ മാസ്ക് ചെയ്യാനും ശ്രദ്ധിക്കുക. ഒരു പഴുത്ത വാഴപ്പഴം ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് ചതച്ചെടുക്കുക. ഈ മാസ്ക് നിങ്ങളുടെ പാദങ്ങളില്‍ പുരട്ടി കിച്ചണ്‍ ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിയുക. ഇത് 10 മിനിറ്റ് നേരം വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ഇത് നിങ്ങളുടെ പാദങ്ങള്‍ മനോഹരമാക്കാനുള്ള ഒരു വിദ്യയാണ്.
മോയ്സ്ചറൈസ് ചെയ്യുക
ജോലിക്കോ മറ്റോ ആയി പുറത്തിറങ്ങുന്നതിനു മുമ്പ്, കട്ടിയുള്ള ഒരു കോട്ട് പെട്രോളിയം ജെല്ലിയോ ഒലിവ് ഓയിലോ കട്ടിയുള്ള ക്രീമോ നിങ്ങളുടെ കാലില്‍ പുരട്ടി ഒരു ജോടി സോക്സും ധരിക്കുക. നിങ്ങളുടെ ഉപ്പൂറ്റിക്ക് വിണ്ടുകീറലോ മറ്റോ ഉണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും ചെയ്യണം. ശൈത്യകാലത്ത് ഉപ്പൂറ്റി വിണ്ടുകീറുന്നത് അധികമാകുന്നു. ഇത് ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം ഗ്ലിസറിന്‍, ചെറുനാരങ്ങാനീര്, അല്പം പഞ്ചസാര എന്നിവ മിക്സ് ചെയ്ത് നിങ്ങളുടെ പാദങ്ങളില്‍ പുരട്ടുക. സോക്സ് ഇട്ട് രാത്രി മുഴുവന്‍ വയ്ക്കുക. ചെരുപ്പ് തട്ടി ഉണ്ടാകുന്ന പാടുകള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.
തേനും ചെറുചൂടുള്ള വെള്ളവും
നിങ്ങളുടെ പാദങ്ങള്‍ തേന്‍ കലര്‍ത്തിയ ചൂടുവെള്ളത്തില്‍ മുക്കി മൃദുവായി സ്ക്രബ് ചെയ്യുക. ആയുര്‍വേദത്തിലെ പ്രധാന ചേരുവകളിലൊന്നാണ് തേന്‍. ഫലപ്രദമായ മോയ്സ്ചറൈസിംഗ് ഏജന്റ് കൂടിയാണ് ഇത്.
സോക്സ് ധരിക്കുക
നല്ല ഗുണനിലവാരമുള്ള സോക്സുകള്‍ ധരിച്ച് കഠിനമായ കാലാവസ്ഥ, മലിനീകരണം, പൊടി എന്നിവയില്‍ നിന്ന് നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കുക. പരുത്തി കൊണ്ട് നിര്‍മിച്ച സോക്സ് ശരിയായ വായുസഞ്ചാരത്തെ നിയന്ത്രിക്കും. നിങ്ങളുടെ കാലുകള്‍ ദുര്‍ഗന്ധം വമിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനും ഇതിന് സാധിക്കും.
ശൈത്യകാലത്ത് പാദങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
തണുത്ത കാലാവസ്ഥയില്‍ കാലുകള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന ഉണ്ടാകുന്നു. തണുത്ത കാലാവസ്ഥ ചര്‍മ്മത്തെയും നഖങ്ങളെയും വരണ്ടതാക്കുകയും അവയെ ദുര്‍ബലപ്പെടുത്തുകയും പരിക്കുകള്‍ക്കും അണുബാധകള്‍ക്കും കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും. തണുപ്പ് കാലം രക്തചംക്രമണത്തെ ബാധിച്ച് പാദങ്ങള്‍ക്ക് ദോഷം ചെയ്യും. പാദങ്ങള്‍ വിണ്ടുകീറുന്നതും ശൈത്യകാലത്ത് അധികമായി കണ്ടുവരുന്ന പ്രശ്നമാണ്.



Click it and Unblock the Notifications
