Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വേനലില്‍ സ്പ്രേ അടിയ്ക്കുന്നവര്‍ സൂക്ഷിക്കുക
വേനല്‍ക്കാലത്ത് സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ചൂടേറിയ വേനല്‍ക്കാലമാണിത്. ചൂടിനെ പ്രതിരോധിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്ന കാലം. വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീനും, സണ്‍ഗ്ലാസ്സും മറക്കരുത്. വെളുക്കാന്‍ മറ്റൊന്നും വേണ്ട ഓട്സ് തന്നെ ധാരാളം
അതുപോലെ ചൂട് കൂടും തോറും വിയര്‍പ്പും കൂടും അതിനാല്‍ നല്ല സുഗന്ധ ലേപനങ്ങളും ഉപയോഗിക്കുക. വേനല്‍ക്കാലത്ത് സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

നേര്‍ത്ത സുഗന്ധലേപനം തിരഞ്ഞെടുക്കുക
നാരങ്ങ പോലുള്ള ഫലങ്ങളുടെ ഘടകങ്ങള്‍ അടങ്ങിയ നേര്‍ത്ത സുഗന്ധലേപനങ്ങളാണ് വേനല്‍ക്കാലത്തിന് ഇണങ്ങുന്നത്. കസ്തൂരിയിലും കുന്തിരിക്കത്തിലും സാന്ദ്രത കൂടിയ ഘടകങ്ങള്‍ ആണ് അടങ്ങിയിരിക്കുന്നത്.

മിശ്രിതമാക്കി ഉപയോഗിക്കുക
ഒന്ന് മാത്രമായി ഉപയോഗിക്കണം എന്നില്ല. പല സുഗന്ധങ്ങള്‍ മിശ്രിതമാക്കി ഉപയോഗിക്കുന്നത് മികച്ച ഫലം നല്‍കും. ജാസ്മിന്, റോസ്മേരി, ലെമണ്‍ പോലെ വ്യത്യസ്ത സുഗന്ധങ്ങള്‍ കൂട്ടികലര്‍ത്തി ഉപയോഗിക്കാം.

ഭക്ഷ്യവസ്തുക്കള്‍ അടിസ്ഥാനമാക്കിയവ
മികച്ച സുഗന്ധങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. നാരങ്ങ പോലെ ഓറഞ്ചില്‍ നിന്നും ബെറിയില്‍ നിന്നുമുള്ള സുഗന്ധങ്ങള്‍ പരീക്ഷിച്ച് നോക്കുക. അല്പം എരിവുള്ള ഗന്ധമാണ് വേണ്ടെതെങ്കില് കറുവപ്പട്ട, കുരുമുളക് എന്നിവയില്‍ നിന്നുള്ള സുഗന്ധലേപനങ്ങള്‍ തിരഞ്ഞെടുക്കുക. ഗ്രീന്‍ ടീ, യെലാങ്-യെലാങ് , പുതിന എന്നിവയും മികച്ചതാണ്.

പുരുഷന്മാരുടെ സുഗന്ധം
സുഗന്ധ ലേപനം ഉപയോഗിക്കുന്ന കാര്യത്തില്‍ അതിരുകള്‍ ഇല്ല. പുരുഷന്മാരുടെ സുഗന്ധലേപനങ്ങള്‍ സ്ത്രീകള്‍ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്. പുരുഷന്മാരുടെ സുഗന്ധലേപനത്തിനൊപ്പം രാമച്ചവും ദേവദാരുവും മറ്റും ചേര്‍ക്കുമ്പോള്‍ ആത്മവിശ്വാസം ഉണര്‍ത്തുന്ന അതിരൂക്ഷമായ സുഗന്ധം ലഭിക്കും.

അമിതമാവരുത്
സുഗന്ധലേപനം അമിതമായി ഉപയോഗിക്കരുത്. ശരീരം മുഴുവന്‍ ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല, കണങ്കൈയിലും കഴുത്തിലും മാത്രം കുറച്ച് തളിച്ചാല്‍ മതിയാകും.



Click it and Unblock the Notifications
