Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
കണ്‍തടത്തിനു മുകളില്‍ എപ്പോഴും എണ്ണമയമോ?
ചിലരുടെ കണ്‍തടത്തിനു മുകളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവുന്നു. എന്താണ് ഇതിന് കാരണം എന്നറിയാമോ
നമ്മുടെ മുഖത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് കണ്ണാണ്. ഒരാളോട് സംസാരിയ്ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ നോക്കിയായിരിക്കണം സംസാരിക്കേണ്ടത്. സൗന്ദര്യസംരക്ഷണത്തില്‍ മുഖത്തെ ആകര്‍ഷകമാക്കുന്നതും കണ്ണ് തന്നെയാണ്. എന്നാല്‍ ഈ കണ്ണിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാലോ. നാരങ്ങ സൂക്ഷിച്ച്, വെളുക്കാന്‍ തേച്ചത് പാണ്ടാവും
പുരികവും, കണ്‍പീലിയും എല്ലാം അടങ്ങിയതാണ് കണ്ണ്. ഇതിലേതിനെങ്കിലും ഒരല്പം അപാകത സംഭവിച്ചാല്‍ മതി അത് മുഖത്തെ മൊത്തത്തില്‍ മാറ്റുന്നു. ചിലരുടെ കണ്‍തടത്തിനു മുകളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവുന്നു. എന്താണ് ഇതിന് കാരണം എന്നറിയാമോ? ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നോക്കാം.

കണ്ണിന്റെ ആകൃതി
കണ്ണിന്റെ ആകൃതിയാണ് പ്രധാനപ്പെട്ട ഒന്ന്, വലിയ കണ്ണുള്ളവര്‍ക്ക് പലപ്പോഴും കണ്‍തടത്തിനു മുകളിലായി എണ്ണമയമുള്ളതു പോലെ കാണപ്പെടും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഹോര്‍മോണ്‍ മാറ്റങ്ങളാണ് മറ്റൊന്ന്. ഹോര്‍മോണിന്റെ അമിതോത്പാദനവും കണ്‍തടത്തിനു മുകളില്‍ എണ്ണമയം ഉണ്ടാവാന്‍ കാരണമാകുന്നു.

താരന് ഉള്ളവര്‍
തലയില്‍ താരന്റെ ശല്യമുള്ളവര്‍ക്കും ഇത്തരം പ്രശ്നം ഉണ്ടാവാറുണ്ട്. പലപ്പോഴും പലര്‍ക്കും ഇതറിയില്ല.

മുഖം കഴുകുന്നത്
ദിവസവും നിരവധി തവണ മുഖം കഴുകുന്നതാണ് മറ്റൊന്ന്. ഇത് കണ്‍തടത്തിനു മുകളില്‍ എണ്ണമയം ഉണ്ടാവാന്‍ കാരണമാകുന്നു.

പരിഹാരം
കണ്‍തടത്തിലെ എണ്ണമയത്തിന് കൃത്യമായ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് കണ്ണിന്റെ സൗന്ദര്യത്തെ മൊത്തമായി ഇല്ലാതാക്കുന്നു.

ഓയില്‍ ഫ്രീ ഉത്പ്പന്നങ്ങള്‍
ഓയില്‍ ഫ്രീ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ എണ്ണമയമുള്ള സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഈ പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

സാലിസിക് ആസിഡ്
ദിവസവും സാലിസിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് ഉപയോഗിച്ച് മാത്രം മുഖം കഴുകാന്‍ ശ്രദ്ധിക്കുക. ഇത് കണ് തടത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നു.

പച്ചക്കറികള്‍ ധാരാളം
ഭക്ഷണ ശീലത്തില്‍ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇതി അമിത എണ്ണമയമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു.

യോഗയും ധ്യാനവും
യോഗയും ധ്യാനവും ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നത്തെ ഇല്ലാതാക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.



Click it and Unblock the Notifications
