Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സുന്ദരനായി ഇരിക്കണോ, ഒരു കഷ്ടപ്പാടുമില്ല
സൗന്ദര്യ സംരക്ഷണത്തില് സ്ത്രീകളെപ്പെലും കടത്തിവെട്ടുന്നതാണ് ഇപ്പോള് പുരുഷന്മാരുടെ രീതി. എന്നാല് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് എന്ത് ശ്രദ്ധിക്കണമെന്ന് പല പുരുഷന്മാര്ക്കും അറിയില്ല. അധികമൊന്നും കഷ്ടപ്പെടാതെ തന്നെ പുരുഷന്മാര്ക്ക് നല്ല തിളങ്ങുന്ന ചര്മ്മം സ്വന്തമാക്കാം.
എന്തൊക്കെ കാര്യങ്ങളിലാണ് സൗന്ദര്യത്തെക്കുറിച്ച് വേവലാതി പിടിയ്ക്കുന്ന പയ്യന്സ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. പലപ്പോഴും ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്ക്ക് നമ്മള് തന്നെ പരിഹാരം കണ്ടു പിടിച്ചാല് പിന്നെ യാതൊന്നിനെ കുറിച്ചും ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. ഇവരെപ്പോലെ സുന്ദരനാകട്ടെ....
പുരുഷന്മാര് സൗന്ദര്യ സംരക്ഷണത്തില് ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഒരു ചിലവുമില്ലാതെ തന്നെ ഇനി മുതല് സൗന്ദര്യസംരക്ഷണം സാധ്യമാക്കാം.

വെറും വയറ്റില് വെള്ളം കുടിയ്ക്കുക
വെറും വയറ്റില് രാവിലെ തന്നെ ശുദ്ധമായ വെള്ളം കുടിയ്ക്കുന്നതാണ് സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യപടി. ഇത് ശരീരത്തിലുള്ള ടോക്സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ചര്മ്മത്തിന് നല്ല തിളക്കം നല്കാനും വെള്ളം കുടിയിലൂടെ സാധിയ്ക്കുന്നു.

അനാവശ്യ രോമങ്ങള് കളയുക
മുഖത്തും ശരീരത്തിലുമുള്ള അനാവശ്യ രോമങ്ങള് കളയുകയാണ് അടുത്ത പടി. ഇത് നിങ്ങള്ക്ക് ഫ്രഷ് ലുക്ക് തോന്നാന് സഹായിക്കുന്നു.

രണ്ട് നേരവും ബ്രഷ് ചെയ്യുക
ദിവസവും രാവിലെയും രാത്രിയും ബ്രഷ് ചെയ്യാന് ശ്രമിക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തേയും വായ്നാറ്റം പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

സണ്സ്ക്രീന് ഉപയോഗിക്കുക
സണ്സ്ക്രീന് ഉപയോഗിക്കുന്നത് ശീലമാക്കുക. പുറത്തു പോകുമ്പോള് എപ്പോളും സണ്സ്ക്രീന് ക്രീമോ ലോഷനോ ഉപയോഗിക്കുക.

നല്ല ഉറക്കം പ്രധാനം
ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. ഏഴ് മണിക്കൂറില് കൂടുതല് ഉറക്കമായാലും പ്രശ്നമില്ല. ഇത് എല്ലാ തരത്തിലുള്ള ക്ഷീണത്തേയും അകറ്റാന് കാരണമാകുന്നു.

നിവര്ന്നു നില്ക്കാന് ശ്രമിക്കുക
നില്ക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം നിവര്ന്നു തന്നെ ഇരിക്കാനും നില്ക്കാനും ശ്രമിക്കുക. ഇത് ജെന്റില്മാന് ലുക്ക് നല്കും. അത് മാത്രമല്ല അസ്ഥികള്ക്കും നല്ല ആരോഗ്യം നല്കുന്നു.

ചേരുന്ന വസ്ത്രം ധരിയ്ക്കുക
അവനവന് ചേരുന്ന വസ്ത്രം മാത്രം ധരിക്കുക. ഫാഷന് എന്ന പേരില് തോന്നിവാസം കാണിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

വ്യായാമം ശീലമാക്കുക
ആരോഗ്യവും സൗന്ദര്യവും നമ്മള് തന്നെ ഉണ്ടാക്കി എടുക്കുന്നതാണ്. അതുകൊണ്ട് തന്നെ ശാരീരികമായി ആരോഗ്യം നിലനിര്ത്താന് ആദ്യം ചെയ്യേണ്ടത് വ്യായാമം ശീലമാക്കുക എന്നതാണ്.

മാന്യമായ വസ്ത്രധാരണം
മാന്യമായ വസ്ത്രധാരണമാണ് ഏതൊരാളേയും മറ്റുള്ളവരിലേക്ക് ആകര്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര് കാണുമ്പോള് അരോചകമുണ്ടാക്കാത്ത രീതിയിലുള്ള വസ്ത്രം ധരിയ്ക്കുക.

മുടി എപ്പോഴും നീറ്റാക്കി വെയ്ക്കുക
എപ്പോഴും മുടി നീറ്റാക്കി വെയ്ക്കാന് ശ്രമിക്കുക. നിങ്ങളാണ് ഏറ്റവും സ്റ്റൈലിഷ് ആയ വ്യക്തി എന്ന് സ്വയം മനസ്സില് ഉറപ്പിക്കുക.

ട്രെന്ഡനുസരിച്ച് മാറുക
കാലം മാറുന്നതനുസരിച്ച് കോലവും മാറ്റുക. അതുകൊണ്ട് തന്നെ കാലത്തിനനുസരിച്ച് വസ്ത്രധാരണത്തിലും മറ്റും മാറ്റം വരുത്താന് ശ്രമിക്കുക. നിങ്ങള്ക്ക് ചേരുന്ന മാറ്റമാണെങ്കില് അത് ഉള്ക്കൊള്ളുക.

സ്വാഭാവിക മര്യാദകള് പാലിയ്ക്കുക
എവിടെ ചെന്നാലും സ്വാഭാവിക മര്യാദകള് പാലിയ്ക്കുക എന്നതാണ് ഏതൊരാളുടെയും സൗന്ദര്യത്തേയും സ്വഭാവത്തേയും ഉയര്ത്തുന്നത്.

മോയ്സ്ചുറൈസര് ഉപയോഗിക്കുക
മോയ്സ്ചുറൈസര് ഉപയോഗിക്കുന്ന കാര്യത്തില് പലപ്പോഴും പിശുക്ക് കാണിക്കുന്നവരാണ് നമ്മളില് പലരും. എന്നാല് സൗന്ദര്യ സംരക്ഷണത്തിന്റെ അടിസ്ഥാന ഘടകം എന്നു പറയുന്നത് മോയ്സ്ചുറൈസര് ഉപയോഗിക്കുന്നതാണ്.

ഉറങ്ങാന് പോകുന്നതിനു മുന്പ് മുഖം കഴുകുക
ഉറങ്ങാന് പോകുന്നതിന് മുന്പ് മുഖം കഴുകുന്നത് സൗന്ദര്യ സംരക്ഷണത്തില് ഒഴിവാക്കാനാവാത്ത ഘടകമാണ്. എന്നാല് പലരും ഒഴിവാക്കുന്നതാണ് ഈ ശീലം.



Click it and Unblock the Notifications
