Latest Updates
-
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം
ഇനി പെഡിക്യൂര്‍ വീട്ടിലാകാം
പെഡിക്യൂര്‍ വീട്ടില്‍ ചെയ്യാന്‍ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ നോക്കാം.
പാദങ്ങള്‍ മൃദുലവും തിളക്കമുള്ളതും മനോഹരവും ആക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ. അധികം ചെലവില്ലാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ പെഡിക്യൂര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം.
പെഡിക്യൂറിന് ആയി ഇനി ബ്യൂട്ടി സലൂണ്‍ സന്ദര്‍ശിക്കേണ്ടതില്ല. പകരം വീട്ടില്‍ തന്നെ താഴെ പറയുന്ന ലളിതമായ വഴികളിലൂടെ ഇത് ചെയ്യാവുന്നതാണ്. നീളന്‍ മുടിയ്ക്ക് നാടന്‍ വഴികള്‍

പഴയ നെയില്‍ പോളിഷ് നീക്കം ചെയ്യുക
നഖങ്ങളില്‍ പഴയ നെയില്‍ പോളിഷുണ്ടെങ്കില് ആദ്യം അത് നീക്കം ചെയ്യുക. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് പഴയ നെയില്‍ പോളിഷിന്റെ അവശിഷ്ടങ്ങള്‍ കാല് നഖങ്ങളില്‍ നിന്നും നീക്കം ചെയ്യുക. പോളിഷ് നീക്കം ചെയ്തു കഴിയുമ്പോള്‍ നഖങ്ങളില്‍ മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ഒരു കഷ്ണം പഞ്ഞി ഹൈഡ്രജന്‍ പെറോക്സൈഡില്‍ മുക്കി നഖങ്ങളില്‍ പുരട്ടുക.

നഖങ്ങള്‍ വെട്ടി നേരെയാക്കുക
കാല് നഖങ്ങള്‍ വെട്ടി നേരെയാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത് . കാല് വിരലുകളുടെ അറ്റത്തേക്കാള്‍ നീളത്തില്‍ നഖങ്ങള്‍ വളരുന്നത് ചിലപ്പോള്‍ നഖങ്ങള്‍ അകത്തേയ്ക്ക് കയറി വേദന ഉണ്ടാകാന്‍ കാരണമാകും. ഒരേ ക്രമത്തില്‍ വേണം നഖങ്ങള്‍ വെട്ടി നേരെയാക്കാന്‍ അല്ലെങ്കില്‍ പൊട്ടി പോകാനുള്ള സാധ്യത ഉണ്ട്. വെട്ടിയതിന് ശേഷം നഖങ്ങള്‍ രാകി ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.

കാല്പാദങ്ങള് വെള്ളത്തില്‍ മുക്കി വയ്ക്കുക
കാല് പാദങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുക. വരണ്ടതും തഴമ്പിച്ചതുമായ ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.ഒരു പാത്രത്തില്‍ കണങ്കാല് മുങ്ങുന്നത് വരെ ചൂട് വെള്ളം എടുത്ത് അതില്‍ അര കപ്പ് ഇന്തുപ്പ്, ഒരു കപ്പ് ചൂട് പാല് , ഏതാനം തുള്ളി സുഗന്ധ തൈലം എന്നിവ ചേര്‍ത്ത് കാലുകള്‍ മുക്കി വയ്ക്കുക. കൂടുതല്‍ മണവും സുഖവും ലഭിക്കുന്നതിന് റോസപ്പൂവിന്റെ ഇതളുകളും ചേര്‍ക്കാവുന്നതാണ്. 10-15 മിനുട്ട് നേരം ഈ വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക.

മൃതചര്‍മ്മം നീക്കം ചെയ്യുക
കഴുകി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാദങ്ങള്‍ ഉണക്കി കാല്‍നഖങ്ങള്‍ക്ക് താഴെ ചര്‍മ്മത്തിനിണങ്ങുന്ന ഏതെങ്കിലും ക്രീം പുരട്ടുക. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം പാദത്തിലെ ചര്‍മ്മങ്ങള്‍ വളരെ മൃദുലമായിരിക്കും.ഓറഞ്ച് സ്റ്റിക് ഉപയോഗിച്ച് മൃത ചര്‍മ്മം നീക്കം ചെയ്യുക. ആവശ്യമെങ്കില്‍ ചര്‍മ്മം നീക്കം ചെയ്യാനുള്ള ലോഷനോ ക്രീമോ പുരട്ടുക.

മോയ്സ്ച്യുറൈസേഷന്
നനവും മൃദുലതയും നിലനിര്‍ത്തി ചര്‍മ്മം വിണ്ടു കീറുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ മോയ്ച്യുറൈസേഷന് സഹായിക്കും. മോയ്സ്ച്യുറൈസര്‍ പുരട്ടി പാദങ്ങള്‍ നന്നായി മസ്സാജ് ചെയ്യുക. പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.

നഖങ്ങള്‍ക്ക് നിറം നല്‍കുക
അവസാനമായി ചെയ്യേണ്ട കാര്യ കാല് നഖങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ്. നെയില്‍ പോളിഷ് ഇടുന്നതിന് മുമ്പ് നഖങ്ങള്‍ റിമൂവര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. മോയ്സ്ച്യുറൈസ് ചെയ്തതിന് ശേഷം അധികമായി എണ്ണമയം നഖങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. പഞ്ഞി ഉപയോഗിച്ച് കാല് വിരലുകള്‍ അകറ്റിയതിന് ശേഷം നഖങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കുക. നെയില്‍ പോളിഷ് ഒരാവര്‍ത്തി ഇട്ടതിന് ശേഷം അതുണങ്ങിയിട്ട് വേണം അതിന് മേല്‍ വീണ്ടും ഇടാന്‍. ഇത് ഉണങ്ങിയതിന് ശേഷം വീണ്ടും ഇടുക. ഇങ്ങനെ ചെയ്യുന്നത് നെയില്‍ പോളിഷ് ദീര്‍ഘകാലം നിലനില്ക്കാന് സഹായിക്കും.



Click it and Unblock the Notifications