Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കണ് പീലിയ്ക്ക് നീളം കുറവോ, പരിഹാരം ഉടന്‍
നല്ല കൂമ്പിയ താമരമൊട്ട് പോലുള്ള കണ്ണുകള്‍ എല്ലാ സ്ത്രീകളുടേയും ആഗ്രഹമാണ്. എന്നാല്‍ പലര്‍ക്കും ആഗ്രഹത്തിനനുസരിച്ച് അത്തരത്തിലൊരു സൗന്ദര്യം ലഭിക്കണം എന്നില്ല. കാരണം പലപ്പോഴും കണ്പീലികള് തന്നെയാണ് പ്രശ്നം. കണ്ണ് സുന്ദരമാകാന്‍ കണ്പീലികളും വലിയൊരു പങ്കാണ് വഹിയ്ക്കുന്നത്. 5 മിനിട്ട് ദിവസവും, പ്രായം കുറയ്ക്കാം വെളുക്കാം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യത്തിനും കണ്പീലികള് വളരെ അത്യാവശ്യമുള്ള ഒന്നാണ്. കണ്‍പീലികള്‍ക്ക് നീളം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

പ്രൈമര്‍ ഉപയോഗിക്കുക
നീളമുള്ള കണ്പീലികള് ലഭിയ്ക്കുന്നതിനായി മസ്കാര പുരട്ടുന്നതിനു മുന്‍പ് നിങ്ങള്‍ പ്രൈമര്‍ ഉപയോഗിക്കുക. ഇത് കണ്‍പീലികള്‍ക്ക് നീളം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

ഐലാഷ് കേളര്‍ ചൂടാക്കാം
കണ്പീലി കൂടുതല്‍ സമയം ഭംഗിയായി ഇരിയ്ക്കുന്നതിന് ഐലാഷ് കേളര്‍ ഉപയോഗിക്കാം. എന്നാല്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഇത് ചൂടാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. നെറുകയില്‍ എണ്ണ തേച്ചാല്‍ ഫലം?

കണ്പീലി ചീകാം
കണ്പീലി നല്ല രീതിയില്‍ ചീകി ഭംഗിയാക്കാം. ഇത് പരസ്പരം കൂടിച്ചരുന്ന കണ്പീലികളെ വേര്‍പെടുത്തും.

ബേബി പൗഡര്‍ ട്രിക്ക്
മസ്കാര പുരട്ടുന്നതിനു മുന്‍പ് അല്പം ബേബി പൗഡര്‍ കണ്പീലിയില് പുരട്ടാം. ഇതിനു ശേഷം മസ്കാര പുരട്ടാം. ഇത് കണ്‍പീലിയ്ക്ക് കട്ടി കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകും.

ആവണക്കെണ്ണ ഉപയോഗിക്കാം
കണ്‍പീലിയുടെ വളര്‍ച്ചയ്ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം. ഒരു ബ്രഷ് അല്ലെങ്കില്‍ പഞ്ഞി ഉപയോഗിച്ച് ആവണക്കെണ്ണ കണ്‍പീലിയുടെ മുകളില്‍ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

നാരങ്ങയുടെ തൊലി
അല്പം നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഒലീവ് ഓയിലോ ആവണക്കെണ്ണയോ മിക്സ് ചെയ്ത് കണ്പീലിയില് ഉപയോഗിക്കാം. ഇത് കണ്‍പീലിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കും.



Click it and Unblock the Notifications
