Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരികം ഷേപ്പ് ചെയ്യുമ്പോഴുള്ള അപകടം
പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പഴുതാര പോലെ വളച്ചൊടിച്ച് വെയ്ക്കുന്നതാണ് പുരികത്തിന്റെ ഷേപ്പ് എന്ന് വിചാരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ത്രെഡ് ചെയ്യാതെ ഷേപ്പ് ചെയ്യാതെയുള്ള പുരികക്കൊടികളാണ് ഇന്നത്തെ കാലത്ത് ട്രെന്‍ഡ് എന്നതാണ് സത്യം. മുഖത്തിന്റെ ഷേപ്പനനുസരിച്ച് അല്ല പുരികമെങ്കിലും അത് അഭംഗിയായി തോന്നുന്നുണ്ടെങ്കില്‍ മാത്രവും ഷേപ്പ് ചെയ്യാം. കഷണ്ടിയെ 100% മാറ്റാം, പക്ഷേ ഇതനുസരിക്കണം
എന്നാല്‍ ഷേപ്പ് ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീതികൂടിയ പുരികമാണെങ്കില്‍ എങ്ങനെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പുരികത്തെ അല്പനേരത്തേക്ക് വളരാന്‍ വിടുക. മാത്രമല്ല മുഖത്തിന്റെ ഷേപ്പനുസരിച്ച് പുരികം ഷേപ്പ് ചെയ്യാം.

നീളമുള്ള മുഖം
നീളമുള്ള മുഖമുള്ളവര്‍ പുരികത്തിന് വളവ് നല്‍കാതെ ഷേപ്പ് ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല താഴേക്ക് അല്പം വളവുണ്ടെങ്കിലും അല്പം ഭംഗി കൂടുതല്‍ തന്നെയാണ്.

വട്ടമുഖമുള്ളവര്‍
വട്ടമുഖമാണ് നിങ്ങളുടേതെങ്കില്‍ വൃത്താകൃതിയില്‍ പുരികം എടുക്കുന്നതാണ് നല്ലത്. മാത്രമല്ല ഇവര്‍ക്ക് ആര്‍ച്ച് ഷേപ്പില്‍ പുരികം ത്രെഡ് ചെയ്യാം.

ഓവല്‍ഷേപ്പില്‍ മുഖമുള്ളവര്‍
ഓവല്‍ ഷേപ്പില്‍ മുഖമുള്ളവര്‍ക്ക് പുരികത്തിന്റെ ഏത് ഷേപ്പും ചേരുന്നതാണ്. മാത്രമല്ല പുരികത്തിന് മുകളിലേക്ക് അല്പം വളവും നല്ലതാണ്.

ചതുരാകൃതിയിലുള്ള മുഖം
ചതുരാകൃതിയില്‍ മുഖമുള്ളവര്‍ പുരികത്തിന്റെ വീതി കുറയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ച്ച് ആകൃതി തന്നെയാണ് ഇവരും പിന്തുടരേണ്ടത്.

ഹാര്‍ട്ട് ഷേപ്പ് മുഖമുള്ളവര്‍
ഹാര്‍ട്ട് ഷേപ്പില്‍ മുഖമുള്ളവരും പുരികം ഷേപ്പ് ചെയ്യുന്നത് നന്നായിരിക്കും. ഇവര്‍ക്ക് ഏത് ആകൃതിയും യോജിക്കും എന്നതാണ് സത്യം.

താരനും പുരികവും
തലയില്‍ താരന് ഉള്ളവരുടെ പുരികം എളുപ്പം കൊഴിഞ്ഞു പോകും. അതുകൊണ്ട് തന്നെ താരനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കണം.

വീതി കുറവുള്ള പുരികം
നിങ്ങളുടെ പുരികത്തിന് വീതി കുറവാണെങ്കില്‍ ഐബ്രോ പെന്‍സില്‍, മസ്കാര എന്നിവ ഉപയോഗിച്ച് പുരികത്തിന് വീതി കൂട്ടാം.



Click it and Unblock the Notifications
