Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ചര്‍മ്മം ശ്രദ്ധിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും
ഞങ്ങള്‍ നിങ്ങളുടെ ചര്‍മ്മവും , ആരോഗ്യവും , നഖങ്ങളും സംരക്ഷിക്കാനുളള പോരാട്ടം തുടര്‍ന്നു കാണ്ടേയിരിക്കും. നിങ്ങള്‍ നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കുന്നതില്‍ എത്രമാത്രം ശ്രദ്ധാലുക്കാളാണെന്നു അറിഞ്ഞുകൊണ്ടുതന്നെ ദിവസേനെ മാര്‍ക്കറ്റില്‍ ധാരാളം സൗന്ദര്യ വര്‍ദ്ധന ഉത്പന്നങ്ങള്‍ ഇറങ്ങുന്നുണ്ട്. കഴുത്തിലെ കറുപ്പ് മാറ്റാം മൂന്ന് ദിവസം കൊണ്ട്
അവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ പെട്ട് നിങ്ങള്‍ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നവരായിരിക്കാം, എന്നാല്‍ മുടക്കിയ പണത്തിനത്ര ഗുണം ഇത്തരം ഉത്പന്നങ്ങളില്‍ നിന്ന് പലപ്പോഴം കിട്ടുന്നുമില്ല. ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍
നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം നിങ്ങളുടെ ശരിരത്തിലെ ഏറ്റവും വലിയ അവയവം ചര്മ്മമാണെന്നാണ് , യൗവനയുക്തവും ആരോഗ്യപരവുമായ ചര്‍മ്മം നിങ്ങളെ മറ്റുളളവരില്‍നിന്ന് വ്യത്യസ്ഥരാക്കുന്നു. ക്ഷണ രീതികളും , വ്യായാമവും , ഉറക്കത്തിന്റെ ശൈലിയുമെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.
സമ്പത്ത് കളയാതെ തന്നെ യൗവനയുക്തവും ആരോഗ്യപരവുമായ ചര്‍മ്മം ലഭിക്കുക എന്ന നിങ്ങളുടെ ആഗ്രഹത്തെ പൂര്‍ത്തികരിക്കാനായി ഞങ്ങള്‍ കുറച്ച് മാര്‍ഗ നിര്ദ്ധേഷങ്ങള് തരാം. ചര്‍മ്മം സംരക്ഷിക്കാന്‍ തെളിയിക്കപ്പെട്ട വഴികള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

ചര്‍മ്മത്തെ സൂര്യനില്‍ നിന്നും സംരക്ഷിക്കുക
ചര്‍മ്മാരോഗ്യ സംരക്ഷത്തില് ഏറ്റവും പ്രധാനമായ ഒന്നാണ് ചര്‍മ്മത്തെ സൂര്യരശ്മികളില്‍ നിന്നും സംരക്ഷിക്കുക എന്നത്. സ്ഥിരമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചളിവുകള്‍ വരാനും ചര്‍മ്മ രോഗങ്ങള്‍ വരാനും സാധ്യതയുണ്ട്.

മുഖം വൃത്തിയാക്കി വയ്ക്കുക
ത്വക്ക് രോഗവിദഗ്ധര്‍ പറയുന്നത് നിങ്ങള്‍ക്ക് മുഖക്കുരു ശല്യമുണ്ടങ്കില് മുഖക്കുരു വരാതിരിക്കാനുളള ഏറ്റവും പ്രധാനമായ മാര്‍ഗമാണ് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് മുഖം ദിവസം ഒരു തവണയെങ്കിലും കഴുകുക എന്നത്. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ മുഖത്ത് പുരട്ടുന്നതും മുഖക്കുരു വരാതിരിക്കാനും മേക്കപ്പ് കളയാനും ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച മറ്റ് അഴുക്കുകള്‍ കളയാനും സഹായിക്കും.

കുളിച്ചതിനു ശേഷം ജലാംശം തുടച്ചുമാറ്റുക
കുളി കഴിഞ്ഞതിനു ശേഷം ഈര്‍പ്പം ശരീരത്തില്‍ നിലനിര്‍ത്താതെ അതിനെ മുഴുവനായി തുടച്ച് കളയുകയാണ് ചര്‍മ്മ സംരക്ഷണത്തിന് മറ്റൊരു വഴി.

പഴങ്ങളും പച്ചക്കറികളും കഴിക്കുക
നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങളുടെ സ്കിന്‍ ടോണ്‍ നിലനിര്‍ത്താന്‍ സാധിക്കും. കഴിവതും ദിവസം അഞ്ച പഴങ്ങളും പച്ചക്കറികളുമെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.

പഴങ്ങളും പച്ചക്കറികളും കഴിക്കുക
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് ചര്‍മ്മത്തിന് കോട്ടം കട്ടുന്നതില് നിന്ന് സംരക്ഷിക്കുന്നു. മറ്റൊരു ആന്റിഓക്സിഡന്‍സ് ആയ വിറ്റാമിന്‍ സി നാശം സംഭവിച്ച ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വിറ്റാമിന്‍ എ പുതിയ ചര്‍മ്മ കോശങ്ങള്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.

പുകവലിക്കാതിരിക്കുക
പുകവലി ചര്‍മ്മത്തിന് ഹാനികരമായി ബാധിക്കുന്നു. പുകവലി ചര്‍മ്മത്തിന്റെ പറംപാളി നശിപ്പിക്കുന്നു കൂടാതെ ചര്‍മ്മം മങ്ങുകയും ചെയ്യുന്നു. പുകവലിക്കുന്നതോടൊപ്പം പുകവലിക്കാര്‍ പുറം തളളുന്ന പുകയും ചര്‍മ്മത്തില്‍ തട്ടുന്നതും ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കുന്നു. പുകവലി രക്തക്കുഴലുകളെ ചുരുക്കുന്നു ഇത് ചര്മ്മത്തിലേക്കുളള രക്തപ്രവാഹത്തെ കുറയ്ക്കുകയും ചര്‍മ്മത്തിന് ആവിശ്യമായ ഓകസിജനും മറ്റ് ന്യൂട്രീഷ്യസുകള് ലഭക്കുന്നത് തടയും.

സുഖമായ ഉറക്കം
ഉറക്കം കുറയുന്നത് നിങ്ങളുടെ ചര്‍മ്മത്തെ മോഷമായി ബാധിക്കും. ഒരു ദിവസത്തെ സുഖമമല്ലാത്ത ഉറക്കം പോലും നിങ്ങളുടെ കണ്തടത്തില് കറുപ്പ് പാടുകള്‍ വരുത്തുന്നു.

വെളിച്ചണ്ണ ഉപയോഗിക്കുക
ആരോഗ്യകരമായ ചര്‍മ്മവും മുടിയും ലഭിക്കാന്‍ വെളിച്ചണ്ണ ഉപയോഗിക്കുക എന്നതാണ് ഉത്തമം.
നിങ്ങള്‍ക്ക് ഏതുതരം ചര്മ്മവുമാവട്ടെ വെളിച്ചണ്ണ നല്ലൊരു മോയിച്ചറയ്സര് ആയി പ്രവര്‍ത്തിക്കുന്നു. വെളിച്ചണ്ണ ആന്റിബാക്്ട്ടിരിയലും ആന്റിഫംഗലുമായതുകൊണ്ട് ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന അണുക്കളെയും അഴുക്കുകളും അകറ്റുന്നു.

സൂക്ഷിച്ച് ഷേവ് ചെയ്യുക.
ആവശ്യമില്ലാത്ത രോമം കളയാനും ചര്‍മ്മം മിനുസമുളളതാവാനും സ്ത്രീ പുരുഷ ബേദമന്യേ ചെയ്യുന്ന മാര്‍ഗമാണ് ഷേവിങ്. ശരിയായ രിതിയില്‍ ഷേവിങ് ചെയ്യതില്ലങ്കില് ചര്‍മ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ചര്‍മ്മം വരണ്ടു പൊട്ടാനും സാധ്യത ഉണ്ട്.

ഫേഷ്യല്‍ യോഗ അഭ്യസിക്കുക
ഫേഷ്യല്‍ യോഗ വളരെ പ്രസിദ്ധമാണ്. ഫെയിസ് ലിഫ്റ്റ് സര്‍ജറിയുടെ അതേ ഗുണം ഫേഷ്യല്‍ യോഗ അഭ്യസിക്കുന്നതിലൂടെ ലഭിക്കുന്നു. അതും റിസ്ക്കും ചിലവുമില്ലാതെ. ഫേഷ്യല്‍ യോഗ അഭ്യസിക്കുന്നതിലൂടെ മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നു.ഫേഷ്യല്‍ യോഗ അഭ്യസിക്കുന്നതിലൂടെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധപ്പിക്കുന്നു. ഇത് മുഖ ചര്‍മ്മത്തിന് യൗവനവും ആരോഗ്യവും നല്കുന്നു.



Click it and Unblock the Notifications
