Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
കാവ്യയും മഞ്ജുവും തമ്മില് മത്സരമോ?
മലയാളത്തിന്റെ മുഖശ്രീ കാവ്യ മാധവനും മലയാളത്തിലെ ലേഡി സൂപ്പര്സ്റ്റാര് മഞ്ജു വാര്യരും പരസ്പരം മത്സരിക്കുകയാണെന്നു തോന്നുന്നു. കാരണം രണ്ടു പേരും ഈ അടുത്ത കാലത്തായി നടത്തിയ മേക്ക് ഓവര് പ്രേക്ഷകര്ക്കിടയില് ചര്ച്ചാ വിഷയമാണ്. എന്നാല് ഇപ്പോള് കാവ്യ തന്റെ സൗന്ദര്യത്തിലും ഡയറ്റിലും വരുത്തുന്ന മാറ്റങ്ങള് എന്തൊക്കെയെന്നതാണ് വിഷയം. ഈ മഞ്ജു വാര്യര്ക്കെന്ത് പറ്റി?
നമ്മുടെ അയല് വീട്ടിലെ കുട്ടി എന്ന ഇമേജാണ് സിനിമാ പ്രേക്ഷകര് കാവ്യാമാധവന് നല്കിയിരിയ്ക്കുന്നത്. സിനിമകളില് ഇപ്പോള് അധികം കാണാനില്ലെങ്കിലും കാവ്യയുടെ ആ ഇമേജിന് ഇതുവരെ യാതൊരു തരത്തിലുള്ള ഇടിവും സംഭവിച്ചിട്ടില്ലെന്നതാണ് സത്യം.
എന്നാല് ഈ അടുത്ത കാലത്തായി കാവ്യയ്ക്ക് ആകെക്കൂടിയൊരു മാറ്റം. നിങ്ങളും ശ്രദ്ധിച്ചിട്ടില്ലേ. നാടന് പെണ്കുട്ടിയില് നിന്ന് അല്പം മോഡേണായി കാവ്യ മാറിയിരിക്കുന്നു. എന്നാല് എങ്ങനെ കാവ്യക്കിത്ര പെട്ടെന്നൊരു മാറ്റം വന്നു എന്ന് ഏത് പ്രേക്ഷകനും അറിയാന് ആഗ്രഹമുണ്ടാവും.

നൃത്തത്തിന് പ്രാധാന്യം
നൃത്തമാണ് കാവ്യയെ ഇത്തരത്തില് മാറ്റിയതെന്ന് പറയുന്നതില് തെറ്റില്ല. അഭിനയത്തോടൊപ്പം തന്നെ നൃത്തവും കാവ്യയുടെ ജീവശ്വാസമാണ്.

യോഗയും മെഡിറ്റേഷനും
മാനസികമായും ശാരീരികമായും ഊര്ജ്ജവും ഉന്മേഷവും ലഭിയ്ക്കാന് യോഗയും മെഡിറ്റേഷനും കാവ്യയുടെ ദിനചര്യയില് സ്ഥിരമാണ്.

മാനസിക സന്തോഷം
എപ്പോഴും പോസിറ്റീവ് എനര്ജി ലഭിയ്ക്കുന്ന കാര്യങ്ങളെ പറ്റി മാത്രം ആലോചിക്കുക. പ്രശ്നങ്ങള്ക്ക് അതിന്റേതായ സമയവും പ്രാധാന്യവും മാത്രം നല്കുക എന്നതാണ് കാവ്യയുടെ രീതി.

ഭക്ഷണ കാര്യത്തിലും നിയന്ത്രണം
ഭക്ഷണ കാര്യത്തിലും ചില നിയന്ത്രണങ്ങളൊക്കെ കാവ്യയ്ക്കുണ്ട്. ചിക്കന് പൂര്ണമായും ഉപേക്ഷിച്ചിരിക്കുകയാണ് കാവ്യ. ഇതായിരിക്കാം കാവ്യയെ കൂടുതല് മെലിഞ്ഞ് സുന്ദരിയാക്കിയത്.

മേക്കപ്പ്
ഷൂട്ടിങ് സമയങ്ങളില് മാത്രമാണ് മേക്കപ്. എത്ര ക്ഷീണമാണെങ്കിലും ഉറങ്ങാന് പോകുന്നതിനു മുന്പ് മേക്കപ് പൂര്ണമായും കഴുകിക്കളയുന്നതും കാവ്യയുടെ ചര്മ്മസംരക്ഷണത്തിലെ ഏടാണ്.

മുടിയാണ് ഐഡന്റിറ്റി
എത്ര മോഡേണാണെന്നു പറഞ്ഞാലും മുടിയുടെ കാര്യത്തില് കാവ്യ യാതൊരു കോപ്രമൈസിനും തയ്യാറല്ല. മുടി സംരക്ഷണത്തിനായി അല്പസമംയ തന്റെ ദിനചര്യകളുടെ ഭാഗമാണെന്ന് കാവ്യ.

തടി കുറയ്ക്കാന്
തടി കുറയ്ക്കാന് സ്ലിം സെന്ററിനെയെല്ലാം കാവ്യ ആശ്രയിച്ചിരുന്നെങ്കിലും കൃത്യമായ ഡയറ്റും ഭക്ഷണരീതിയും ഉറക്കവുമാണ് കാവ്യയെ ഇത്തരത്തില് സുന്ദരിയാക്കി മാറ്റിയത്.



Click it and Unblock the Notifications
