Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ചെറുപ്പക്കാരുടെ ചര്‍മ്മപ്രശ്നത്തിന് ഉടന്‍ പരിഹാരം
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. അത്രയേറെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുകൂട്ടരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലരുടേും അശ്രദ്ധ ചര്‍മ്മത്തെ എന്നന്നേക്കുമായി നശിപ്പിക്കുകയാണ് എന്നതാണ് സത്യം.
എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളും മറ്റും ആശ്രയിച്ചു നടക്കുന്ന പുരുഷന്മാര്ക്ക് ഒരു സന്തോഷ വാര്‍ത്ത. നിരവധി ചര്‍മ്മപ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ഇനി ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു വഴിയുണ്ട്. അതാണ് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍. ബ്ലാക്ക്ഹെഡ്സിനോട് പൊരുതാന്‍ വീട്ടുമാര്‍ഗ്ഗം

ധാരാളം വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുകയാണ് ആദ്യത്തെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗം. ഇത് നിങ്ങളുടെ ശീലത്തില്‍ ഒന്നാക്കി മാറ്റുക. പ്രത്യേകിച്ച് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് വെള്ളം വെറുംവയറ്റില്‍ നിര്‍ബന്ധമായും കുടിച്ചിരിയ്ക്കണം.

ചര്മ്മമനുസരിച്ച് ഫേസ് സ്ക്രബ്
ചര്‍മ്മത്തിനനുസരിച്ചുള്ള ഫേസ് സ്ക്രബ് ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് ചര്‍മ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നു.

സണ്‍സ്ക്രീന്‍
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിയ്ക്കുന്നു. അതുകൊണ്ട് ചന്നെ വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രമിക്കുക.

മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക
മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ദിവസവും രണഅട് നേരവും മോയ്സ്ചുറൈസര്‍ പുരട്ടുന്ന ശീലം ഉണ്ടാക്കിയെടുക്കണം.

പച്ചക്കറികള്‍ ഡയറ്റില്‍
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിനും പ്രധാന പങ്കാണുള്ളത്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഉപ്പ് കുറയ്ക്കുക
ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

ആവശ്യത്തിന് ഉറക്കം
ആവശ്യത്തില്‍ അധികം ഉറങ്ങുന്നതും ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതും പലപ്പോഴും സൗന്ദര്യത്തേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ ആവശ്യത്തിന് ഉറങ്ങുകയാണ് മറ്റൊരു കാര്യം.

ശരിയായ വ്യായാമം ഇല്ലാത്തത്
പുരുഷന്മാര്ക്ക് സൗന്ദര്യം നല്‍കുന്നത് ആരോഗ്യമുള്ള ശരീരമാണ്. അതുകൊണ്ട് ശരിയായ രീതിയിലുള്ള വ്യായാമം ചെയ്ത് ആരോഗ്യവും ശരീരത്തിന്റെ കരുത്തും വീണ്ടെടുക്കണം.



Click it and Unblock the Notifications
