Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
കൊതിയൂറും ചുണ്ടുകള്‍ക്കായി..
ചുവന്ന തുടുത്ത ചുണ്ടുകളാണ് എല്ലാവര്ക്കും ഇഷ്ടം. അതിനുവേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. മുഖസൗന്ദര്യം പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന എഴുപ്പവഴികളുണ്ട്. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.
ചുണ്ടത്തെ കുരുവിന് വീട്ടുവൈദ്യം
കടകളില്‍ നിന്നും വാങ്ങുന്ന ലിപ്സ്റ്റിക്ക് വാരി പൂശി എന്തിനു നിങ്ങള്‍ ചുണ്ടുകള്‍ കളയണം. ചുണ്ടിന്റെ അഴക് കളയാന്‍ ഇത് കാരണമാക്കും. ചുണ്ടിന് നല്ല നിറവും തിളക്കവുമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഇവയൊക്കെ പരീക്ഷിച്ചു നോക്കൂ...

അധരം തിളങ്ങാന്‍
പുറത്തിറങ്ങുമ്പോള്‍ എന്നും ലിപ്ബാം പുരട്ടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നതും നല്ലതാണ്.

അധരം തിളങ്ങാന്‍
നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ചശേഷം ചുണ്ടുകളില്‍ പുരട്ടുക. കറുപ്പുനിറം മാറികിട്ടും.

അധരം തിളങ്ങാന്‍
മൂന്ന് റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനുമുന്പായി പുരട്ടുക. ചുണ്ടുകള്‍ക്ക് നല്ല തിളക്കം ലഭിക്കും.

അധരം തിളങ്ങാന്‍
ദിവസവും കിടക്കുന്നതിനുമുന്പ് ഒലിവ് എണ്ണയോ ബദാം എണ്ണയോ പുരട്ടുന്നതും നല്ലതാണ്.

അധരം തിളങ്ങാന്‍
ബീറ്റ്റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പ് മാറ്റി നല്ല നിറം നല്കാന് സഹായിക്കും.

അധരം തിളങ്ങാന്‍
അല്പം പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്ത് പുരട്ടി പത്ത് മിനിട്ടിനുശേഷം കഴുകുക.

അധരം തിളങ്ങാന്‍
പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന് റോസ് നിറം ലഭിക്കും.

അധരം തിളങ്ങാന്‍
ചുവന്നുള്ളിയുടെ നീരും തേനും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ നല്ലതാണ്.

അധരം തിളങ്ങാന്‍
മുട്ടയുടെ വെള്ളയും പാല്‍പ്പാടയും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി കിട്ടും.

അധരം തിളങ്ങാന്‍
പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.



Click it and Unblock the Notifications
