Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാല്‍പ്പാദം വിണ്ടുകീറുന്നുണ്ടോ..?
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തും. അതുകൊണ്ടുതന്നെ ഓരോ കാലാവസ്ഥയിലും വ്യത്യസ്ഥമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. ഒരു പ്രധാന പ്രശ്നമാണ് വിണ്ടു കീറിയ കാല്പാദങ്ങള്. വൃത്തിയില്ലാത്ത ഈ കാലുകള്‍ പലരുടെയും മനസ്സിനെ അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ പ്രശ്നം മാത്രമല്ല, വേദനയും അസ്വസ്ഥതകളും ഇത് ഉണ്ടാക്കുന്നു.
കാല്പാദത്തിന് വീട്ടില്‍നിന്നും സ്ക്രബ്
പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികളില്‍ വരെ ഈ പ്രശ്നം കാണാം. ജോലി, വരണ്ട ചര്‍മം, പരുക്കന്‍ പ്രതലത്തിലൂടെയുള്ള നടത്തം, ചെരുപ്പുകള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയൊക്കെ ഇത്തരം പ്രശ്നം ഉണ്ടാക്കാന്‍ കാരണമാകാം. ശരിയായ സംരക്ഷണത്തിലൂടെ ഇത് മാറ്റാവുന്നതാണ്.

സോക്സ്
സോക്സോ, മൃദുവായ ചെരുപ്പോ ഷൂവോ ധരിക്കുക

ആര്യവേപ്പില
വേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നതും നല്ലതാണ്.

പാദങ്ങള്‍ക്ക്
ചെറിയ ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്ലിനും ചേര്‍ത്ത് കാല്‍പ്പാദം അരമണിക്കൂര്‍ വെള്ളത്തില്‍ ഇറക്കിവയ്ക്കുക. അതിനുശേഷം സ്ക്രബര്‍ കൊണ്ടോ അല്പം പരുത്ത കല്ല് കൊണ്ടോ ഉരസി വൃത്തിയാക്കുക.

പാദങ്ങള്‍ക്ക്
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് നല്ലതാമ്.

പാദങ്ങള്‍ക്ക്
കാല്‍പ്പാദം നാരങ്ങാനീരില്‍ മുക്കിവച്ച് 20 മിനിട്ട് വയ്ക്കുക. അതിനുശേഷം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.

പാദങ്ങള്‍ക്ക്
തേനെടുത്ത് പുരട്ടുന്നതും കാല്പ്പാദങ്ങള് ഭംഗിയാക്കിവയ്ക്കും

നഖങ്ങള്‍
കാലിലെ നഖങ്ങള്‍ വൃത്തിയായി വെട്ടുക. കാലിലെ നഖം ഏറെ നീണ്ടിരിക്കുന്നത് അഴുക്ക് നിറയാന്‍ കാരണമാകും. ഇത് ബാക്ടീരിയകള്‍ പ്രവേശിക്കാനും ഇടവരുത്തും.

ഷാമ്പൂ
കാല്പ്പാദങ്ങള് വിയര്‍ക്കുന്നവര്‍ കുറച്ച് വെള്ളത്തില്‍ ഒരു തുള്ളി ഷാമ്പൂ ചേര്‍ത്ത് അതില്‍ കാല് മുക്കിവയ്ക്കുക.

കടുകെണ്ണ
ഒരു സ്പൂണ്‍ കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീരും ചേര്‍ത്ത് വിണ്ടു കീറിയ ഭാഗത്ത് പുരട്ടുക.

പഴം
നന്നായി പഴുത്ത പഴം പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
