Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൈകള് സുന്ദരമായി കാത്തുസൂക്ഷിക്കാം
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന് നമ്മള് എങ്ങനയൊക്കെ പരീക്ഷണങ്ങല് നടത്തുന്നു, അല്ലേ.. കാലിന്റെ സൗന്ദര്യത്തിനുവേണ്ടിയും ചിലര് സമയം കണ്ടെത്താറുണ്ട്. എന്നാല് കൈകളെ മിക്കവരും അവഗണിക്കുകയാണ്. നിങ്ങളുടെ കൈകള് ഭംഗിയായിരിക്കണമെന്ന് ആഗ്രഹമില്ലേ..
കൈകളുടെ നിറം വര്ദ്ധിപ്പിക്കാം..
അല്പം ഒന്നു ശ്രദ്ധിച്ചാല് കൈകളും സുന്ദരമാക്കാം. കൈ ഇല്ലാത്ത വസ്ത്രങ്ങള് ഇടാന് നിങ്ങള്ക്കും മോഹമില്ലേ. അതിനു കൈകള്ക്ക് നല്ല ഭംഗിയും തിളക്കവും വേണം. എങ്കില് മാത്രമേ അത്തരം വസ്ത്രങ്ങള് നിങ്ങള് ഇണങ്ങുകയുള്ളൂ. ചില പൊടിക്കൈകള് നോക്കൂ...

കൈകള് ഭംഗിയാക്കാം
വീര്യം കൂടിയ രാസവസ്തുക്കള് ഉപയോഗിക്കുമ്പോള് കൈയുറകള് ഉപയോഗിക്കുക. കൈ കഴുകിയ ശേഷം മോയിചറൈസര് ഉപയോഗിക്കുക.

പച്ചച്ചീരയുടെ നീര്
പച്ചച്ചീരയുടെ നീരും ക്യാരറ്റ് നീരും ചേര്ത്ത് പതിവായി കൈകളില് പുരട്ടുന്നത് ചര്മ്മം മൃദുവാക്കും.

രക്തചന്ദനം
രക്തചന്ദനവും രാമച്ചവും ചേര്ത്ത് അരച്ച് പനിനീരില് ചാലിച്ച് പുരട്ടുന്നത് നല്ലതാണ്.

പാല്
ഒരു ടീസ്പൂണ് പാലില് ബദാം പരിപ്പിട്ട് അരച്ച് പേസ്റ്റാക്കി കൈകളില് പുരട്ടാം.

കടലമാവ്
കടലമാവും ചെറുനാരങ്ങാനീരും പാലും ചേര്ത്ത് മിശ്രിതമുണ്ടാക്കുക. ഇത് കൈകളില് പുരട്ടുക.

കറ്റാര് വാഴ
കറ്റാര് വാഴ ജെല് ഉരുളക്കിഴങ്ങ് നീരിലോ കുക്കുമ്പര് ജ്യൂസിലോ ചേര്ത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് സണ്സ്ക്രീനിന്റെ ഗുണം നല്കും.

പാല്പ്പൊടി
ചെറുനാരങ്ങാനീരും പാല്പ്പൊടിയും തേനും ചേര്ത്ത് പുരട്ടി ഉണങ്ങി കഴിഞ്ഞാല് കഴുകുക.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില് ചേര്ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. കറുത്ത പാടുകള് മാറി കിട്ടും.



Click it and Unblock the Notifications
