Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പ്രകൃതിദത്ത ബോഡി സ്ക്രബ് ഉണ്ടാക്കൂ
ബോഡി സ്ക്രബുകള്‍ ഉപയോഗിക്കുന്നത് ഒരുപരിധിവരെ നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്. സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ബോഡി സ്ക്രബ് ചെയ്യാന്‍ നല്ല പണം ചെലവാക്കേണ്ടി വരാറുണ്ട്. നിങ്ങളുടെ വീട്ടിലെ ചില ചേരുവകള്‍ ഉപയോഗിച്ച് എളുപ്പം ബോഡി സ്ക്രബ് ഉണ്ടാക്കാനാകും. മുഖം മാത്രം തിളങ്ങിയാല്‍ മതിയോ..ശരീരം കൂടി വൃത്തിയാക്കേണ്ടതുണ്ട്. നിങ്ങളുടെ അടുക്കളയിലെ ചില ചേരുവകള്‍ ഇതിനായി ഉപയോഗിക്കാം.

കോഫി സ്ക്രബ്
കാപ്പിപൊടി - കാല് കപ്പ്
പഞ്ചസാര - കാല് കപ്പ്
ഒലീവ് ഓയില്‍ - ഒരു ടീസ്പൂണ്‍
കടലുപ്പ് - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇത്രയും സാധനങ്ങള്‍ ആദ്യം എടുക്കുക. എന്നിട്ട് എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശരീരം വൃത്തിയാക്കാന്‍ ഏറ്റവും ഉചിതമായ ബോഡി സ്ക്രബറാണിത്.

വനില സ്ക്രബ്
ബ്രൗണ്‍ ഷുഗര്‍ - കാല് കപ്പ്
പഞ്ചസാര - കാല് കപ്പ്
സണ്‍ഫഌര്‍ ഓയില്‍ - രണ്ട് ടീസ്പൂണ്‍
വനിലാ ബീന്‍ അല്ലെങ്കില്‍ വനിലാ ക്രീം കാല് ടീസ്പൂണ്‍ ഇയൊക്കെ ചേര്‍ത്ത് വനിലാ സ്ക്രബ് തയ്യാറാക്കാം. നല്ല സുഗന്ധമുള്ള ഒരു സ്ക്രബറാണിത്.

ലെമണ്‍-ഹണി സ്ക്രബ്
തേനും, ചെറുനാരങ്ങയും പഞ്ചസാരയും ചേര്‍ത്ത് നല്ലൊരു ബോഡി സ്ക്രബര്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കും.
വീട്ടിലുണ്ടാക്കാം വാക്സ്
ലാവന്‍ഡര്‍- സാള്‍ട്ട് സ്ക്രബ്
കടലുപ്പ് പൊടിച്ചത് - അരകപ്പ്
കല്ലുപ്പ് - രണ്ട് ടീസ്പൂണ്‍്
സണ്‍ഫഌര്‍ ഓയില്‍- അഞ്ച് ടീസ്പൂണ്‍
ലാവന്‍ഡര്‍ ഓയില്‍- 15 തുള്ളി
ലാവന്‍ഡര്‍ ബഡ്സ് - അരടീസ്പൂണ്‍
ഇത്രയും ചേരുവകള്‍ ഉപയോഗിച്ച് ബോഡി സ്ക്രബര്‍ ഉണ്ടാക്കാം.

ബദാം സ്ക്രബര്‍
പഞ്ചസാര, ബദാം ഓയില്‍ എന്നിവ ഉപയോഗിച്ച് ബദാം സ്ക്രബര്‍ ഉണ്ടക്കാം. ബദാം ഓയില്‍ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.



Click it and Unblock the Notifications

