Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
വീട്ടിലുണ്ടാക്കാം വാക്സ്
തിളങ്ങുന്ന വൃത്തിയുള്ള മുഖം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. മുഖത്ത് അനാവശ്യമായ രോമവളര്‍ച്ചയാണ് പലരുടെയും പ്രശ്നം. എന്നാല്‍ കെമിക്കല്‍ അടങ്ങിയ വാക്സിംങ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചാലും പ്രശ്നമാണ്. ഇത്തരം പ്രശ്നത്തില്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ വീട്ടില്‍ നിന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത വാക്സ് ഉണ്ടാക്കാം.
ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും
മുഖത്തെ രോമങ്ങള്‍ വാക്സ് ചെയ്യുന്നത് കടുത്ത വേദനയുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും പ്രകൃതിദത്ത വഴികള്‍ തിരഞ്ഞെടുക്കുന്നതാണ്. വീട്ടില്‍ നിന്നും എളുപ്പം ഉണ്ടാക്കാവുന്ന വാക്സ് നോക്കാം..

വാക്സ്
പഞ്ചസാര ഒരു കിലോ, ഒരു കപ്പ് നാരങ്ങാനീര്, ഗ്ലിസറിന്‍, രണ്ടു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. സ്റ്റൗവില്‍വച്ച് ചൂടാക്കിയതിനുശേഷം സ്പൂണ്‍ കൊണ്ട് പതുക്കെ ഇളക്കുക. പഞ്ചസാര അലിഞ്ഞാല്‍ തീ കുറയ്ക്കാം. ഒഴിക്കുമ്പോള്‍ ഒരു നൂല് പോലെ വീഴുന്നതെങ്കില്‍ അതു പാകമായെന്ന് മനസ്സിലാക്കാം. ചെറുചൂടോടെ പുരട്ടാം.

തൈര്,കടലമാവ്,മഞ്ഞള്‍പ്പൊടി
തൈരും കടലമാവും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് വാക്സ് ഉണ്ടാക്കാം. മുഖത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വാക്സാണിത്.

ചോളപ്പൊടി കൊണ്ട്
ചോളപ്പൊടിയും മുട്ടയുടെ വെള്ളയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. എന്നിട്ട് രോമത്തില്‍ പുരട്ടാം.

ചെറുനാരങ്ങ കൊണ്ട്
പഞ്ചസാര ചെറുനാരങ്ങാനീര് കൊണ്ട് നന്നായി അലിയിക്കുക. എന്നിട്ട് നിങ്ങള്‍ക്ക് പുരട്ടാം.

മഞ്ഞള്‍പ്പൊടി-പാല്
മഞ്ഞള്‍പ്പൊടിയും പാലും ഉപയോഗിച്ച് വാക്സ് ഉണ്ടാക്കാം.

മുള്‍ട്ടാണി മിട്ടി കൊണ്ട്
കടലമാവ്, പാല്‍പ്പൊടി, മുള്‍ട്ടാണി മിട്ടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് വാക്സ് ഉണ്ടാക്കാം.

കടലമാവ് കൊണ്ട്
കടലമാവും ഒലീവ് ഓയിലും ചേര്‍ത്ത് ഉരുളകളാക്കാം. ഇത് രോമത്തില്‍ പുരട്ടി നോക്കൂ.



Click it and Unblock the Notifications
