Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പഞ്ചസാരകൊണ്ട് ബോഡി സ്ക്രബ് ഉണ്ടാക്കാം
പഞ്ചസാരകൊണ്ട് നിങ്ങള്‍ക്ക് ബോഡി സ്ക്രബ് ഉണ്ടാക്കിയെടുക്കാം. അടുക്കളയിലെ ചില ചേരുവകള്‍ ഒപ്പം കൂട്ടിയാല്‍ മാത്രം മതി. നിങ്ങളുടെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരമാകും ഇത്. നിങ്ങളുടെ മുഖക്കുരു മാറ്റാനും പഞ്ചസാരയ്ക്ക് കഴിയും. ഈ മധുരം എന്തിലൊക്കെ ചേര്‍ത്ത് സ്ക്രബ് ഉണ്ടാക്കിയെടുക്കാം എന്ന തന്ത്രങ്ങള്‍ അറിഞ്ഞിരിക്കുക.
നിങ്ങളുടെ ചര്‍മം തിളക്കമുള്ളവും സൗന്ദര്യമുള്ളതുമാക്കി സംരക്ഷിക്കാന്‍ പഞ്ചസാര സഹായിക്കും. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിക്കുന്ന സ്ക്രബുകളിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വില കുറഞ്ഞ ഇത്തരം പദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ക്രീമുകളും സ്ക്രബുകളുമാണ് ബ്യൂട്ടി പാര്‍ലറുകാര്‍ ഉപയോഗിക്കുന്നത്. ഇതിന് അവര്‍ നിങ്ങളുടെ കൈയില്‍ നിന്നും നല്ല തുക ഈടാക്കുന്നുമുണ്ട്.
നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. പഞ്ചസാര കൊണ്ട് എങ്ങനെയൊക്കെ ബോഡി സ്ക്രബുകള്‍ ഉണ്ടാക്കിയെടുക്കാം എന്നു നോക്കാം...

സാധാരണ സ്ക്രബ്
ഒരു സാധാരണ സ്ക്രബ് ഉണ്ടാക്കാം എളുപ്പം. അര കപ്പ് പഞ്ചസാര എടുക്കുക. ഇതില്‍ കുറച്ച് വെള്ളം ഉറ്റിച്ച് പേസ്റ്റാക്കുക. പഞ്ചസാര സ്ക്രബ് റെഡി... ഇത് നിങ്ങളുടെ ശരീരത്തില്‍ തേക്കാം. നിര്‍ജ്ജീവമായ എല്ലാ കോശങ്ങളെയും ഇത് നീക്കം ചെയ്യും.

പഞ്ചസാരയും ലാവന്‍ഡര്‍ ഓയിലും
ഒരു കപ്പ് പഞ്ചസാരയില്‍ ഒരു വലിയ സ്പൂണ്‍ ലാവന്‍ഡര്‍ ഒയില്‍ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഈ സ്ക്രബ് നിങ്ങളുടെ ശരീരത്തിലെ വരണ്ട ഭാഗത്ത് തേക്കുക. നിങ്ങളുടെ ശരീരം മൃദുവാകും.

പഞ്ചസാരയും ചെറുനാരങ്ങയും
മികച്ച ഒരു പഞ്ചസാര സ്ക്രബാണിത്. പഞ്ചസാരയില്‍ ചെറുനാരങ്ങ നീര് ഒഴിച്ച് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ നിര്‍ജ്ജീവമായ കോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.

പഞ്ചസാരയും ബ്രൗണ്‍ ഷുഗറും
പഞ്ചസാരയും ബ്രൗണ്‍ ഷുഗറും(ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര) ചേര്‍ത്ത് സ്ക്രബ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലാ അഴുക്കിനെയും നീക്കം ചെയ്യും. നല്ല നിറവും തരും.

പഞ്ചസാരയും തേനും
നിങ്ങളുടെ ചര്‍മം നല്ല മൃദുവും ശുദ്ധവും ആക്കണോ. എന്നാല്‍ ഈ സ്ക്രബ് ഉപയോഗിക്കാം. ഒരു കപ്പ് പഞ്ചസാരയില്‍ തേന്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ പുരട്ടാം.

പഞ്ചസാരയും ഒലിവ് ഓയിലും
പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ബോഡി സ്ക്രബ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ശരീരത്തിന് നല്ല തിളക്കം തരും.

പഞ്ചസാരയും വെളിച്ചെണ്ണയും
മൂന്ന് ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒരു കപ്പ് പഞ്ചസാരയും എടുക്കുക. ഈ സ്ക്രബ് നിങ്ങളുടെ ശരീരത്തിന് മികച്ച ഗുണം നല്‍കും.



Click it and Unblock the Notifications
