Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുളി ഇനി പാലിലും തേനിലും..
പാലിലും തേനിലും കുളിക്കുന്ന ദൈവങ്ങളെ നമ്മള് കണ്ടിട്ടുണ്ട്. ശുദ്ധി വരുത്താനും ഓരോരോ പൂജകള്ക്കുവേണ്ടിയുമാണ് ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്നത് നാം കണ്ടിരിക്കുന്നത്. അതുപോലെ നിങ്ങളുടെ ശരീരവും മനസ്സും ശുദ്ധിയാക്കി കൂടെ. പാലിലും തേനിലും കുളിക്കുന്നത് ശരീരത്തിനും ചര്‍മത്തിനും നല്ലതാണെന്നാണ് പറയുന്നത്.
കാല്പാദം നോക്കി സ്വഭാവം അറിയാം
പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്ന ക്ലിയോപാട്രയുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കാനും വിഷമുക്തമാക്കാനും ഈ കുളി സഹായിക്കും. പാലില്‍ കുളിക്കാനോ...എന്ന് കേട്ട് ഞെട്ടണ്ട. ലിറ്റര്‍ പാല് ഉപയോഗിച്ച് കുളിക്കുന്ന കാര്യമല്ല പറഞ്ഞുവരുന്നത്.
കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് പാലോ, തേനോ, മറ്റ് ഔഷധങ്ങളോ ചേര്‍ത്താല്‍ മാത്രം മതി. പാലും തേനും ചേര്‍ന്നാല്‍ ഫലം മികച്ചതുമാകും. നിങ്ങളുടെ ചര്മപ്രശ്നങ്ങളെയെല്ലാം ഇവ പരിഹരിക്കും.

തേന്‍
തേന്‍ ആന്റി-ബാക്ടീരിയല്‍, ആന്റിയോക്സിന്റ്സ്, ആന്റി-ഫംഗല്‍ എന്നിവയുടെ കേന്ദ്രമാണ്. ഇത് ചര്‍മത്തെ മിനുസമാക്കുകയും രോഗങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്യും.

പാല്
മിനറല്ലും വൈറ്റമിന്‍സും നിറഞ്ഞ പാല് പല ഗുണങ്ങളും നല്‍കുന്നുണ്ട്. വൈറ്റമിന്‍ എ, ബി, ഡി, കാത്സ്യം, ലാക്റ്റിക്, ആനിമല്‍ പ്രോട്ടീന്‍ എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു.

എന്തൊക്കെ ഗുണങ്ങള്‍
പാലും തേനും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ നിങ്ങളുടെ ചര്‍മം മൃദുലവും മയമുള്ളതുമായി തീരും. പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ നിങ്ങളുടെ ചര്‍മം ഉരിഞ്ഞുപോകാതെ നിലനിര്‍ത്താന്‍ സഹായിക്കും.

എന്തൊക്കെ ഗുണങ്ങള്‍
പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് നിര്ജ്ജീവമായികിടക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കുകയും വരണ്ട ചര്‍മം മാറ്റുകയും ചെയ്യും.

ചര്‍മത്തിലെ അസ്വസ്ഥതകള്‍
ചെറിയ കുട്ടികള്‍ക്കൊക്കെ ഉണ്ടാകുന്ന ചൊറിച്ചിലും അശ്വസ്ഥതകളും ശമിപ്പിക്കാന്‍ ഈ കുളി സഹായിക്കും. ഇന്ഫെക്ഷന് മാറ്റി ചര്‍മം ശുചിയാക്കിവെക്കും.

ആന്റി-എയിജിങ്
പാലും തേനും ചേര്‍ത്താല്‍ ചര്‍മം പൂര്‍ണമായി വൃത്തിയാകുന്നു. ആന്റി-മൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മം യുവത്വം തുളുമ്പുന്നതാക്കിമാറ്റും. ചര്‍മത്തിലെ വരകളും കലകളും മാറ്റും.

ആശ്വാസവും ബലവും
തേനും പാലും ചേര്‍ത്ത കുളി നാഡികള്‍ക്ക് ആശ്വാസമേകുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തേനും പാലും ചേര്‍ത്ത കുളി
ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു കപ്പ് തേന്‍ ചേര്‍ക്കുക. ഇതിലേക്ക് രണ്ട് കപ്പ് പാലും അര കപ്പ് ഉപ്പും, മൂന്ന് ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ക്കാം. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് നല്ലൊരു കുളി കുളിക്കാം.



Click it and Unblock the Notifications
