Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
സൗന്ദര്യം ഒരു കൈപ്പാടകലെ

വരണ്ട ചര്‍മത്തിന്
വരണ്ട ചര്‍മത്തിന് പറ്റിയ മരുന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ദേഹത്തു പുരട്ടുന്നത് മറ്റേതു മോയിസ്ചറൈസറിനേക്കാളും കൂടുതല്‍ ഗുണം ചെയ്യും.
ആപ്രിക്കോട്ട്, അവോക്കാഡോ ഓയിലുകള്‍ ഗ്ലിസറിനുമായി ചേര്‍ത്ത് മസാജ് ചെയ്യാം. ഇതിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ട് ആവി പിടിക്കാം.
ബദാം ഓയിലും വൈറ്റമിന്‍ ഇ ക്രീമും ചേര്‍ത്ത് മുഖത്തും കൈകളിലും പുരട്ടുന്നത് വരണ്ട ചര്‍മത്തിന് പറ്റിയ മറ്റൊരു മരുന്നാണ്. ഇത് ചര്‍മത്തെ മൃദുവാക്കും.
വിണ്ടു കീറുന്ന ചുണ്ടുകള്‍ക്ക് നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും. ലിപ് ബാമിനൊപ്പം തേന്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
ഗ്ലിസറിന്‍, ചെറുനാരങ്ങാനീര്, കാസ്റ്റര്‍ ഓയില്‍ എന്നിവ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇത് കിടക്കാന്‍ നേരത്ത് പുരട്ടുന്നതാണ് ഗുണം ചെയ്യുക.
കണ്ണിനടിയിലെ കറുപ്പ് പലരെയും ബാധിക്കുന്ന പ്രശ്നമാണ്. ഇതിന് വെള്ളരിക്ക, ഉരുളക്കിഴങ്ങ്, കുക്കുമ്പര്‍ തുടങ്ങിയവ വട്ടത്തില്‍ മുറിച്ച് വയ്ക്കുന്നത് ഗുണം ചെയ്യും.
ടീ ബാഗുകള്‍ തണുപ്പിച്ച് കണ്ണിനടിയില്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് കണ്ണിനടിയിലെ കറുപ്പു പരിഹരിക്കാനുള്ള മറ്റൊരു വഴിയാണ്. തേയിലയിലെ ടാനിന് എന്ന പദാര്‍ത്ഥമാണ് ഇതു സംബന്ധിച്ച ഗുണം നല്‍കുന്നത്.
കൈ, കാല്‍മുട്ടിലെ കറുപ്പ് മിക്കവര്‍ക്കുമുള്ള ചര്‍മപ്രശ്നമാണ്. പഞ്ചസാരയില്‍ അല്പം തേന്‍ ചേര്‍ത്ത് കൈ, കാല് മുട്ടുകളില്‍ സ്ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും.
പാല്‍പ്പാട, തുളസിനീര്, മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് മുട്ടുകളില്‍ തേയ്ക്കുന്നതും നല്ലതാണ്. ഇത് രാത്രി കിടക്കാന്‍ നേരം പുരട്ടുന്നതാണ് നല്ലത്.



Click it and Unblock the Notifications
