Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ഞൊടിയിടയില്‍ മുഖത്തിന് നല്‍കാം തിളക്കം; മഞ്ഞള്‍-ഗ്രീന്‍ ടീ അത്ഭുതക്കൂട്ട്
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി തരം ഫെയ്സ് വാഷുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ വളരെ ചെലവേറിയതും അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്. ഇത് മുഖത്ത് കൂടുതല്‍ മുഖക്കുരു അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
എന്നാല്‍ ഇവയുടെ സഹായമൊന്നും കൂടാതെ തന്നെ നിങ്ങളുടെ മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികളുണ്ട്. വീട്ടിലെ ഈ പ്രകൃതിദത്തമായ ചില സാധനങ്ങള്‍ ഉപയോഗിച്ച് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനാകും. നിങ്ങള്‍ക്ക് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കണമെങ്കില്‍, അതിനായി മഞ്ഞള്‍-ഗ്രീന്‍ ടീ ഫെയ്സ് പാക്ക് ഉപയോഗിക്കാം. അതിനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചര്‍മ്മത്തിന് മഞ്ഞള്‍ നല്കുന്ന ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് പേരുകേട്ട ഒന്നാണ് മഞ്ഞള്‍. കറുത്ത പാടുകള്‍, പാടുകള്‍, ഹൈപ്പര്പിഗ്മെന്റേഷന് എന്നിവ കുറയ്ക്കാന്‍ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഘടകമാണിത്. മഞ്ഞളിലെ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു പരിഹരിക്കുന്നതിനും ഉത്തമമാണ് മഞ്ഞള്‍. മഞ്ഞളിലെ സജീവ ഘടകമായ കുര്ക്കുമിന് മുഖക്കുരുവിനെതിരേ പോരാടുന്നു. മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി സ്വഭാവം ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും ചര്‍മ്മത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു.
ചര്‍മ്മം ചെറുപ്പമാക്കുന്നു
നിങ്ങളുടെ ചര്‍മ്മം പലപ്പോഴും അള്‍ട്രാവയലറ്റ് രശ്മികള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും വിധേയമാകുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു. സാധാരണയായി നിങ്ങളുടെ കണ്ണുകള്‍, നെറ്റി, കഴുത്ത് എന്നിവയ്ക്ക് ചുറ്റും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടും. മഞ്ഞളിലെ ഉയര്‍ന്ന ആന്റിഓക്സിഡന്റ് സംയുക്തമായ കുര്ക്കുമിന് നിങ്ങളുടെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്തുന്നു.
സോറിയാസിസ് തടയുന്നു
നിങ്ങളുടെ മുഖത്തും സോറിയാസിസ് ഉണ്ടാകാം. ചര്‍മ്മം കട്ടിയായി വരണ്ടതാകുന്ന ഒരു ചര്‍മ്മ അവസ്ഥയാണ് ഇത്. മുഖത്തെ സോറിയാസിസ് ചികിത്സിക്കാന്‍ മഞ്ഞള്‍ ഗുണം ചെയ്യും. ഇതിലെ ആന്റി-മൈക്രോബയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ സോറിയാസിസിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ചര്‍മ്മത്തിന് ഗ്രീന്‍ ടീ നല്കുന്ന ഗുണങ്ങള്‍
മുഖക്കുരു കുറയ്ക്കുന്നു
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒരു പവര്‍ഹൗസാണ് ഗ്രീന്‍ ടീ. ഇത് മുഖക്കുരു ചികിത്സിക്കുന്നതിനുള്ള മികച്ച സംയോജനമാണ്. ഗ്രീന്‍ ടീയിലെ പോളിഫെനോളുകള്‍ക്ക് സെബം ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും മുഖക്കുരു സാധ്യത തടയുകയും ചെയ്യുന്നു.
സ്കിന്‍ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു
ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ചര്‍മ്മത്തെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന അപകടകരമായ ഘടകങ്ങളാണ്. മലിനീകരണം, സൂര്യരശ്മികള്‍ തുടങ്ങിയ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുന്നു, ഇത് ത്വക്ക് കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് പോലും ഇടയാക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഈ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും സ്കിന്‍ കാന്‍സറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
മഞ്ഞള്‍, ഗ്രീന്‍ ടീ മാസ്ക്
നിങ്ങളുടെ മുഖത്തെ കുരുക്കള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്കും സെബവും നീക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കടല മാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.



Click it and Unblock the Notifications