Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി മുട്ടോളമെത്തിക്കും ചീര സൂത്രങ്ങള്, അറിയേണ്ടത് എല്ലാം
മുടിയുടെ ആരോഗ്യമില്ലായ്മ തന്നെയാണ് പലര്ക്കും പലപ്പോഴും പ്രശ്നങ്ങള് ഉണ്ടാക്കുന്നത്. ആത്മവിശ്വാസക്കുറവിലേക്ക് വരെ ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥയില് അതില് നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. മുടി വളര്ച്ചക്ക് സഹായിക്കുന്ന ഒന്നാണ് ചീര.. ഇത് സ്വാഭാവികമായി മുടി വളര്ത്തുന്നു. ഭക്ഷണത്തിലൂടേയും അല്ലാതേയും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന് നമുക്ക് ചീര ഉപയോഗിക്കാം.
ഇരുമ്പ്, പ്രോട്ടീന്, വൈറ്റമിന് എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും മുടിക്ക് ഗുണം ചെയ്യുന്ന മറ്റ് ധാതുക്കളും അടങ്ങിയ ഒരു ഇലക്കറിയാണ് ചീര എന്നതില് തര്ക്കമില്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്ത്താനും മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു, കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാന് ആഗ്രഹിക്കുന്ന ഏതൊരാള്ക്കും ചീര സ്ഥിരമാക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ മാത്രമല്ല ചില ഹെയര്മാസ്കുകള് ഉപയോഗിക്കുന്നതിലൂടേയും മുടി സംരക്ഷിക്കാന് സാധിക്കുന്നു.

അയേണ് കൂടുതല്
ചീരയില് അയേണ് വളരെയധികം കൂടുതലാണ്. ഇത് നിങ്ങളുടെ മുടിയില് ശരിയായ രീതിയില് ഓക്സിജന് നല്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള മുടി വളര്ച്ചയെ സഹായിക്കുകയും ചെയ്യുന്നു. അയേണിന്റെ കുറവ് പലപ്പോഴും മുടി കൊഴിച്ചില് ഉണ്ടാക്കുന്നു. ഇത് പരിഹരിക്കാന് ചീര സ്ഥിരമാക്കാം.
ഫോളേറ്റ് ധാരാളം
വിറ്റാമിന് ബി 9 എന്നറിയപ്പെടുന്ന ഫോളേറ്റ് നിങ്ങളുടെ മുടി കൊഴിച്ചില് മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഫോളേറ്റിന്റെ അഭാവം മുടി വളര്ച്ച മന്ദഗതിയിലാക്കാനും മുടി കൊഴിയാനും ഇടയാക്കും. ്അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ചീര എന്നതില് സംശയം വേണ്ട.
വിറ്റാമിന് എ
ചീരയില് ഉയര്ന്ന അളവില് വിറ്റാമിന് എ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സെബം ഉല്പ്പാദിപ്പിക്കാന് സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും തലയോട്ടി ഈര്പ്പമുള്ളതാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
വിറ്റാമിന് സി
മുടിയുടെ ഘടന നിലനിര്ത്താന് സഹായിക്കുന്ന പ്രധാന ഘടകമായ കൊളാജന്റെ ഉല്പാദനത്തിന് വിറ്റാമിന് സി അത്യന്താപേക്ഷിതമാണ്. ഇത് അയേണ് ആഗിരണത്തിനും നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ മുടി വളര്്ച്ചക്ക് വേണ്ടി നിങ്ങള്ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ചീര. അതിന്റെ ഉദാഹരണങ്ങളാണ് ഇവയെല്ലാം തന്നെ.
ആന്റിഓക്സിഡന്റുകളാല് സമ്പുഷ്ടം
ഫ്രീ റാഡിക്കലുകള് മൂലമുണ്ടാകുന്ന കേടുപാടുകളില് നിന്ന് മുടിയേയും തലയോട്ടിയേയും സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ചീരയില് അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു ചീര.
രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് രക്തചംക്രമണം വര്ദ്ധിക്കണം എന്നത് നിര്ബന്ധമാണ്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ചീര. ഇത് തലയോട്ടിയിലെ മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മികച്ച വളര്ച്ചക്ക് ആവശ്യമായ പോഷകങ്ങളും നല്കുന്നു. ഏതൊക്കെ ഹെയര്മാസ്കുകള് ഉപയോഗിക്കാം എന്ന് നോക്കാം.
ചീര ഹെയര്മാസ്ക്
ചീര, വെള്ളം എന്നിവ മിക്സ് ചെയ്ത് ഇത് പേസ്റ്റ് പരുവത്തിലാക്കി മുടിയില് നലലതുപോലെ തേച്ച് പിടിപ്പിക്കുക.. അതിന് ശേഷം അരമണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. തണുത്ത വെള്ളത്തില് വേണം മുടി കഴുകുന്നതിന്. ഇത് മുടി വളര്ച്ചയെ സഹായിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
ചീര ജ്യൂസ്
ചീര ജ്യൂസ് കഴിക്കുന്നത് നിങ്ങള്ക്ക് ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള അയേണ്, ഫോളേറ്റ്, വിറ്റാമിന് എ, സി എന്നിവയുള്പ്പെടെയുള്ള ഗുണങ്ങളാണ് മുടിവളര്ച്ചക്ക് സഹായിക്കുന്നത്. ഇത് കൂടാതെ ചീരയും തൈരും മിക്സ് ചെയ്ത് മുടിയില് തേച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നതം മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മുടി വളര്ച്ചയെ എളുപ്പത്തിലാക്കുന്നു.



Click it and Unblock the Notifications
