Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീട്ടിനുള്ളിലെ അപകട മേഖലകള്‍ !
നമുക്ക് ചുറ്റും അണുക്കള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് അണുക്കളെയും, ചെറിയ ബാക്ടീരിയകളെയും, വൈറസുകളെയുമൊന്നും കാണാനാവില്ല. വീടിനുള്ളില്‍ നിറയെ ഇവ ഉണ്ടാവും. അണുക്കളെയും, ബാക്ടീരിയകളെയും തടയാനും നീക്കം ചെയ്യാനുമായി ഡിറ്റര്‍ജന്റുകളും, ഫ്ലോര്‍ ക്ലീനറുകളുമൊക്കെ നമ്മള് ഉപയോഗിച്ചുവരുന്നുണ്ട്.
ഭക്ഷണം കഴിക്കുന്നത് മുമ്പ് കൈകള്‍ കഴുകുക, വാഷ് റൂം കഴുകിയ ശേഷം കൈ കഴുകുക, ചുമയ്ക്കുമ്പോളും, മൂക്കൊലിപ്പുള്ളപ്പോഴും നാപ്കിനുകള്‍ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചെയ്ത് അണുബാധയെ ചെറുക്കാന്‍ നമ്മള് ശ്രമിക്കുന്നു. ഇവയൊക്കെ അനുദിന ജീവിതത്തില്‍ വീട്ടിലുണ്ടാകുന്ന അണുബാധയെ തടയാന്‍ ചെയ്യുന്ന നടപടികളാണ്. എന്നാല്‍ ഇത്തരത്തിലുള്ള പലവിധ മുന്‍കരുതലുകള്‍ ചെയ്താലും അണുക്കള്‍ അവിടെയുണ്ടാവും. അവ ക്ലീനറുകളും, കെമിക്കലുകളും എത്താത്ത സ്ഥലങ്ങളില്‍ അടിഞ്ഞ് കൂടി പെരുകുകയും ചെയ്യും.
അണുക്കള്‍ വേഗത്തില്‍ പെരുകുന്ന നിരവധി സ്ഥലങ്ങള്‍ വീട്ടിലുണ്ടാകും. രോഗകാരികളായ അണുക്കളും, ബാക്ടീരിയകളും പെരുകാനിടയുള്ള അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

1. കഴുകാത്ത വസ്ത്രങ്ങള്‍
പലപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങള്‍ പതിവായി അലക്കാറുണ്ടാകില്ല. ഇവ ബാത്ത്റൂമിലും, മുറികളുടെ മൂലകളിലുമൊക്കെ കുന്നുകൂടി കിടക്കുന്നുണ്ടാകും. ഇവയില്‍ അണുക്കളും ബാക്ടീരിയും ഏറെയുണ്ടാകും. വിയര്‍പ്പും അഴുക്കും പുരണ്ട ഈ വസ്ത്രങ്ങള്‍ അണുക്കള്‍ വേഗത്തില്‍ പെരുകാന്‍ ഏറെ അനുയോജ്യമായ സ്ഥലമാണ്. അക്കാരണത്താല്‍ തന്നെ അലക്കാതെ കുന്നുകൂടി കിടക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍ അണുക്കളുടെ വീടിനുള്ളിലെ ആവാസ കേന്ദ്രമാകും. ഇത് തടയാന്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ പതിവായി കഴുകി വൃത്തിയാക്കുക, പ്രത്യേകിച്ച് ഏറെ ചെളിയും, വിയര്‍പ്പും പുരണ്ടവ.

2. ടോയ്ലെറ്റ്, ബാത്ത് റൂം
ഏറെ ക്ലീനറുകളും, കെമിക്കലുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ബാത്തറൂമും, ടോയ്ലെറ്റും അണുവിമുക്തമാകണമെന്നില്ല. ചില മൂലകളില്‍ അണുക്കള്‍ അടിഞ്ഞ് കൂടിയിട്ടുണ്ടാകും. ഇവ വൃത്തിയാക്കപ്പെടുന്നുമുണ്ടാകില്ല. ടൗവ്വലുകള്‍ അത്തരത്തിലുള്ളവയില്‍ പ്രധാനപ്പെട്ടതാണ്. ടോയ്ലെറ്റ് സീറ്റുകളും അണുക്കള്‍ പെരുകാന്‍ സാധ്യതയുള്ളതും, കൃത്യമായി വൃത്തിയാക്കേണ്ടതുമായ സ്ഥലമാണ്. അണുക്കളും, ബാക്ടീരിയയുമുണ്ടാക്കുന്ന രോഗങ്ങള്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലമാണ് ടോയ്ലെറ്റും ബാത്ത് റൂമുകളും. സാധ്യമായിടത്തോളം അവ വൃത്തിയായി സൂക്ഷിക്കുകയും, ഓരോ തവണയും ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യുകയും വേണം.

3. ടൂത്ത് ബ്രഷ്
അണുക്കള്‍ പെരുകാന്‍ സാധ്യതയുള്ള ഒരിടമാണ് ടൂത്ത് ബ്രഷ്. നമ്മള് നേരിട്ട് ഉപയോഗിക്കുന്നതാണ് ഇവ. അവയിലൂടെ അണുക്കള്‍ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഉപയോഗ ശേഷം ബ്രഷ് പൊതിഞ്ഞ് വെയ്ക്കുക. അലക്ഷ്യമായി അവിടെയും ഇവിടെയുമൊക്കെ ടൂത്ത് ബ്രഷ് ഇടരുത്. ഉപയോഗിക്കുന്നതിന് മുമ്പായും, ഉപയോഗിച്ച ശേഷവും ബ്രഷ് കഴുകുകയും ചെയ്യുക.

4. ഉപകരണങ്ങളും സ്ഥലങ്ങളും
മിക്ക വീടുകളിലും ബാല്‍ക്കണിയിലാണ് വസ്ത്രങ്ങള്‍ അലക്കുകയും, പാത്രങ്ങള്‍ കഴുകുകയുമൊക്കെ ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടം അണുക്കളുടെ ഒരു കേന്ദ്രമായിരിക്കും. പാത്രങ്ങളിലെയും, വസ്ത്രങ്ങളിലെയും അഴുക്കുകള്‍ ഈ സ്ഥലത്തെ അണുബാധയുള്ളതാക്കും. പാത്രം വൃത്തിയാക്കാനുപയോഗിക്കുന്ന സ്പോഞ്ച്, വസ്ത്രം വൃത്തിയാക്കാനുപയോഗിക്കുന്ന ബ്രഷ് എന്നിവ അണുക്കളും, ബാക്ടീരിയും പെരുകുന്ന വസ്തുക്കളായിരിക്കും. അതിനാല്‍ കഴുകാനുപയോഗിച്ച് ശേഷം ഇവ വൃത്തിയാക്കണം. കൂടാതെ ഈ സ്ഥലം കെമിക്കല്‍ അടങ്ങിയ ക്ലീനറുകള്‍ ഉപയോഗിച്ച് കഴുകി ബാക്ടീരിയകളെയും അണുക്കളെയും നീക്കം ചെയ്യാം.

5. ഡസ്റ്റ്ബിന്‍
വീട്ടിനുള്ളില്‍ ഏറ്റവും അണുബാധയുള്ള സ്ഥലമായിരിക്കും ഡസ്റ്റ്ബിന്‍ വച്ചിരിക്കുന്നിടം. അതിനുള്ളിലെ മാലിന്യങ്ങള്‍ അണുക്കളും ബാക്ടീരിയകളും വളരാന്‍ സാഹചര്യമൊരുക്കും. അതിനാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും പരിസരം വൃത്തിയായിക്കിയിടുകയും ചെയ്യണം. ഡസ്റ്റ് ബിന്‍ അടച്ച് സൂക്ഷിക്കുകയും, മാലിന്യം കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുകയും ചെയ്യുക.



Click it and Unblock the Notifications
