Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
വാരഫലം: മിന്നല്‍വേഗത്തില്‍ ഭാഗ്യമുദിക്കും, അഷ്ടദിക്കില്‍ നിന്നും ഐശ്വര്യം, നാളെ ശുക്രദശയാരംഭം
Weekly Horoscope: മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് 27 നക്ഷത്രക്കാരിലും എത്രത്തോളം മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും 7 ദിവസത്തെ മാറ്റങ്ങളേക്കാള്‍ അത് എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് അറിയേണ്ടത്. ഈ ദിവസത്തിന്റെ തുടക്കം തന്നെ വളരെയധികം മാറ്റങ്ങളോടെയാണ്. മാളവ്യ രാജയോഗം വരുന്ന ദിവസമാണ്. മാത്രമല്ല ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും ഈ ആഴ്ചയില്‍ തന്നെയാണ്.
27 നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങളോടൊപ്പം തന്നേ ദോഷഫലങ്ങളും ഉണ്ടാവുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഓരോ നക്ഷത്രക്കാരും ശിവപുരാണം, അഷ്ടോത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമമാണ്. വരുന്ന ഒരാഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കണ്ടകശനിയില്‍ ജീവിതം നശിക്കും: ദാമ്പത്യം ഛിന്നഭിന്നം, പങ്കാളിയുടെ ആയുസ്സ് വരെ തുലാസ്സില്‍
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും പലപ്പോഴും നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലിയുടെ കാര്യത്തില്‍ അല്‍പം പ്രയാസം ഈ സമയം അനുഭവിക്കേണ്ടതായി വരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയം തന്നെയാണ്. എന്നാല്‍ വിദേശത്ത് നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ പണം കൈമാറ്റം ചെയ്യുമ്പോഴും വലിയ ഇടപാടുകള്‍ നടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. പ്രതീക്ഷകളെല്ലാം തന്നെ പൂവണിയുന്നു. കൂടാതെ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ തീരുമാനത്തോട് നിങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ചെയ്യുന്ന ജോലികള്‍ എല്ലാം തന്നെ കൃത്യസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന തര്‍ക്കത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിഭാരത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാവും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറയുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. ഇവരില്‍ ശുക്രനുദിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറും ബിസിനസും എല്ലാം മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. പലപ്പോഴും ജോലി സ്ഥലത്തുണ്ടാവുന്ന ചെറിയ ആശങ്കകള്‍ നിങ്ങളെ ചെറിയ പ്രതിസന്ധിയിലാക്കുന്നു. പല കാര്യത്തിലും ആലോചനയോടെ വേണം പ്രവര്‍ത്തിക്കുന്നതിന്. പ്രോജക്റ്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞ് പോവാന്‍ സാധിക്കുകയില്ല. എല്ലാ വെല്ലുവിളികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഭാഗ്യത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ് ഈ ആഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുകയും അത് മികച്ച മാറ്റങ്ങളിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തുന്നു. നിങ്ങളുടെ മനസ്സ് സന്തോഷഭരിതമായിരിക്കും. ചെയ്യാന്‍ ബാക്കി വെച്ച ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. സ്‌നേഹബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അല്‍പം വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളായിരിക്കും വരാന്‍ പോവുന്നത്. ഇത് പലപ്പോഴും ജീവിതത്തില്‍ ആശങ്കകള്‍ നിലനിര്‍ത്തുന്നു. ശത്രുക്കള്‍ ശക്തരാവുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധ വേണം. ബിസനസിലെ നഷ്ടങ്ങളെ നിങ്ങള്‍ വളരെയധികം വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം ചിലവാക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പല കാര്യത്തിലും ഉത്കണ്ഠയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാരും വരുന്ന ആഴ്ചയില്‍ വളരെയധികം ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കുന്നതിന്. കാരണം അല്ലാത്ത പക്ഷം അത് സാമ്പത്തിക നഷ്ടങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത്. ശത്രുക്കളുടെ ഗൂഢാലോചനയില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസിലെ ഉയര്‍ച്ച താഴ്ചകള്‍ അല്‍പം ശ്രദ്ധിക്കണം. അത് പിന്നീട് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ലക്ഷ്യങ്ങള്‍ നേടുന്നതിനായി വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ബിസിനസിലെ നേട്ടങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ അസ്വസ്ഥതകള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പ്രണയിക്കുന്നവര്‍ക്കും അത് അനുകൂലമായ മാറ്റങ്ങളുണ്ടാക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീടിന്റെ അറ്റകുറ്റപണികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാരിക്കുന്നു. ബന്ധങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ സമ്മാനിക്കുന്നതായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കും. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സാധിക്കുന്നു. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. അത് മാത്രമല്ല സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് വഴി അത് സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസിലും തൊഴിലിലും നേട്ടങ്ങള്‍ ഉണ്ടാവും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വകുന്നു. പലപ്പോഴും ബിസിനസ് വിപുലീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുകൂല സമയമാണ്. സന്തോഷകരമായിരിക്കും നിങ്ങളുടെ കുടുംബ ജീവിതം എന്നതാണ് സത്യം. ദാമ്പത്യം സന്തോഷകരമായിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരാഴ്ചയായിരിക്കില്ല എന്നതാണ് സത്യം. പലപ്പോഴും പല വിധത്തിലുള്ള അബദ്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. ആരോഗ്യത്തിലും ബന്ധത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രണയത്തിന് വളരെയധികം സ്ഥാനമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളില്‍ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











