Latest Updates
-
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും!
കണ്ടകശനിയില്‍ ജീവിതം നശിക്കും: ദാമ്പത്യം ഛിന്നഭിന്നം, പങ്കാളിയുടെ ആയുസ്സ് വരെ തുലാസ്സില്‍
വേദജ്യോതിഷ പ്രകാരം വിവാഹം എന്നത് വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ്. പലപ്പോഴും ഓരോ രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും കൃത്യ സമയത്ത് നടക്കുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതനുസരിച്ചാണ് അവരുടെ ദാമ്പത്യവിജയത്തേയും കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം കണ്ടകശനി നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നതരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അതെല്ലാം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാക്കുന്നു.
ശനി നിങ്ങളുടെ ജന്മരാശിയില്‍ നിന്ന് 4, 7, 10 എന്നീ ഭാവങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴാണ് കണ്ടകശനി കാലം ആരഭിക്കുന്നത്. അതില്‍ തന്നെ ശനിയുടെ ഭാവം 7-ലാണെങ്കില്‍ അത് നിങ്ങളുടെ ദാമ്പത്യത്തിലപം വിവാഹത്തിലും കാര്യമായ സ്വാധീനം ചെലുത്തുകയും ദോഷങ്ങള്‍ ധാരാളം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കണ്ടകശനി ബാധിച്ച ഒരു വ്യക്തിയുടെ വിവാഹം പലപ്പോഴും ജീവിതത്തില്‍ വളരെയധികം ദോഷങ്ങള്‍ നല്‍കുന്നതാണ്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നൊഴിയാതെ അവ വന്നു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും
കണ്ടകശനി ബാധിച്ച ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതം പലപ്പോഴും തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരിക്കും. മാത്രമല്ല ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കുകളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുകയും ദാമ്പത്യം അവസാനിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രതിസന്ധികളെ ജീവിതത്തിലേക്ക് അടുപ്പിക്കുന്നു. കണ്ടകശനി ബാധിച്ച ഒരു വ്യക്തിയുടെ വിവാഹ ജീവിതം വളരെയധികം ദുരിതപൂര്‍ണമായിരിക്കും എന്നതില്‍ സംശയം വേണ്ട.
വിവാഹത്തില്‍ കാലതാമസം
ഇനി നിങ്ങള്‍ വിവാഹിതനല്ലെങ്കില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ശനി ബാധിച്ച ഒരു വ്യക്തിയുടെ വിവാഹം വളരെയധികം താമസിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യനായ അല്ലെങ്കില്‍ അനുയോജ്യയായ ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അത് പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. വിവാഹം ഉറപ്പിച്ചാലും പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങള്‍ മൂലം അത് തകര്‍ന്ന് പോവുന്നതിനും സാധ്യതയുണ്ട്.
വേര്‍പിരിയല്‍
കണ്ടകശനി ബാധിച്ച ഒരു വ്യക്തിയെങ്കില്‍ പലപ്പോഴും അവര്‍ക്ക് കണ്ടകശനി ബാധിച്ചിട്ടുണ്ടെങ്കില്‍ അത് വിവാഹമോചനത്തിനോ വിവാഹ മോചനം നടത്താതെ തന്നെ പിരിഞ്ഞ് താമസിക്കുന്നതിനോ ഇടയാക്കുന്നു. പലപ്പോഴും ഇത്തരം താല്‍ക്കാലിക വേര്‍പിരിയല്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതിനോടൊപ്പം മറ്റ് ഗ്രഹങ്ങളുടെ സ്വാധീനം കൂടി ഉണ്ടെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതം നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നു. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ദാമ്പത്യത്തില്‍ ഉണ്ടാക്കും.
ആരോഗ്യ പ്രശ്നങ്ങള്‍
നിരന്തരമായി നിങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കും. പലപ്പോഴും ഇത് ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം കെടുത്തുന്നു. കൂടാതെ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പങ്കാളികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇതില്‍ ശനിയുടെ സ്വാധീനം കൂടി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികള്‍ അല്പം ശ്രദ്ധിക്കണം.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍
കണ്ടകശനി ബാധിച്ച വ്യക്തികള്‍ക്ക് പലപ്പോഴും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പങ്കാളികള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള സമാധാനവും സന്തോഷവും ഇത് വഴി ലഭിക്കുകയില്ല. അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്താം.
ദോഷഫലങ്ങള്‍ കുറയ്ക്കാന്‍
കണ്ടകശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി എല്ലാ ദിവസവും ഹനുമാനെ ആരാധിക്കുകയും പതിവായി ഹനുമാന് ചാലിസ ജപിക്കുകയും ചെയ്യുക. അത് കൂടാതെ ശനിയാഴ്ചകളില്‍ ശനിദേവന് എള്ളെണ്ണ സമര്‍പ്പിക്കുക. അതോടൊപ്പം തന്നെ നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിളക്ക് കൊളുത്തുകയും ചെയ്യുക. ശനിയാഴ്ചകളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ എള്ളെണ്ണ വിളക്ക് കൊളുത്താവുന്നതാണ്. അതോടൊപ്പം കറുത്ത എള്ള്, ഉഴുന്ന് പരിപ്പ്, അല്ലെങ്കില്‍ ഇരുമ്പ് വസ്തുക്കള്‍ എന്നിവ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. ക്ഷമയാണ് ഏറ്റവും ആദ്യം വേണ്ടത്. അതുകൊണ്ട് എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുക, അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications