Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഇവരുടെ ദുരിതത്തിന് അവസാനമായി, ഇനി വരുന്നത് രാജയോഗം, നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിക്കും
വരുന്ന ആഴ്ചയിലെ വാരഫലം നോക്കുകയാണെങ്കില്‍ അത് ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയും സന്തോഷവും എല്ലാം ജീവിതത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെയുള്ള 7 ദിവസങ്ങള്‍ നിങ്ങളുടെ ജീവിതം എപ്രകാരമായിരിക്കും എന്നത് ഒരു ചോദ്യം തന്നെയാണ്.
വരുന്ന 7 ദിവസങ്ങള്‍ അഥവാ ഒരാഴ്ചയില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. അതില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ നക്ഷത്രഫലം നിങ്ങള്‍ക്കോരോരുത്തര്‍ക്കും എപ്രകാരം എന്നറിയാം.

Maha Shivratri 2025: മഹാശിവരാത്രിയില്‍ ശനിശുക്ര സംയോജനം: 9 നാളുകാര്‍ക്ക് വെച്ചടി വെച്ചടി കയറ്റം
മേടക്കൂറ്(അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തുടക്കത്തില്‍ ഉണ്ടാവാം. കൂടാതെ ജോലിയില്‍ സന്തോഷകരമായ മാറ്റങ്ങളും സംഭവിക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. വരുമാനത്തിന് അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.
ഇടവക്കൂറ്(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ അനുകൂല സമയമാണ് ഇവര്‍ക്കുണ്ടാവുന്നത്. ചെറിയ രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരിക്കും. കൂടാതെ ജോലിയില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. ജോലിയിലെ മാറ്റം പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിപരീതമായി സംഭവിക്കുന്നു. പല കാര്യങ്ങള്‍ക്കായി അല്പം അലച്ചില്‍ വേണ്ടി വരും.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. പലപ്പോഴും ജോലിയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാര കാണാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. രോഗാവസ്ഥകളില്‍ നിന്ന് മോചനം നേടുന്നതിനും സാധിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവും. പലപ്പോഴും ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങള്‍ ഗുണകരമായി വരും. എങ്കിലും ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പാടില്ല. അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യകരമായ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കാന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു . കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. എങ്കിലും ഇവര്‍ക്ക് ദൈവാനുഗ്രഹം കൂടുതലായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നു, പലപ്പോഴും പ്രതിസന്ധികളെ എല്ലാം തന്നെ തരണം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധയും ചിന്തയും വേണം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുമെങ്കിലും അതനുസരിച്ച് ചിലവുകളും വര്‍ദ്ധിക്കും. കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. ജോലിയില്‍ ഗുണാനുഭവങ്ങളുണ്ടാവും. കുടുംബത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications