Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Maha Shivratri 2025: മഹാശിവരാത്രിയില്‍ ശനിശുക്ര സംയോജനം: 9 നാളുകാര്‍ക്ക് വെച്ചടി വെച്ചടി കയറ്റം
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രി ദിനത്തിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. ശനി ശുക്ര സംയോജനം നടക്കുന്നത് മഹാശിവരാത്രി ദിനത്തില്‍ ആയത് കൊണ്ട് തന്നെ അത് ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 26-നാണ്. ഈ ദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യാനുഭവങ്ങളാണ് ഭഗവാന്റെ അനുഗ്രഹം നിമിത്തം സംഭവിക്കുന്നത്. ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന പ്രത്യേക ഗ്രഹസംയോജനം നേട്ടങ്ങള്‍ നല്കുന്നവര് നിരവധിയാണ്
എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ദിനം വരുന്നത്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. മഹാദേവനെ ആരാധിക്കുന്നത് വഴി ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം. ശനിയുടെ ശുക്രന്റേയും സംയോജനമാണ് മഹാശിവരാത്രി ദിനത്തില്‍ സംഭവിക്കുന്നത്. ഇത് ചില നക്ഷത്രക്കാരെ വളരെയധികം ഗുണകരമായി ബാധിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശിവരാത്രി ദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ശുഭകരമായ ഫലങ്ങളാണ് സംഭവിക്കുന്നത്. ശിവന്റെ പ്രത്യേക അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സന്തോഷകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ജോലിയില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവാം. ശമ്പള വര്‍ദ്ധനവും ഉയര്‍ച്ചയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് ശിവരാത്രി ദിനം. കൂടാതെ നല്ല വാര്‍ത്തകള്‍ തേടി എത്തുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു ശിവരാത്രി ദിനത്തില്‍. നിങ്ങളുടെ നല്ല സമയത്തിന് ആരംഭമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഹാദേവന്റെ അനുഗ്രഹം തേടി എത്തുന്നു. പുതിയ ജോലിയിലേക്ക് പ്രവേശനം ലഭിക്കും. സാമ്പത്തിക പുരോഗതിയുണ്ടാവുന്നതിനും അത് വഴി സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ് ശിവരാത്രി ദിനം. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ജീവിതം ശിവരാത്രിയോടെയാണ് മാറി മറിയുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശിവരാത്രിയോടെ ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ആഗ്രഹ പൂര്‍ത്തീകരണത്തിന് ഏറ്റവും അനുകൂലമാണ് ശിവരാത്രി ദിനം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹിച്ച ജോലി തന്നെ ലഭിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക ലാഭം ഏറ്റവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്ന സമയം കൂടിയാണ്. ശിവരാത്രിയോട് അനുബന്ധിച്ച് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാരാണ് ഇവരെല്ലാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
