Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ഒക്ടോബര്‍ തുടക്കം തന്നെ പാളും, ഒരാഴ്ചയില്‍ എന്തും സംഭവിക്കാം: സമ്പൂര്‍ണ നക്ഷത്രഫലം
വരുന്ന ഒരാഴ്ചയില്‍ വാരഫലം എപ്രകാരം എന്ന് അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാഴ്ചയായിരിക്കും പലര്‍ക്കും. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ഇത് അല്പം ദോഷമായാണ് ബാധിക്കുന്നത്. കാരണം വരുന്ന ആഴ്ചയില്‍ സമ്പൂര്‍ണ നക്ഷത്രഫലം നോക്കുകയാണെങ്കില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ കരുതിയിരിക്കണം, ആര്‍ക്കൊക്കെ മാറ്റങ്ങളുണ്ടാവുന്നു, ആരെല്ലാ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
വാരഫലത്തെക്കുറിച്ച് പറയുമ്പോള്‍ ജീവിതം മാറി മറിയുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും എപ്രകാരം ജീവിതത്തെ ഈ രാശിഗ്രഹമാറ്റങ്ങള് സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ എന്തൊക്കെയാണ് ഒരാഴ്ചയിലെ മാറ്റമെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം):
സുഖാനുഭവങ്ങള്‍ കുറവായിരിക്കും. കൂടാതെ ആത്മവിശ്വാസത്തേയും വളരെയധികം ബാധിക്കുന്ന ആഴ്ചയാണ്. പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനാല്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ ചില പ്രതിസന്ധികള്‍ ജീവിതത്തിലും ഉണ്ടാവാം. പലപ്പോഴും വാഹന ഉയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്നമൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ആഴ്ച തന്നെയായിരിക്കും വരാന്‍ പോവുന്നത്. എന്നാല്‍ എപ്പോള്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല. പലപ്പോഴും രാഷ്ട്രീയ രംഗത്ത് നിങ്ങള്‍ക്ക് മുന്നേറ്റം ഉണ്ടാവുന്നു. നിബന്ധനകളിലൂടെയാണ് പല കാര്യങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നത്. ബിസിനസില്ട ലാഭം കരസ്ഥമാക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രോഗാവസ്ഥകള്‍ ശല്യം ചെയ്യുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സ്നേഹം കുറയുകയും പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. പിതാവിന്റെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവും.
കര്‍ക്കടകക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മരാശിയില്‍ വരുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കുറച്ച് ദിവസങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. കൂടാതെ ജീവിതത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കി പരിഹരിക്കേണ്ടതാണ്, സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എങ്കിലും വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. യാത്രകള്‍ പലതും നടത്തേണ്ടതായി വരുന്നു. അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. കൂടാതെ ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നു. പല ബാധ്യതകളേയും കൈകാര്യം ചെയ്യുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പലപ്പോഴും പ്രതിസന്ധികളെ കൃത്യമായി പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അധിക ജോലിഭാരം ഒരു പ്രതിസന്ധി സൃഷ്ടിക്കാം. വിചാരിച്ചതിനേക്കാള്‍ പണം കൈയ്യില്‍ നിന്ന് ചിലവായിപ്പോവാം. രാഷ്ട്രീയത്തില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളില്‍ വിജയം കരസ്ഥനാക്കാന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രയത്നത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കണം എന്നില്ല. പലപ്പോഴും ആത്മീയമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം പിടികൂടാം. എങ്കിലും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ചെറിയ രീതിയില്‍ ഭാഗ്യം തേടി വരാം. എന്നാലും പ്രയത്നത്തിന് അനുസരിച്ചുള്ള ഫലം കിട്ടണം എന്നില്ല. പലപ്പോഴും പല കാര്യങ്ങളിലും വിഘ്നങ്ങള്‍ സംഭവിച്ചേക്കാം. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനം നടത്തുന്നത് മനസ്സിന് സമാധാനം നല്കുന്നു.
മകരക്കൂറ്(ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ബന്ധുക്കളുടെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യു്ന്നതിനും സംസാരിക്കുന്നതിനും. ബിസിനസില്‍ നേട്ടങ്ങളുണ്ടായേക്കാം. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന രീതിയില്‍ മുന്നേറുന്നതിന് സാധിക്കും. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ധനസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഏത് ഏതിര്പ്പിനേയും മികച്ച രീതിയില്‍ നേരിടുന്നു. ഉദ്യോഗത്തില്‍ ശമ്പള വര്‍ദ്ധനവുണ്ടാവുന്നു. മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരാഴ്ചയാണ് ഉണ്ടാവുന്നത് എന്നതില്‍ സംശയം വേണ്ട. മുടങ്ങിക്കിടന്ന വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ശുഭവാര്‍ത്തകള്‍ പല കോണില്‍ നിന്നും ഉണ്ടാവും.
മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ വൈകാരികമായ പല പ്രശ്നങ്ങളും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എങ്കിലും പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. അച്ഛന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദു:ഖങ്ങള്‍ക്ക് അറുതിയുണ്ടാവും. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications