Rashiphalam: ഇന്നൊരു ദിവസം നിര്‍ണായകം, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും ഈ രാശിക്കാര്‍ക്ക്

ഓരോ ദിവസത്തേയും രാശിഫലത്തില്‍ ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല മാറ്റങ്ങളും ഉണ്ട്. ആരോഗ്യം, സാമ്പത്തികം, കരിയര്‍ എന്നിങ്ങനെ നമ്മുടെ ജീവിതത്തിലെ വിവിധ മേഖലകളെ സംബന്ധിച്ച് കൃത്യമായ പ്രവചനങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. അതില്‍ കരുതിയിരിക്കേണ്ടവരും അതല്ലാതെ ജീവിതത്തില്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവേണ്ടവരും ഉണ്ട്.

ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. ഓരോ രാശിക്കാരിലും ജീവിതം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Today Horoscope Malayalam

Most read: യോഗ നിസ്സാരമല്ല: അറിഞ്ഞ് ചെയ്താല്‍ ആയുസ്സിനും ഗുണം: അശ്വനി- അഖില്‍

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ അതീവ ശ്രദ്ധ വേണം, വരുമാനമനുസരിച്ച് ചിലവാക്കിയാല്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല നേട്ടങ്ങളുണ്ടാവും.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും സാമ്പത്തികമായി നേട്ടങ്ങള്‍ സംഭവിക്കും. കൂടാതെ ബജറ്റുകള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അല്ലാത്ത പക്ഷം അത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കാം. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണണം. ആരോഗ്യം തൃപ്തികരമായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തിലെ പല വിധത്തിലുള്ള പൊരുത്തക്കേടുകളും പ്രതിസന്ധികളിലേക്ക് നയിക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ പറയുന്ന വാക്കുകള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കുന്നതിന് സാധിക്കും. ദാമ്പത്യത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പതിവിലും കൂടുതല്‍ വൈകാരികമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ്. പലപ്പോഴും നേട്ടങ്ങളുടെ മറ്റൊരു ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളില്‍ ഗുണഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഉള്ള ദിവസം കൂടിയാണ്. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണപ്രദമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കാന്‍ സാധിക്കും. സത്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുകയും ജീവിതം നേട്ടങ്ങളുടേതായി മാറുകയും ചെയ്യുന്നു. സാമ്പത്തികമായി അനുകൂലമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാവാം.

കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കാം. കൃത്യമായ ലക്ഷ്യബോധം നിങ്ങള്‍ക്കുണ്ടാവും. കാര്യങ്ങളെല്ലാം തന്നെമികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിസ്സാര കാര്യങ്ങള്‍ പോലും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു. സാമ്പത്തികം ശക്തമായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ തേടി മികച്ച അവസരത്തിലേക്ക് വഴി തുറക്കുന്നു. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ ജീവിതം മികച്ച രീതിയിലായിരിക്കും.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എങ്കിലും ഏതൊരു കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വിളിച്ച് വരുത്തും. കരിയറില്‍ നേട്ടങ്ങളുണ്ടാവാം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. കരിയര്‍ മാറ്റങ്ങള്‍ അനുകൂലമായി തീരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. എന്നാല്‍ അത് സാമ്പത്തിക കാര്യങ്ങളില്‍ ആവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ആരോഗ്യപപരമായ ജീവിതമായിരിക്കും. എങ്കിലും ചെറിയ ദോഷങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ഇന്ന് കൈപ്പിടിയില്‍ ആക്കാം.

മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തേണ്ടി വരും. തന്ത്രങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യകരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവാം. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറ്റി മറിക്കുന്ന പല തീരുമാനങ്ങളും ഇന്നത്തെ ദിവസം എടുക്കേണ്ടതായി വരും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍വെല്ലുവിളികള്‍ ഉണ്ടാവും.

മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പതിവിലും കൂടുതല്‍ കഷ്ടപ്പെടേണ്ടതായി വരുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കരിയറിലെ പ്രതിസന്ധികള്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം കാരണമാകുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, October 7, 2024, 9:10 [IST]
X
Desktop Bottom Promotion