Weekly Horoscope: ദാമ്പത്യം, കരിയര്‍, കുടുംബം, ധനം ഒന്നിന് പുറകേ ഒന്നായി നേട്ടങ്ങള്‍: 27 നാളിനും സമ്പൂര്‍ണഫലം

വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. അനുകൂല പ്രതികൂല ഫലങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്കറിയാം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നതാണ്. വരുന്ന 7 ദിവസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമായിരിക്കും.

ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യം അറിഞ്ഞിരിക്കാം. ധനം, ദാമ്പത്യം, കരിയര്‍, ജോലി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം. അശ്വതി - രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Weekly Horoscope Prediction

മേയ് അവസാനത്തില്‍ ശനിയുടെ വിളയാട്ടം: നിങ്ങള്‍ക്ക് സമ്പൂര്‍ണ സംഖ്യാവാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ആഴ്ചയില്‍ അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ മാറ്റം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പൂര്‍ണ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കാര്യത്തിലും നിങ്ങള്‍ക്ക് സന്തോഷം നിലനില്‍ക്കുന്നു. അത് കൂടാതെ അധിക വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള സര്‍വ്വസൗഭാഗ്യങ്ങളും ഈ ആഴ്ചയിലുണ്ടാവുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയിലെ മാറ്റം അനുകൂലമായിരിക്കും. സന്തോഷകരവും സമാധാനവുമായ നേട്ടങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് ഈ ആഴ്ചയിലെ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. ഇത് കൂടാതെ സാമ്പത്തിക പ്രതിസന്ധികളും വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭാഗത്ത് പലപ്പോഴും പല കാര്യത്തിലും മുന്‍കൈ എടുക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയിലും ഉയര്‍ച്ച താഴ്ചകളുണ്ടാവുന്നു. ബിസിനസില്‍ തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാം.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഈ ആഴ്ചയില്‍ വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ പല അശ്രദ്ധയും കുറയ്ക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ശ്രദ്ധയോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. അതീവ ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ നിരവധി അനുകൂലമാറ്റങ്ങള്‍ നിറയുന്നു. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നതാണ് സത്യം. ജീവിതത്തിലെ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു ഈ ആഴ്ചയില്‍. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ നേട്ടങ്ങളുടെ സമയമാണ് ഇനി വരുന്ന ഒരാഴ്ച എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. കൂടാതെ നിരവധി അനുകൂല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. പല തരത്തിലുള്ളര്യങ്ങള്‍ ഈ ആഴ്ചയില്‍ നടക്കുന്നത്. ഒരിക്കലും നിങ്ങള്‍ വെല്ലുവിളികളില്‍ തളര്‍ന്ന് പോവരുത്. ഇത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനായി നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ബിസിനസിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്നതിനുള്ള സാധ്യതയുണ്ട്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വാഹനത്തിന്റെ ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ധനയോഗവും പല വിധത്തില്‍ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്‍പം കരുതലും ശ്രദ്ധയും ഒാരോ കാര്യത്തിലും ഉണ്ടായിരിക്കണം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ജീവിതം അല്‍പം പ്രയാസത്തിലാവും. എന്നാല്‍ ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങള്‍ മികച്ചതാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ ഓരോ ചുവടിലും ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നതിനാല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ കഠിനാധ്വാനം ഫലം കാണുന്നതിനുള്ള സാധ്യതയുണ്ട്. പൂര്‍ണപിന്തുണ ഏത് കാര്യത്തിലും കുടുംബത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ചെറിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല സമയമാണ് ഈ ആഴ്ച. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുകയും ചിലവുകള്‍ കുറയുകയും ചെയ്യുന്നു. സമൂഹത്തില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ബഹുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, May 18, 2025, 10:02 [IST]
X
Desktop Bottom Promotion