Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Weekly Horoscope: വരുന്ന 7 നാള്‍ ചെറുചലനം പോലും വലിയ മാറ്റം നല്‍കുന്നവര്‍, ശ്രദ്ധയോടെ മുന്നോട്ട് പോവണം
ഓഗസ്റ്റ് മാസത്തിലെ അവസാന ആഴ്ചയിലേക്ക് കടക്കുകയാണ് നാം. ചില പ്രധാന ശുഭദിനങ്ങളും ഗ്രഹമാറ്റങ്ങളുമെല്ലാം എല്ലാം ഈ ആഴ്ചയില്‍ സംഭവിക്കുന്നുണ്ട്. വരുന്ന 7 ദിവസങ്ങളും എപ്പോഴും മഹാവിഷ്ണു പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ഈ ദിനങ്ങളില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. അത് കൂടാതെ നിങ്ങള്‍ക്ക് പലപ്പോഴും പണ സമ്പാദനത്തില്‍ മുന്നോട്ട് നില്‍ക്കാം. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് ചില സഹായം ലഭിച്ചേക്കാം. പലപ്പോഴും സാമ്പത്തിക സഹായം പോലും ഇത്തരത്തില്‍ ലഭ്യമായേക്കാം. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റം നല്ല രീതിയിലായിരിക്കുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ പുരോഗതിക്കുള്ള സാധ്യതയുണ്ട്.

most read: വിവാഹം കഴിച്ചെത്തിയത് കൂട്ടുകുടുംബത്തിലോ? നവദമ്പതികള്‍ ഈ കഷ്ടപ്പാട് സഹിച്ചേ പറ്റൂ
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയോളം പലപ്പോഴും ഏകാന്തതക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ഭൂതകാലം വളരെയധികം പ്രതിസന്ധികള്‍ ഉള്ളതായിരിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ മികച്ചതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഗ്രഹങ്ങളുടെ അശുഭ സ്ഥാനം നിങ്ങളുടെ വരുന്ന ഒരാഴ്ചയെ വളരെ ദോഷകരമായി ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കണം. കൂടാതെ ജോലിയുടെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. കാരണം ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസില്‍ പണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുകയും നിങ്ങളുടെ ബന്ധം കൂടുതല്‍ പക്വത കൈവരിക്കുകയും ചെയ്യും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റങ്ങള്‍ വരുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നു. മാതാപിതാക്കളോടൊപ്പം നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍, അതെല്ലാം പരിഹരിക്കാനാകും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്ക്ക് വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അവസരം ലഭിക്കുന്നു. ചെലവുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് കാരണം നിങ്ങളുടെ ബജറ്റ് പലപ്പോഴും താളം തെറ്റാം. ബിസിനസുകാര്‍ക്ക് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ്. പ്രതികൂല സാഹചര്യങ്ങളില്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളോടൊപ്പമുണ്ടാവുന്നു. ഉത്കണ്ഠകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലമുണ്ടാവാം. ആശങ്കകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. പുതിയ തീരുമാനങ്ങള്‍ ഫലം നല്‍കും. വരുമാന മാര്ഗ്ഗം വര്‍ദ്ധിക്കുന്നു. കടങ്ങള്‍ എല്ലാം തന്നെ തീര്‍ക്കുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കപ്പെടും. അത് വഴി നേട്ടങ്ങളുണ്ടാവുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച നല്ലതല്ല. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. പലപ്പോഴും പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടേണ്ടിവരാം. എങ്കിലും എപ്പോഴും നിങ്ങള്‍ പോസിറ്റീവ് ആയി തുടരേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ചെലവേറിയതായിരിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസില്‍ നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വരുന്ന ഒരാഴ്ച വൃശ്ചികം രാശിക്കാര്‍ തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം നിങ്ങള്‍ക്ക് എവിടെയെങ്കിലും പോവണമെങ്കില്‍ അതിന് അനുകൂല സമയമാണ്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ആഴ്ചാവസാനം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ വരെ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാവാം. ഈ കാലയളവില്‍ ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കണം. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ വഴിയില്‍ നിന്നു പോവാം. ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കാം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഈ ആഴ്ച ജോലി രംഗത്ത് നിങ്ങള്‍ക്ക് വളരെ നല്ല ദിവസങ്ങളായിരിക്കും. എങ്കിലും അതീവ ശ്രദ്ധ ഏത് കാര്യത്തിനും ഉണ്ടായിരിക്കണം. അത് ജോലിയായാലും ബിസിനസ്സായാലും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനും പരിഹാരം കാണുന്ന ആഴ്ചയാണ് ഇത്. ജോലിയുള്ള ആളുകള്‍ക്ക് ഈ കാലയളവില്‍ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ഗുണഫലങ്ങള്‍ ഉള്ളതായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കും. കൂടാതെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാം. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനും പരിഹാരം കാണാന്‍ സാധിക്കുന്നു. പങ്കാളിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആരോഗ്യം മികച്ചതാവും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അത്രക്ക് നല്ലതല്ല. ഈ കാലയളവില്‍ ചെറിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടരുത്. ഇത് നിങ്ങളെ പ്രശ്‌നത്തിലാക്കും. കൂടാതെ ജോലിയില്‍ ചെറിയ അശ്രദ്ധ പോലും പാടില്ല. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും മികച്ച സമയമായിരിക്കും എന്നതിനാല്‍ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











